ഇല്ല്യുഷന്‍ മാല അല്ലെങ്കില്‍ നെക്കലേസ്‌മുത്തുകള്‍ ഒരു നിശ്ചിത ദൂരത്തില്‍ കോര്‍ത്തിണക്കി, അണിയുമ്പോള്‍, മറ്റുള്ളവര്‍ക്ക് നോക്കുമ്പോള്‍ നമ്മുടേ കഴുത്തില്‍ വെറും മുത്തുകള്‍ മാത്രം പറ്റി പിടിച്ചിരിയ്കുകയാണോ എന്ന് തോന്നുന്ന വിധത്തില്‍ മുത്തുകള്‍ കെട്ടി ഒരുക്കുന്നവയാണു. മോഡേണ്‍ ഡ്രെസ്സിങ്ങിന്റെ, കല്ല്യാണ ഫോക്കിന്റെ കൂടെ ഒക്കെയാണു ഇത് അണിയാറു. ഇത് പൊതുവെ ഞാന്‍ ദുബായില്‍ വന്ന ശേഷം പശ്ചാത്യനാടുകളിലെ വനിതകള്‍ സ്യൂട്ട്/കഴുത്തില്ലാത്ത റ്റീഷര്‍ട്ട്/റ്റോപ്പ് ഒക്കെ അണിയുമ്പോള്‍, ഒരുപാട് മുത്തുള്ളതോ ഒന്നോ/മൂന്നോ/അഞ്ചോ ഒക്കെ മുത്തുള്ളതോ ഒക്കെ അണിഞ്ഞിട്ടാണു കണ്ടത്. സംഗതിയ്ക് ഒരു റോയല്‍ ഗെറ്റപ്പുണ്ട്, പിങ്കിലോ ക്രീമിലോ ക്രിസ്റ്റല്‍ കല്ലിലോ ഒക്കെ കെട്ടിയത് കാണുമ്പോള്‍.
പടം കടപ്പാട് ഗൂഗിള്‍ സര്‍ച്ച് - കീ വേര്‍ഡ് ...Illusion Necklace
പടം കടപ്പാട് ഗൂഗിള്‍ സര്‍ച്ച് - കീ വേര്‍ഡ് ...Illusion Necklace
പടം കടപ്പാട് ഗൂഗിള്‍ സര്‍ച്ച് - കീ വേര്‍ഡ് ...Illusion Necklace
ഞാനുണ്ടാക്കിയത്
ഞാനുണ്ടാക്കിയത്
ആവശ്യം വേണ്ടുന്ന സാധനങ്ങള്‍
ഇത് കാണുമ്പോ എന്തോ ടങ്കീസില്‍ കോര്‍ത്ത മുത്ത് മണിയാണെന്ന് തോന്നുമെങ്കിലും, അല്‍പം കൂടുതല്‍ ശ്രദ്ധ വേണ്ടുന്ന ഒന്നാണു. കാരണം മുത്തുകള്‍ കോര്‍ത്ത് ഇടയില്‍ കെട്ട് പിണയുകയോ മറ്റോ ചെയ്താല്‍ കൂട്ടിയിണക്കി പണിതുടരുക എളുപ്പമല്ല. മുഴുവനും പൊട്ടിച്ച് രണ്ടാമതും ആദ്യമേ തുടരേണ്ടി വരും.
ആദ്യമായിട്ട് ചെയ്യുമ്പോഴ്, നല്ല മുത്തുകള്‍ ഉപയോഗിയ്കാതെ, പഴയ മാലയുടെതോ, ലേഡീസ് സ്റ്റോഴ്സില്‍ നിന്ന് വിലകുറഞ്ഞ പ്ലാസ്റ്റിക്ക് മുത്തോ ഉപയോഗിയ്കുക.
1)മുത്തുകള്‍
(2റ്റങ്കീസ് വയര്‍/ (അല്ലെങ്കില്‍ വില കൂടുതലുള്ള) സ്റ്റീല്‍ കോട്ടട് പ്ലാസ്റ്റിക്ക് വയര്‍) നെറ്റില്‍ മിക്കവയും റ്റങ്കീസ് വയര്‍ തന്നെ ആണു കാണിയ്കുന്നത്.
