Monday, November 26, 2007

Garnet Multiple hanging Double Loop Chain - ഗാര്‍നെറ്റ്‌ മള്‍ട്ടിപ്പിള്‍ ഹാങ്ങിംഗ്‌ ഡബിള്‍ ലൂപ്പിംഗ്‌ ചെയിന്‍.

Garnet Multiple hanging Double Loop Chain
ഡമാസ്‌ വഴി പോയപ്പോ കണ്ടതാണീ പാറ്റേണ്‍. അവര്‍ പറഞ്ഞാതാണു ഈ പേരും. അവര്‍ ഉപയോഗിച്ചിരുന്നത്‌, സ്വര്‍ണ്ണകമ്പികളും, വളരെ ചെറിയ ഗാര്‍നെറ്റ്‌ പേള്‍സുമാണു. ആ പാറ്റേണ്‍ ഉണ്ടാക്കി നോക്കിയതിന്റെ ബാക്കി പത്രം നിങ്ങള്‍ക്കും കൂടി കാഴ്ച വയ്കുന്നു.

ഇതുണ്ടാക്കാന്‍ വേണ്ടുന്ന ആദ്യ സാധനം ക്ഷമയാണു - ഒന്നര ടണ്‍!! എത്ര മുത്ത്‌ ഉപയോഗിയ്കുന്നുവോ അതിന്റെ രണ്ട്‌ വശത്തും ഒരോ ലൂപ്പിടണം. അത്‌ മാത്രം മതി ഇത്‌ ഉണ്ടാക്കാന്‍. അപ്പോ ഞാന്‍ ഒരോ വരിയിലും 50 മുത്തോളം വച്ച്‌, അങ്ങനെ മൂന്ന് വരി ഉണ്ടാക്കിയിട്ടുണ്ട്‌. രണ്ട്‌ ദിവസം ഏതാണ്ട്‌ ഈ പണി തന്നെയായിരുന്നു വീക്കന്റില്‍.

ആവശ്യം വേണ്ടവ
ക്രിസ്റ്റല്‍ മുത്തുകള്‍.

ഞാന്‍ വില കുറഞ്ഞവയാണു ഉപയോഗിച്ചത്‌. മുത്ത്‌ വില്‍ക്കുന്ന കടയില്‍ പോയാല്‍, അവര്‍ പേള്‍ ബോര്‍ഡ്‌ കാട്ടി തരും. നമ്മള്‍ സെലെക്റ്റ്‌ ചെയ്താല്‍ മതി. 250 ക്രിസ്റ്റലിനു 60 ദിര്‍ഹംസാണു ഇവിടുത്തേ വില. ഒറിജിനല്‍ അല്ലാന്ന് അര്‍ഥം. സ്വര്‍ണ്ണ ചെയിനിനു പകരം പണി പഠിയ്കുകയായത്‌ കൊണ്ട്‌ വെറും സില്‍വര്‍ കളര്‍ വയറും കൂട്ടി ഉപയോഗിച്ചു.

ആദ്യത്തെ പോസ്റ്റില്‍ പറഞ്ഞ സാധന സാമഗ്രഹികളോക്കേയും (കട്ടിംഗ്‌/നോസ്‌ പ്ലെയര്‍, എന്നിവ)

പിന്നെ പ്രത്യേകം വേണ്ടത്‌, മെറ്റല്‍ ഫൈല്‍. (ഇത്‌ ഇവിടുത്തേ തട്ടാനോട്‌ ചോദിച്ച്‌ പഠിച്ചതാണു. ഇത്രയും അധികം ലൂപ്പിടുമ്പോഴ്‌ ഇത്രയും തന്നെ തവണ കട്ട്‌ ചെയ്യേണ്ടി വരും. അപ്പോള്‍ കട്ട്‌ ചെയ്ത അറ്റം പോറല്‍ ഉണ്ടാക്കുന്ന വിധം നില്‍ക്കും. അത്‌ രാവി ഇല്ലാതെ ആക്കുകയാണു ഇത്‌ ചെയ്യുന്നത്‌.