സ്റ്റീല്‍ കോട്ടട് റ്റങ്കീസ്
(3) സ്റ്റോപ്പേഴ്സ് - അല്ലെങ്കില്‍ ക്രിമ്പ്‌സ് (Crimps)
ഇവ പല നിറത്തിലും വരുന്നുണ്ട്, ഏത് കളര്‍ മുത്ത് ഉപയോഗിയ്കുന്നുവോ ആ നിറത്തിന്റെ സ്റ്റോപ്പേഴ്സ് ആണു ഉപയോഗിയ്കേണ്ടത്) ഇത് ഒരോ മുത്ത് റ്റങ്കീസില്‍ കോര്‍ത്ത് കഴിഞ്ഞ ശേഷം ആ മുത്ത് റ്റങ്കീസിനോട്, നമ്മള്‍ ഉദ്ദേശിയ്കുന്ന സ്ഥലത്ത് തന്നെ പറ്റി പിടിച്ചിരിയ്കാന്‍ ഉപയോഗിയ്കുന്നവയാണു. പക്ഷെ ഈ സ്റ്റോപ്പേഴ്സ് ഇട്ട് ഈ മാല ഉണ്ടാക്കുകയാണെങ്കില്‍, മുത്തുകളുടേ രണ്ട് വശത്തും ഈ സ്റ്റോപ്പേഴ്സ് (എത്ര ക്ലിയര്‍/ക്രിസ്റ്റല്‍ കളര്‍ സ്റ്റോപ്പേഴ്സ് ഉപയോഗിച്ചാലും ഇവ പുറത്തേയ്ക് കാണുവാന്‍ സാധിയ്കും)
സ്റ്റോപ്പേഴ്സ് സാധാരണ ഒരു മുത്തുകള്‍ "എളുപ്പമായി" റ്റങ്കീസില്‍ അമര്‍ത്തി പിടിച്ചിരിയ്കുവാനാണു ഉപയോഗിയ്കുന്നത്. എന്നാല്‍ ഏറ്റവും പ്രൊഫഷണല്‍ റ്റച്ചുള്ള ഇല്ല്യൂഷന്‍ നെക്കലേസുകളില്‍ കൈ കൊണ്ട് തന്നെ റ്റങ്കീസില്‍ ഇടുന്ന മുത്തുകള്‍ രണ്ട് വശത്തേയ്കും പോവാതെ ഇടുന്ന കെട്ടുകള്‍ ആണു കണ്ടത്. ഭംഗിയും അതിനു തന്നെ.
ഈ കെട്ടുകള്‍ ഒരു പ്രത്യേക രീതിയില്‍ ആണു കെട്ടേണ്ടത്. ഇതിനു എന്തോ ഒരു മിഷീനൊക്കെ വച്ച് കാണിച്ചിട്ടുണ്ട് ഒരു സൈറ്റില്‍. അതു മെനക്കെടായിട്ടാണു തോന്നിയത്. അതിനു ഞാന്‍ കണ്ട് പിടിച്ച രീതി ഇങ്ങനെ. മുല്ലമൊട്ടുകള്‍ കൊണ്ട് മാല കെട്ടുവാനറിയുന്നവര്‍ക്ക് ഈ രീതി എളുപ്പമായിട്ട് ചെയ്യാം. :)
ഹുക്ക് - Hooks
ആണി- Nail
ക്വിക്ക് ഫിക്സ് - Quik Fix
മുത്ത് റ്റങ്കീസില്‍ കോര്‍ത്ത ശേഷം, ഒരു കൈ കൊണ്ട് മുത്ത് പിടിച്ച്, ആ മുത്തിന്റെ അടുത്തായിട്ട് ഒരു വലിയ നീലമുള്ള കട്ടി കുറഞ്ഞ ആണി പിടിക്കുക, നീണ്ട് കിടക്കുന്ന റ്റങ്കീസ് ഈ ആണിയിലേയ്ക് എന്നപോലെ കെട്ടുക. കെട്ട് നല്ലവണ്ണം മുറുകുമ്പോ ആണി വലിച്ച് മാറ്റുന്നതിനോടൊപ്പം കെട്ട് ഉരുട്ടി മുത്തിന്റെ അടുത്തേയ്ക് കൊണ്ട് വന്ന് ഉറപ്പിയ്കുക. ഉപയോഗിയ്കുന്ന മുത്തിന്റെ ഹോളിന്റെ വലുപ്പത്തിനു അനുസരണമായിട്ട് കെട്ട് ഇടേണ്ടി വരും, അത് കൊണ്ട് വലിയ മുത്തെങ്കില്‍ രണ്ട്/മുന്ന് ആദ്യത്തെ കെട്ടിന്റെ അകത്ത്/മുകളിലൂടെ (കെട്ട് മുറുക്കാതെ തന്നെ) റ്റങ്കീസ് ഇട്ട് ചുറ്റിയെടുക്കുക. അപ്പോ കെട്ടിന്റെ വലുപ്പം കൂടും. ഇതിനുള്ള സൂത്രപണിയായിട്ടാണു ഞാന്‍ എന്റെ നെക്കലേസില്‍ (വെള്ള ചുവപ്പ് മിക്സ്) ചുവന്ന തീരെ ചെറിയ ഹോളുള്ള കോറല്‍ വച്ചത് :) ഇതൊക്കെ ചെയ്യുമ്പോ വളരെ എളുപ്പം തന്നെ. നല്ലവണ്ണം മനസ്സിലാവാന്‍ ഇത്രേയും വിശദീകരിച്ചൂന്ന് മാത്രം.
ഈ ഒരു മുത്ത് പിടിപ്പിച്ച പോലെ, ആവശ്യമുള്ളത്രയും മുത്തുകള്‍ വേണ്ട ദൂരം വിട്ട് പിടിപ്പിയ്കുക.
മാലയുടെ നീളം ഏറ്റവും ഭംഗിയായിരിയ്കുക ഒരു 8/9 ഇഞ്ച് ഒക്കെയാണു. കഴുത്തിനോട് പറ്റി ചേര്‍ന്നിരിയ്കുന്നവ എങ്കില്‍ ആദ്യമേ നമുക്ക് വേണ്ട അളവ് എടുക്ക. ഇതിന്റെ കൂടെ 4 ഇഞ്ച് വീതം രണ്ട് സൈഡിലും ഹുക്കിനായി നീക്കുക. ഇത്രയും (4 ഇഞ്ച്) വീതം വേണ്ട, പക്ഷെ പുതിയാതിട്ട് ചെയ്യുമ്പോ ഹുക്കിലേയ്ക് കെട്ടുമ്പോഴോ ഒക്കെ എന്തെങ്കിലും പിശക് വന്നാല്‍, മുറിച്ച് കളഞ്ഞിട്ട് വീണ്ടും ഹുക്കിലേയ്കിടാനാണു ഇത് കൂട്ടി ഞാന്‍ എഴുതീത് (അനുഭവം ഗുരു). ഇനി ഇപ്പോ 8 ഉം 4 ക്ഷ് 2 ഇഞ്ച് വീതം ഹുക്കിനും വിട്ട് 8 + 4 + 4 16 ഇഞ്ച് നീളം മതിയെന്നും കരുതണ്ട ! (അനുഭവം ഗുരു പിന്നേയും! ഈ കെട്ട് ഒരോ മുത്തിനുമിടയില്‍ രണ്ട് തവണ ഇടുന്നത് കൊണ്ട്, ഇത്ര മാലയുടെ നീളം വേണോ ഏതാണ്ട് അതിന്റെ 3 ഇരട്ടി നീളം കൂട്ടി റ്റങ്കീസ് എടുക്കണം. ഇനി ആ റിസ്ക് വേണ്ട കുറേ അങ്ങടെ കൂട്ടി റ്റങ്കീസ് വയ്കാമെന്ന് കരുതിയാല്‍ അതും പാളും, കാരണം ഇടയ്കിടയ്ക് കെട്ട് ഇടേണ്ടി വരുമ്പോഴ് നീളമുള്ള റ്റങ്കീസുകളില്‍ കടും കെട്ട് വീഴും. അതോണ്ട് അവര്‍വര്‍ക്ക് കൈയ്യില്‍ ഒതുങ്ങുന്ന രീതിയില്‍ നീളത്തില്‍ മുറിയ്കുക. ഈ നീളത്തില്‍ കിടക്കുന്ന റ്റങ്കീസ് അലസോരപെടുത്തിയതിനാല്‍ ഞാന്‍ അല്‍പം നീളം മാത്രം വച്ച് ബാക്കി റ്റങ്കീസ് എല്ലാം കൂടി വട്ടത്തിലാക്കി ഒരു കമ്പി(കമ്മലുണ്ടാക്കുന്ന കമ്പി കഷണം) കൊണ്ട് കെട്ടി വച്ചാണു പണി ചെയ്ത്. ഇനി അത് കെട്ടുമ്പോഴ് ഒരുപാട് ഇറുക്കി കമ്പി വളയ്കണ്ട, കാരണം (അനുഭവം ഗുരു റീപ്പിറ്റട്) റ്റങ്കീസ് ഒരുപാട് മടങ്ങിയാലു മാല മുഴുവനാവുമ്പോ റ്റങ്കീസിനുണ്ടായ പരുക്ക് മാലയില്‍ കാണും. എന്റെ ചുവപ്പ് ക്രീം മുത്തിന്റെ നെക്കലേസിന്റെ ക്ലോസപ്പ് നോക്കിയാ പരുക്ക് കാണാം :) സൊ ഒന്ന് ചുമ്മാ സോഫ്റ്റായിട്ട് വളച്ചാ മതി.
ഏതാണ്ട് ഒരു ഒന്നര ഇഞ്ച്/ഒരു ഇഞ്ച് വിട്ട് മുത്തുകള്‍ പിടിപ്പിയ്കുന്നതാവും ഭംഗി. ആദ്യം ഒറ്റ ഒരു റ്റങ്കീസില്‍ 3/4 എണ്ണം വച്ച് ഒരു മാല കെട്ടി നോക്കുക. എന്നിട്ട് നന്നായാല്‍, പിന്നെ ശരിയ്കുള്ളതിന്റെ പണി തുടങ്ങിയാല്‍ മതി. ഇത് ഒരു വരിയും കെട്ടാം, രണ്ട്/മൂന്ന് വരിയും കെട്ടാം. ആദ്യത്തേ വരി മാലയുടേ നീളത്തില്‍ നിന്ന് ഒരിഞ്ച് കുറച്ച അളവ് മതി, രണ്ടാമത്തെ അകതേ വരിയുടേ നീളം. എന്നാലെ അത് അല പോലെ ഒന്നിന്റെ തൊട്ട് മുകളില്‍ ലയര്‍ ആയിട്ട് (അപ്പോ അതിനല്ലെ അല എന്ന് ആദ്യം പറഞ്ഞത്?) കിടക്കൂ.