മുന്ന് ചെയിന്‍, രണ്ട്‌ ചെയിന്‍, ഒന്ന് മാത്രം അങ്ങിനെ എങ്ങിനെ വേണമെങ്കിലും ഉണ്ടാക്കാം. ഒരേ അളവില്‍ ഉണ്ടാക്കി, ഇവ പിന്നീട്‌ ആദ്യത്തേ പോസ്റ്റില്‍ പറഞ്ഞ പോലെയുള്ള ഒരു ജമ്പ്‌ റിങ്ങില്‍ ഇവ ഇല്ലാം കൂടീ തൂക്കുക, ഹുക്കിലാക്കുക. ഒരു വരിയില്‍ 50 എണ്ണം ഉപയോഗിച്ചിട്ടുണ്ട്‌. ഒരു ലൂപ്പ്‌ ഉണ്ടാക്കി മുഴുവനാക്കുക. കമ്പി മുറിയ്കുക. അതിലേയ്ക്‌ അടുത്ത ലൂപ്പ്‌ ഉണ്ടാക്കാന്‍ തുടങ്ങുമ്പോ ഈ ആദ്യത്തെ ലൂപ്പ്‌ കയറ്റിയ ശേഷം മാത്രം ലൂപ്പ്‌ മുഴുവനാക്കുക. മുഴുവനാക്കിയ ശേഷം ക്രിസ്റ്റില്‍ കയറ്റി, പിന്നേയും ലൂപ്പ്‌ മുഴുവനാക്കുക. അങ്ങനെ വേണ്ടത്രേം ക്രിസ്റ്റലാവുമ്പോ ജമ്പ്‌ റിങ്ങ്സിലേയ്ക്‌ കൊളുത്തിയിടുക. പണി തീരുമ്പോ, നല്ല കട്ടിംഗ്‌ പ്ലെയര്‍ ഉപയോഗിച്ച്‌, ഒരോ ക്രിസ്റ്റലിന്റേയും അടുത്ത്‌ പോയി, കമ്പി അടുപ്പിച്ച്‌ മുറിച്ച്‌, അത്‌ മെറ്റല്‍ ഫയല്‍ കൊണ്ട്‌ രാവി ശരിയാക്കുക.പിന്നേ എന്ത്‌ എളുപ്പം പണിയാന്ന് അറിയോ.. എന്റെ നെക്കളസില്‍ രാവല്‍ പണി ഫിനിഷിങ്ങ്‌ കട്ടിംഗ്‌ ഒന്നും തീര്‍ന്നിട്ടില്ല. (ആരെയെങ്കിലും ഔട്ട്‌ സോഴ്സ്‌ ചെയ്യണ്ട പണി തന്നെ).ലൂപ്പിടുന്നതില്‍ കാണിച ശ്രദ്ധക്കുറവും, ഉപയോഗിച്ച മെറ്റല്‍ വയറിന്റെ കട്ടിയുമൊക്കെ പടത്തില്‍ കാണാം. പഠിയ്കുവാന്‍ തുടങ്ങുന്നതേയുള്ളു എന്നുള്ളത് കൊണ്ടാണു തീരെ ചിലവ് കുറഞ്ഞ സാധനങ്ങളിലേയ്ക് പോയത്. തിളക്കം കുറഞ സോബര്‍ കളര്‍ ക്രിസ്റ്റല്‍ ഉപയോഗിച്ചാല്‍ ഏത് വസ്ത്രത്തിന്റെ കൂടെയും ഇത് അണിയാം എന്നുള്ള ഗുണവുമുണ്ട്. ഇങ്ങനെത്തെ നെക്കലസിനു സില്വര്‍- ആര്‍ഫിഫിഷ്യല്‍ വയറില്‍ ഒക്കെ ഒരുക്കിയതിനു 250 ദിര്‍ഹംസോളം വരുന്നുണ്ട്‌ ഇവിടെ. സാരിയ്ക്‌ വളരെ അനുയോജ്യമായിട്ട്‌ അണിയാന്‍ പറ്റും.