ഇനി ഹുക്കിംഗ്. കടകളില്‍ (എംബ്രോയിടറി) മാലയുടേ ഹുക്ക് എന്ന് പറഞ്ഞാല്‍ കാണിച്ച് തരും. ഏറ്റവും സിമ്പിള്‍ പ്രോസീജിയര്‍ ഉള്ളത് വാങ്ങുക. മാലയുടെ ഒട്ടിക്കല്‍ പറ്റിയ്കല്‍സ് മുഴുവനായാല്‍, മാലകളുടെ ഒരോ സൈഡിലുള്ള റ്റങ്കീസും വേണ്ട അത്ര നീളത്തില്‍, ഹുക്കിനു ആവശ്യമുള്ള നീളത്തില്‍ മുറിച്ച് (ആദ്യ ചെയ്യുമ്പോ കുറച്ച് നീളത്തില്‍ തന്നെ ഹുക്കിലേയ്ക് കെട്ടുക. ബാകി മുറിയ്കാം. നല്ല പരിശീലനം സിദ്ധിച്ചാല്‍ ഒരു രണ്ട് ഇഞ്ച് ഒക്കെയുണ്ടെങ്കില്‍ നമുക്ക് ഹുക്കിലേയ്ക് ചേര്‍ക്കാന്‍ സാധിക്കും. (ഹുക്കിങ്ങിനായിട്ട് തന്നെ സ്പെഷല്‍ ഹുക്കും സ്പ്രിങ്ങും രീതിയുമൊക്കെ ഉണ്ട്, അതൊക്കെ കാണാനും, അതിന്റെ തമോഗര്‍ത്തത്തിലു വീഴാനും നിന്നാ, മുത്തും റ്റങ്കീസും ഒക്കേനും വലിച്ചെറിഞ്ഞ് സന്യാസത്തിനു പോവാന്‍ തോന്നും. എന്നാലും മെനക്കെടാനുള്ള മനസ്സുള്ളവര്‍ക്ക് ഹുക്കിംഗ് ഒാഫ് പേള്‍സ്/ക്ലോസിംഗ് നെക്കലേസ് ന്ന് ഒക്കെ തപ്പിയാല്‍ എന്തോക്കെയോ കാണാം.)
ഇനി മാല മുഴുവനായി ഹുക്കാക്കിയാല്‍, അധികം തൂങ്ങി കിടക്കുന്ന റ്റങ്കീസുകള്‍ മുറിച്ച് കളയുക. മാലയില്‍ നിന്ന് അറ്റം മാറ്റി പിടിച്ച് റ്റങ്കീസ് മാത്രം കൈയ്യില്‍ പിടിച്ച് കുട്ടി കത്രിക കൊണ്ട് മുറിച്ചെടുക്കുക. അല്‍പം ശ്രദ്ധക്കുറവ് ഇതില്‍ കാണിച്ചാല്‍, തീരെ കട്ടികുറഞ്ഞ കെട്ടി തീര്‍ന്ന മാലയുടെ റ്റങ്കീസ് കത്രികയുടെ ഇടയില്‍ പെടാന്‍ (അനുഭവം ഗുരു എഗേയിന്‍) സാധ്യതയുണ്ട്. !!
ഇനി, നെക്കലസായീന്ന് പറഞ്ഞ്, പോട്ടം പിടിയ്കാന്‍ വരട്ടെ. കെട്ടിയ കെട്ടുകള്‍ ഒക്കെയുണ്ടെങ്കില്‍, ചിലപ്പോ മുത്തുകള്‍ ഈ കെട്ടിന്റെ അളവ് പോരയ്മ കാരണം ചാടി പോരും. (എന്റെ നെക്കലസ്സില്‍ എന്റെ സ്വഭാവം കാട്ടിയ ഒന്ന് രണ്ട് ചുവപ്പ് കോറല്‍ കാണാം. തീരെ ചെറിയ കെട്ട് ആത് കൊണ്ട്,അതിന്റെ അടുത്തുള്ള വലിയ മുത്തും പുറകെ പോരും. അത് കൊണ്ട് അല്‍പം ബുദ്ധി(?) കാട്ടി, ഞാന്‍ ഒരോ കെട്ടിന്റെയും മുകളില്‍ മുത്തിനേ തൊട്ടു തൊട്ടില്ല എന്ന രീതിയില്‍ കെട്ടിന്റെ മുകളില്‍ അല്‍പം ക്വിക്ക് ഫിക്സ് പശ ഒരു കമ്പിയില്‍ മുക്കി സൂക്ഷിച്ച് ഒരു ചെറിയ ഡ്രോപ്പ് തേയ്കുക. ഇത് തേയ്കുമ്പോഴും ശ്രദ്ധിയ്കുക, വേറേ റ്റങ്കീസിലോ മുത്തിലോ ഒന്നും കൂട്ടി പിടിപ്പിയ്കാതെ. അത് കാരണം, തിരക്ക് കാട്ടാണ്ടെ, ഒരോന്ന് പിടിപ്പിച്ച ശേഷം, ഒരു മിനിറ്റ് കഴിഞ്ഞ ശേഷം മറ്റൊന്നില്‍ ചെയ്താല്‍ മതി. ഇനി ഈ രീതിയില്‍ അല്‍പം ഹുക്കിന്റെ രണ്ട് അറ്റത്തും കൂടി ചെയ്യുക. അപ്പോ ടങ്കീസ് കട്ട് ചെയ്ത മുറിപ്പാടുകള്‍ എല്ലാം കൂടി കൂടിചേര്‍ന്ന് ഇരിയ്കും ഇത് കൊണ്ട്.(റ്റിപ്സ്- റ്റിപ്സ് :) ഇതോട് കൂടി നെക്കലേസ് റെഡി റ്റു വിയര്‍. ഇത് നല്ലവണ്ണം ശരിയായാല്‍ മാത്രം നല്ല ക്രിസ്റ്റലോ പേളോ ഒക്കെ ഉപയോഗിച്ച് നല്ലത് ഉണ്ടാക്കാന്‍ ശ്ര്മിയ്കാവൂ. കൈതഴക്കം ഏത് കാര്യത്തിലും ഫിനിഷ്ഡ് പ്രോഡക്റ്റില്‍ ഫലം/പെര്‍ഫെക്ഷന്‍ കാട്ടും.
ഇതിന്റെ യൂറ്റൂബ് ഇവിടെ.
ഇതിന്റെ കുണുക്ക് - കാതില്‍ തൂക്കി, സാധാരണ കണ്ടിട്ടില. റ്റങ്കീസില്‍ ഉണ്ടാക്കുന്ന താഴേയ്ക് നീളുന്ന കുണുക്കിനു ഒരു ജുവ്ലല്ലറി ഭാഷയില്‍ പറഞ്ഞാല്‍ ഒരു ഫ്ലോ ഉണ്ടാവാറില്ല. അത് വളഞ്ഞ് ഭംഗിയില്ലാതെ നില്‍ക്കും. അറ്റത്ത് വലിയ കല്ല് ഒന്നും കെട്ടി തൂക്കാന്‍ പറ്റില്ലല്ലോ! ഞാനുണ്ടാക്കി നോക്കി ഇതും. അത് ശരിയാവാണ്ടെ വന്നപ്പോഴാണു, സാധാരണ കുണുക്കിലേയ്ക് മാറീത്. പക്ഷെ ഇത് കുറെക്കൂടി മാച്ച് ആയിരിയ്കുന്നു ഇതിനു. ഒരു മുത്തും രണ്ട് പവിഴവും കൂടി അഞ്ച് കുണുക്ക് ഉണ്ടാക്കുക ആദ്യം. ഒരു കുണുക്ക് എടുത്ത് കാതില്‍ ഇടുന്ന ഹുക്കിലേയ്ക് ഇടുക. ഈ കുണുക്കിന്റെ കണ്ണിയില്‍ ഒരു ജമ്പര്‍ ഇടുക ഇടത്ത് സൈഡിലായിട്ട്,അവിടെ ഒരു കുണുക്കും ചേര്‍ക്കുക. അങ്ങനെ രണ്ട് വശത്തേയ്കും മാറ്റി മാറ്റി മുത്ത് കുണുക്കുകള്‍ പിടിപ്പിയ്കുമ്പോഴ്, ഇത് ഒരു നല്ല ഫാളിംഗ് ആയി കിട്ടും,ചിത്രതേത് പോലെ. വെറുതേ ഒറ്റ ഫാളിംഗ് ആയിട്ടും ചെയ്യാം (മടി ഒരു മരുന്നല്ല). അല്‍പം ഭംഗി കുറവുണ്ടാവും എങ്കിലും, വീ കാന്‍ മാനേജ്!
പ്രൊജക്റ്റ് റെറ്റ് അപ്പ് - (പ്രോജക്റ്റ്ന്ന് ഒക്കെ ഞാന്‍ കേട്ട് തുടങ്ങീത് പണ്ട് സൈലന്റ് വാലീ പ്രൊജക്റ്റ് ഒക്കെ തുടങിയപ്പോഴാണു. ഇപ്പോ അത് പോയിട്ട് എവിടെം നഴ്സറി പിള്ളാരെ വരെ പിടികൂടിയിരുയ്കുന്ന വാക്കാണു പ്രോജക്റ്റും സ്റ്റ്രാറ്റജീം ഒക്കെ!)