ഗാര്‍നറ്റ്‌ ഇയര്‍ റിങ്ങ്സ്‌.ഇതിനു പ്രത്യേക പഠിത്തം ഒന്നും വേണ്ട. ആദ്യത്തെ പോസ്റ്റ്‌ വായിച്ച്‌, വേണ്ട വിധം മുത്ത്‌ കോര്‍ത്ത്‌ ഉണ്ടാക്കുക.

ഇനി,
ഈ പടങ്ങള്‍ക്ക്‌ ഇത്രയും മനോഹാരിത കൈ വന്നതിനെ പറ്റി.

ആദ്യത്തേ പോസ്റ്റിലെ പടം കണ്ടപ്പോ നമ്മള്‍ടേ അമേരിക്കന്‍ സായിപ്പ്‌ ശ്രീജിത്ത്‌ പറഞ്ഞു ചാറ്റില്‍, ചേച്ചി, ഒന്നും വിചാരിയ്കരുത്‌, പടങ്ങള്‍ ഒക്കെ മഹാ ബോറാണു. ഇത്‌ പോലത്തവ ഇടാതെ ഇരിയ്ക്കൂ. കേട്ടപ്പോ കുത്തി കൊല്ലാന്‍ തോന്നിയെങ്കിലും, ജ്വുവ്വലറി സൈറ്റില്‍ പോയാല്‍ പടം കണ്ടാല്‍ കൊതിയാവും. അങ്ങനെ ശ്രീജിയ്ക്‌ ദക്ഷിണ വച്ച്‌ ഇന്നലെ രാത്രി (അവന്റെ) അവന്റെ ഉറക്കം കളഞ്ഞ്‌, അവന്‍ എനിക്ക്‌ വളരെ ക്ഷമയോട്‌ എന്റെ ക്യാമറ നെറ്റില്‍ നിന്ന് തപ്പി എടുത്ത്‌ അതിന്റേ എല്ലാം ബട്ടണ്‍ എങ്ങനെയെല്ലാം പ്രവര്‍ത്തിപ്പിയ്കണം എന്ന് പറഞ്ഞ്‌ തന്നു. അങ്ങനെ അതൊക്കെ അക്ഷരം പ്രതി നോക്കി നോക്കി രാവിലെ ബാല്‍ക്കണി വെളിച്ചത്തില്‍ എടുത്ത പടമാണിത്‌!

ഇതിന്റെ പോരായ്മകളും മറ്റും പറഞ് ഇത് പിന്നേയും ശരീയാക്കി തന്നു ശ്രീജിത്ത് ഇന്ന്. ശ്രീജിത്തിനു ചേച്ചീടെ വക ഒരു വലിയ നന്ദിനി പശു..