ഇത് പോലെ നമ്മളുണ്ടാക്കുന്ന ഏത് സാധനത്തിന്റേയും ഒരു റൈറ്റ് അപ്പ് ഉണ്ടാക്കി ബ്ലോഗ്ഗിലിട്ട റൈറ്റ് അപ്പും പടവും, നെറ്റിലെ പടവും ഒക്കെനും കൂടി ഫയല്‍ ചെയ്ത് വച്ചാല്‍, പിന്നീട് ആര്‍ക്കെങ്കില്‍ നെറ്റ് ഇല്ലാത്തവര്‍ക്കോ, വീട്ടില്‍ വരുന്ന വിരുന്നകാരോ മറ്റോ ചോദിച്ചാല്‍ തൊണ്ടയിലെ വെള്ളം വറ്റിയ്കാണ്ടെ വിശദീകരിയ്കാന്‍ സാധിയ്കും കാര്യങ്ങള്‍. ഞാന്‍ കിട്ടുന്ന പാറ്റേണ്‍സിന്റെ ഒക്കെ പ്രിന്റോ ലിങ്കോ ഒക്കെ ഒരു എക്സല്‍ ഫയല്‍ ഉണ്ടാക്കി സബജെക്ക്റ്റ് വൈസ് കീ വേര്‍ഡ് സഹിതം സൂക്ഷിച്ച് വയ്കാറു പതിവുണ്ട്. പിന്നീട് ഒരു ദിവസം പാറ്റേണ്‍ നോക്കി ഉണ്ടാക്കാന്‍ തീരുമാനിച്ചാല്‍ ആദ്യം ഉണ്ടാക്കിയതിനു എത്ര മഹിമയുണ്ടായിരുന്നുവെന്നു, രണ്ടാമത് ഒരു അറ്റംപ്റ്റ് നടത്തണോ എന്നുമൊക്കെ അറിയാന്‍ ഇവ തീര്‍ച്ചയായും സഹായിയ്കും, ഇത് പോലെ.
റ്റിപ്പ്സ്-
മുത്തുകള്‍/കമ്മലുകള്‍/എന്നിവ ഒക്കെ ഉണ്ടാക്കുവാന്‍ ഇരിയ്കുമ്പോഴ് ആകെ മൊത്തം ആക്രി സാധനങ്ങളാവും മേശമുഴുവനും.
(1)ആദ്യമായിട്ട് ഉണ്ടാക്കുന്ന പാറ്റേണ്‍ മനസ്സിലുറപ്പിയ്കുക.
(2)അതിനു വേണ്ടുന്ന മുത്ത്/കല്ല് എന്നിവ ആക്രി സഞ്ചിയില്‍ നിന്ന്/ബാഗില്‍ നിന്ന് പുറത്തേയ്ക് ഇടുക.
(3)ഉപയോഗിയ്കേണ്ട റ്റൂളുകള്‍ മാത്രം എടുത്ത് വയ്കുക.
(4)ഈ അവശ്യമുള്ള നീളത്തില്‍ മാത്രം വയറുകള്‍/കമ്പികള്‍/നൂലുകള്‍ മുറിച്ച് എടുക്കുക.
(5)വീട്ടിലിരുന്ന് ചെയ്യുമ്പോഴ് പറ്റാവുന്നവര്‍ താഴെയിരുന്ന് ചെയ്യുക. മേശയില്‍ ഇരുന്ന് ചെയ്യുമ്പോഴ് കുഞു മണികള്‍ താഴെ വീണാല്‍ അത് എടുക്കാനും വീണ്ടും ഇടാനും മാത്രേ സമയം കാണു. താഴെ തന്നെ ഇരുന്ന് ചെയ്താല്‍ അത് ഒഴിവായി കിട്ടും. നാട്ടിലെ പഴയ തട്ടാന്മാര്‍ താഴെയിരുന്ന് പണിയുന്നത് ഇത് കൊണ്ടാവും ചിലപ്പോ.
(6) പറ്റുമെങ്കില്‍ ഒരു എക്സ്റ്റെന്ട് ചെയ്യാന്‍ പറ്റുന്ന ലാമ്പ് ഉണ്ടെങ്കില്‍ അടുത്ത് തെളിച്ച് വയ്കുക, കെട്ട് ഇടുമ്പോഴും കമ്പി മുറിയ്കുമ്പോഴും ഒക്കെ കൂടുതല്‍ കൃത്യത ഇത് മൂലം കിട്ടും.
(7)ആക്രികള്‍/പണിയായുധങ്ങള്‍ ഒക്കെ പറ്റുമെങ്കില്‍ ഒരു സൈഡ് പൊക്കമുള്ള പഴയ കാപ്പി ട്രേയില്‍ ഒരുചുവന്ന തുണി അതില്‍മേല്‍ വിരിച്ച് അതില്‍മേല്‍ വച്ച് പണി തുടങ്ങുക. വേഗം സാധനങ്ങള്‍ കാണാനും പെറുക്കാനും സഹായിയ്കും. അരി ചേറ്റുന്ന മുറമാണു ഏറ്റവും ഉത്തമം ആയിട്ട് തോന്നീത് എനിക്ക്. ആരെങ്കില്‍ വന്നാല്‍ പെട്ടെന്ന് എടുത്ത് അലമാരീടെ മുകളില്‍ വയ്കാനോ കട്ടിലിന്റെ അടിയില്‍ ഒതുക്കി വയ്കാനോ ഉത്തമം. അല്ലെങ്കില്‍ ഇരുന്ന സ്ഥലത്ത് തന്നെ വച്ചിട്ട് പോയാല്‍, ചെറിയ കുട്ടികള്‍ ഉള്ള വീട്ടില്‍ ഇത് ആപത്ത് വിളിച്ച് വരുത്തും.
(8) മുത്തുകള്‍ ഒക്കെ (വില കൂടിയവ)നൂലില്‍ കെട്ടി സ്റ്റ്രിപ്പ്സ് ആയിട്ടാണു കിട്ടാറു. പക്ഷെ ലേഡീസ് സ്റ്റോഴ്സിലെ പ്ലാസ്റ്റിക്ക് മുത്തുകള്‍ വെറും കവറില്‍ തരും. അത് പറ്റുമെങ്കില്‍ ഒരുപാട് വാങ്ങുന്നവര്‍ ചെറിയ പ്ലാസ്റ്റിക്ക് കുപ്പിയില്‍ (ഹോമിയോ മരുന്ന് കുപ്പിയില്‍ ആവശ്യത്തിനു ഇട്ട് വച്ച് ഉപയോഗിച്ചാല്‍, കവറ് പൊട്ടിച്ച്, ആകെ മൊത്തം പുറത്തടുത്ത്, പിന്നെ പെറുക്കി തിരികെ ഇടുന്ന മെസ്സി ജോബ് ഒഴിവാക്കാം.
(9) മുത്തുകള്‍ ഉപയോഗിയ്കുമ്പോ റ്റങ്കീസിന്റെ/നൂലിന്റെ കട്ടിയ്കനുസരിച്ചുള്ളവ തിരഞെടുക്കണം. ഇടയില്‍ കെട്ടിടുന്ന പണീയുള്ള മാലകള്‍ ആണെങ്കില്‍ ചെറിയ മുത്തുകള്‍ ആണു നല്ലത്. അല്ലെങ്കില്‍ കെട്ടിന്റെ വലുപ്പം മതിയാവാതെ മുത്ത് ചാടി പോരും.
(10) ഒരു പാറ്റേണ്‍ തുടങുന്നതിന്നു മുമ്പ് ഒരു വെള്ള കടലാസില്‍, നമ്മള്‍ ഉപയോഗിയ്കാന്‍ പോവുന്ന മുത്തുകള്‍/കല്ലുകള്‍ ആ പാറ്റേണ്‍ പോലെ വച്ച് നോക്കുക. ഫിനിഷ്ഡ് പ്രോഡക്റ്റിന്റെ ഒരു ഏകദേശ രൂപം കിട്ടും. നമുക്ക് ഈ സമയത്ത് ഇഷ്ടപെട്ടില്ലെങ്കില്‍ പാറ്റേണ്‍ മാറ്റാന്‍ ഇത് ഉപകരിയ്കും. കമ്പി വളച്ച്, മുറിച്ച് ഏടുക്കുന്ന പണിയായതിനാല്‍,ഇടയ്യ്ക് വച്ച് നിര്‍ത്തുവാന്‍ ബുദ്ധിമുട്ടാവും.
(11) ഒരു മോഡല്‍ ഉണ്ടാക്കിയാള്‍ അപ്പോ തന്നെ അപ്പറത്തെ വീട്ടിലെ അമ്മുക്കുട്ടിയ്ക് കൊടുക്കാതെ, സൂക്ഷിച്ച് വയ്കുക അത്, പാറ്റേണ്‍ ബാങ്കിലേയ്ക്. അല്ലെങ്കില്‍ ആര്‍ക്കെങ്കിലും ഉണ്ടാക്കി കൊടുക്കാന്‍ സ്നേഹപൂര്‍വം ആവശ്യപെടുമ്പോഴ്, മുകളിലു മഞ മുത്തുള്ളത്? രണ്ട് കുണുക്ക് താഴെയ്ക്? ഇടയില്‍ ചുവപ്പ് കോറലുള്ളത് എന്നൊക്കെ സംശയം അകറ്റാന്‍ അവരോട് ചോദിയ്കേണ്ടി വരും. (അനുഭവം ഗുരു!)