അടുത്ത നന്ദിനി പശു നമ്പ്ര് 2 - അത് നമ്മടെ പ്രിയ സോദരന്‍ സിയയ്ക് - ഇന്നലെ ‌ ഇതിന്റെ ഒരു മഹാ പൊട്ട പടം എടുത്ത്‌ നമ്മടേ ഫോട്ടോഷോപ്പ്‌ പുലിയായ സിയയോട്‌ പറഞ്ഞു, ഇത് ഒന്ന് ഭംഗി വരുത്തി ഒരു ഡിസ്പ്ലേ പരുവം ആക്കി തരുമോ എന്ന് --അദ്ദേഹം പറഞ്ഞു, എന്റെ ചേച്ചി ഒരു 1% ആ പടം തെളിഞ്ഞ്‌ കണ്ടിരുന്നെങ്കില്‍, (പിങ്ക്‌ മുത്ത്‌ കെപ്റ്റ്‌ ഇന്‍ പിങ്ക്‌ ബാങ്ക്‌ ഗ്രൗണ്ട്‌ ആന്‍ഡ്‌ ടേക്കണ്‍ അറ്റ്‌ നൈറ്റ്‌ വിത്‌ ഫ്ലാഷ്‌ റ്റൂ! - എനിക്ക്‌ ഒരു അവാര്‍ഡ്‌ തരൂ!) ഞാന്‍ ഇത്‌ നല്ലോണ്ണം ആക്കി തന്നേനേ. അങ്ങനെ ഇന്ന് ശ്രീജി ശരിയാക്കി തന്ന പടം സിയയ്ക്‌ അയച്ച്‌, അങ്ങേരു ഒരുപാട്‌ ജോലി തിരക്കിനിടയില്‍ ഞാന്‍ ഇടയ്ക്‌ ഇടയ്ക്‌ ആയോ ആയോ ന്ന് ചോദിയ്കുമ്പോ, മിണ്ടാണ്ടേ ഇരിക്ക്‌ ചേച്ചി, ഇങ്ങനെ മിണ്ടിയാല്‍ തീരൂല്ലാ ന്ന് പറഞ്ഞ്‌, എനിക്ക്‌ ഇത്‌ ഫോട്ടോഷോപ്പില്‍ ഇട്ട്‌ വളരെ ഭംഗിയാക്കി ഒരു നെക്കലേസ്‌ സ്റ്റാന്റില്‍ വച്ച്‌ തന്നു. ഒരുപാട്‌ കടപ്പാടും സ്നേഹവും സിയയോട്‌. അന്നൊക്കെ സപ്തവര്‍ണ്ണം മാഷും, സിയയും ഒക്കെ ഫോട്ടോഗ്രാഫീം ഫോട്ടോഷോപ്പും ഒക്കെ ഓണ്‍ലൈന്‍ പോസ്റ്റിട്ട്‌ പഠിപ്പിച്ചപ്പോ പോസ്റ്റുകളില്‍ കയറി തമാശ പറഞ്ഞിരുന്നതിനെ കുറിച്ച്‌ ഓര്‍ത്ത്‌ ഇന്ന് പരിതപിയ്കുന്നു.

നന്ദി എഗെയിന്‍ ശ്രീജിത്ത്‌ ആന്‍ഡ്‌ സിയ. താങ്ക്സ്‌ എ റ്റണ്‍.

8 comments:

അതുല്യ said...

"Garnet Multiple hanging Double Loop Chain - ഗാര്‍നെറ്റ്‌ മള്‍ട്ടിപ്പിള്‍ ഹാങ്ങിംഗ്‌ ഡബിള്‍ ലൂപ്പിംഗ്‌ ചെയിന്‍."

ഡെഡിക്കേറ്റഡ് റ്റു ശ്രീജിത്ത് ആന്റ് സിയ. താങ്ക്സ് എ ടണ്‍ മൈ ബോയ്സ്.

ദില്‍ബാസുരന്‍ said...

അതുല്ല്യാമ്മ ജീവിയ്ക്കാന്‍ പഠിച്ചു എന്തായാലും. റോളയില്‍ സ്ക്വയറിന്റെ ഏത് മൂലയിലാ വില്‍പ്പന?

ഓടോ: സൂപ്പര്‍ സെറ്റപ്പാണല്ലോ അതുല്ല്യാമ്മേ. ഒരു മാല ഞാന്‍ ചോദിക്കും നാട്ടില്‍ പോകുമ്പോള്‍. സ്പെഷ്യല്‍. ഫ്രീയായി തന്നോളണം. ഓക്കെ? ;-)

അതുല്യ said...

ദില്‍ബൂസിനു നല്ല ഒരു ഉഗ്രന്‍ ഒന്ന്, വിത് അള്‍ട്ടിമേറ്റ് പ്രൊഫഷണലിസം ആന്‍ഡ് പേള്‍ സെലെക്റ്റട് റ്റു യുര്‍ ചോയ്സ് -

(ഇപ്പോ വിലപ്പനയൊന്നൂല്ല, അപ്പൂസ് പറയുന്നു, കാര്‍ പാര്‍ക്കിലെ പൂച്ച പോലും അമ്മെയെ കണ്ടാ മാറി ഓടും, അല്ലെങ്കില്‍ അമ്മ മുത്ത് മാലയിടീയ്കും ന്ന് പറഞ്!, ഒരു മോഡലെ തപ്പിയാ ഞാന്‍ നടക്കണേ ഇപ്പോ.)

ആഷ | Asha said...

അതുല്യേച്ചി, ഈ ബ്ലോഗ് കാണാന്‍ ഇത്തിരി വൈകി പോയി.(ഞാന്‍ നാടു കാണാന്‍ പോയപ്പോഴാണ് തുടങ്ങിയതെന്നു ഡേറ്റ് നോക്കീപ്പോ മനസ്സിലായി)
ഇതെന്റെ ഫേവറേറ്റ്സിലേയ്ക്ക് ചേക്കേറുന്നു. ഇനി ആദ്യം മുതല്‍ വായിച്ചു...വായിച്ചു വരണം. വായിച്ചു മനസ്സിലാക്കി ഇതിലൊരു കൈ നോക്കാന്‍ തീരുമാനിച്ചു കഴിഞ്ഞൂ.

പിന്നെ ആ ഫോട്ടോഗ്രഫി പാഠങ്ങള്‍ ഒക്കെ ഒന്നു വായിച്ചു പഠിച്ചേ. എന്നിട്ടു സ്റ്റ്പ്പ് ബൈ സ്റ്റെപ്പായുള്ള നല്ല ക്ലിയര്‍ ഫോട്ടോസ് ഇടണേ. അപ്പോ വേഗം മനസ്സിലാക്കാന്‍ പറ്റും ഞങ്ങളെ പോലെയുള്ളവര്‍ക്ക്.

മാല നല്ല ഭംഗി :)
പിന്നെ നമ്മള്‍ സ്വയം ഉണ്ടാക്കിയിടുമ്പോ അതിന്റെ മാറ്റ് കൂടും :)

RP said...

ഓഹൊ..ഇപ്പൊ ഇതാണോ പണി? ഉരുളിയും ചെമ്പും അവിടെയിരുന്നു തുരുമ്പിക്കുന്നൂ....ആഭരണപ്പണിക്ക് പോയി അടുപ്പില്‍ തീ പുകയാറില്ലെന്ന് തോന്നണൂ? :)
ചെയിനും കമ്മലുമൊക്കെ ഇഷ്ടായി. ആദ്യത്തെ പോസ്റ്റിലെ കമ്മലൊക്കെ അതുല്യേച്ചി ഉണ്ടാക്കിയതാ? നന്നായിട്ടുണ്ട്. തൊപ്പിയൂരി നമിച്ചിരിക്കുന്നു.

ആഗ്നേയ said...

പെട്ടെന്നു പെട്ടെന്നു അടുത്തതു പോരട്ടെ...ക്ഷമ ഒന്നര ടണ്‍ പോയിട്ടു ഒരു പണതൂക്കം പോലും ഇല്ലാത്തതുകൊണ്ടും,വളരെ അനുസരണയുള്ള 2 ചില്ലറപ്പൈസകള്‍ വീട്ടില്‍ ഉള്ളതുകൊണ്ടും ഇതുവരെ ഉണ്ടാക്കി നോക്കീട്ടില്ല.എന്നാലും ഇതൊക്കെ കാണാനും വായിക്കാനും നല്ല രസമുണ്ട്...congrats and go on

ശ്രീ said...

അതുല്യേച്ചീ...

ഇതു തുടര്‍‌ക്കഥയാക്കിയോ?

സംഗതി ഏതായാലും കൊള്ളാം.
:)

Priya said...

നന്നായിരിക്കുന്നു. ഇങ്ങനെ ഫാഷന് jewellery ഭ്രമം ഇല്ലേലും കാണാന് ഇഷ്ടാ . ഈ crystalinu പകരം ഒരു shapum ഇല്ലാത്ത വല്യ കല്ല് കൊണ്ടൊരു മോഡല് ഇന്നു സഹപ്രവര്ത്തകയുടെ കഴുത്തില് കണ്ടു. അതില് stopers അല്ല പകരം ആ string തന്നെ വളച്ച് കെട്ടി irikkunnu. അതും നന്നായിരരുന്നു. but i think it may be good with big stones only. അതുല്യേച്ചിടെ ഈ വിവരണം ഒരു ഹോബി ഉണ്ടാക്കാന് തക്കതാണ് . really nice