(12)നെറ്റ് സൌകര്യമുള്ളവര്‍ പറ്റുന്നത്രേയും കാര്യങ്ങള്‍ കോപ്പി പേസ്റ്റ് ഒരു വേറ്ഡ് ഡോക്കുമെന്റില്‍ ആക്കി സൂക്ഷിയ്ക്ക്കുക. നമുക്ക്/മറ്റുള്ളവര്‍ക്കോ ഇടയില്‍ എന്തെങ്കില്‍ സംശയം വന്നാല്‍ കമ്പ്യൂട്ടറിന്റെ അടുത്തേയ്ക് പായാണ്ടേ കഴിയും. (അനുഭവം ഗുരു)
ഇത്രയും കാര്യങ്ങള്‍ ഒക്കെ നീട്ടി വലിച്ച് പറഞ്ഞത് ആര്‍ക്കെങ്കിലുമൊക്കെ ഇത്രയും വിശദീകരിച്ച് പറഞ്ഞാലെ മനസ്സിലാവൂ എന്നുള്ള വിഭാഗക്കാര്‍ക്ക് വേണ്ടിയാണു. ഞാന്‍ ആ വിഭാഗമാണു. തീരെ ചെറിയ ഡീറ്റേയ്‌ല്സ് പോലും നോക്കി മനസ്സിലാക്കിയാലെ എന്റെ ബുദ്ധിയിലുറയ്കൂ. അതിനായിട്ട് ഗൂഗിളിലൂടെ പരതി പരതിയാണു കുറെയേറെ ലിങ്കില്‍ നിന്ന് പല സൂത്രവിദ്യകളും പലയാളുകളുടെ അടുത്ത് നിന്ന് പലഭാഷയില്‍ എഴുതിയതില്‍ നിന്നാണു. അപ്പോള്‍ അവയൊക്കെയും പല വ്യക്തികളും ഇത് പോലെ പരിശ്രമിച്ച് എടുത്ത്, എഴുതി ഒക്കെ നെറ്റിലിടുന്നതാണു ബാക്കിയുള്ള ജനത്തിനു വേണ്ടി. അങ്ങനെ കിട്ടിയ അറിവ് ഞാനും തിരിച്ച് നെറ്റിലൂടെ തന്നെ കൊടുക്കണം, എന്നാല്‍ ആവുന്ന വിധം, ഈ വക ഒക്കെ തിരഞ്ഞ് നടക്കുന്നവര്‍ക്ക് ഒരു "വണ്‍ സ്റ്റോപ്പ്പ്" വഴിയിലൂടെ (മലയാളം വായിയ്കുന്നവര്‍ക്കെങ്കിലും) എന്ന ആഗ്രഹത്തിലാണു.
ഈ റെറ്റ് അപ്പിനു/പോസ്റ്റിനു യാതൊരു കോപ്പിറേറ്റും ലെഫ്റ്റും ഒന്നുമില്ല. ആര്‍ക്കെങ്കിലും ആഗ്രഹമുണ്ടെങ്കില്‍/ആവശ്യമുണ്ടെങ്കില്‍ എവിടെ വേണമെങ്കിലും കടപ്പാടോ മെയില്‍ മറുപടിയോ ഒന്നും ഇല്ലാണ്ടെ കോപ്പി പേസ്റ്റ് ചെയ്യുക.
Subscribe to:
Post Comments (Atom)
5 comments:
"ഇല്ലിയൂഷന്‍ നെക്കലേസ് - Illussion Necklace" - ആക്രി പെറുക്കല്‍ രണ്ടാം ഭാഗം. ചാറ്റിലൂടെയും, മെയിലിലൂടെയും കമന്റിലൂടെയും ഒക്കെ ഒരുപാട് ആളുകള്‍ കമ്മലുകള്‍ കണ്ട് പ്രോത്സാഹിപ്പിച്ചതില്‍ ഹാലിളകി, ഒരു ആക്രി സാധനം കൂടെ ഉണ്ടാക്കിയുട്ടുണ്ട്.
കമന്റിട്ടിരുന്ന അങ്കിള്‍/വേണു/നന്ദു എന്നിവര്‍ വീട്ടിലുള്ളവര്‍ ആരെങ്കില്‍ ഇത് പോലെ ഉണ്ടാക്കുന്നുണ്ട് എങ്കില്‍ ദയവായി അറിയുന്ന റ്റിപ്പ്സ്, (പടമൊന്നുമില്ലെങ്കിലും വേണ്ട്) ഒന്ന് പറയാന്‍ പറയു. ഈ വക പണിയിലൊക്കെ റ്റിപ്സും സൂത്രപണികളുമാണു നമ്മളേ പെര്‍ഫക്ഷനിലേയ്ക് നയിയ്കുന്നത്. നന്ദി.
സുതപണികളിലൂടെയുള്ള ഈ പുതിയ അറിവിന് വളരെ നന്ദി.
സാധാരണ ഇവിടെ പടങ്ങളൊന്നും തെളിയാത്തതാണ്. എന്തോ ഈ പോസ്റ്റിലെ എല്ലാ പടങ്ങളും മുത്തുപോലെ തെളിഞ്ഞു!
കൊള്ളാം അതുല്യ.....
അതുല്യേച്ചീ...
വീണ്ടും സ്കോര്‍ ചെയ്തല്ലോ.
:)
അതുല്യേച്ചി, നല്ല പ്രയോജനമുള്ള പോസ്റ്റുകളായിരുന്നു, ഇവ രണ്ടും
പക്ഷേ ഈ ഫോട്ടോസ് ഇടുമ്പോള്‍, കോണ്ട്രാസ്റ്റ് ബാക്ക്ഗ്രൌണ്ട് ആണെങ്കില്‍ കൂടുതല്‍ ആകര്‍ഷകമായേനേ എന്ന് തോന്നുന്നു:)
Post a Comment