അലുമിനിയം കമ്പി വിട്ട്, സ്വര്‍ണ്ണ കളറുള്ള കമ്പിയിലേയ്ക്.
ലൂപ്പുകള്‍ നന്നാകാന്‍ തുടങ്ങിയെന്ന് എന്നൊരു തോന്നലുണ്ടാവുമ്പോഴ് ചെയ്ത അക്രമം ആണിത്.
ഗോള്‍ഡ് നിറമുള്ള കമ്പിയാണു ഇതിനു ഉപയോഗിച്ചിരിയ്കുന്നത്. ഈ കമ്പി, എമ്പ്രൊയിടറി കടകളില്‍, (ഒരു മാതിരി ഒരുപാട് സ്റ്റോക്കുള്ള കടകളില്‍ കിട്ടേണ്ടതാണു. ഗേജ് പറഞാണു വാങ്ങേണ്ടത്. ഗേജ് കൂടുന്തോറും കട്ടി കമ്പിയുടെ കുറയും. പ്രധാനമായും ഇതില്‍ നോക്കി വാങേണ്ടത്, ലൂപ്പ് ഉണ്ടാക്കി,കമ്പി നമ്മള്‍ മുറിച്ച ശേഷം, ആ തുമ്പ് ചിപ്പ് ചെയ്ത് കഴിഞ്, ഒതുങ്ങി നില്‍ക്കുന്നുണ്ടോ എന്നാണു. ഞാന്‍ വാങിയത്, ഗേജ് ശരിയായിരുന്നെങ്കിലും, അതിനു അല്പം റ്റെമ്പര്‍ കൂടുതല്‍ ഉള്ളതാണെന്ന് തോന്നുന്നു. അത് കൊണ്ട് എനിക്ക് തോന്നുന്നു, കട്ടി കുറവിനും കൂടുതലിനും ശേഷം അടുത്തത് നോക്കേണ്ടത്, അതിന്റെ സോഫ്റ്റ്നെസ്സ് ആണെന്നാണു. അത് കൊണ്ട്,(Tip No. 1) കഴിവുന്നതും മെയിന്‍ സാധനം വാങ്ങുവാന്‍ പോവുമ്പോള്‍, ഏത് കാര്യത്തിനു വേണ്ടി വാങുന്നുവോ അതിന്റെ ഒരുചെറിയ തുണ്ട് അവിടെ നിന്ന് തന്നെ ഉണ്ടാക്കി നോക്കിയിട്ട് വേണം, നമുക്ക് വേണ്ടത് ആ സാധനം തന്നെ എന്ന് ഉറപ്പിയ്കുവാന്‍. കാരണം, സമയമില്ല്യാമയും,ട്രാഫിക്കിലെ കുരുക്കും എല്ലാം കൂടി, ആ കടയിലേയ്ക് അത് മാറ്റി വാങ്ങാന്‍ പോകുവാന്‍ ബുദ്ധിമുട്ടുണ്ടാക്കും.(അനുഭവം ഗുരു).
(Tip No.2) ലൂപ്പുകളിട്ട് നമ്മള്‍ എന്തെങ്കിലും ഉണ്ടാക്കുമ്പോള്‍, കമ്പിയുടെ സൊപ്ഫ്റ്റ്ന്‍സ്, ഗേജിനേക്കാളും പ്രശനമുണ്ടാക്കും, പെര്‍ഫക്ഷനില്‍.കട്ട് ചെയ്ത് മാറ്റിയ ലൂപ്പിന്റെ മാലയിലുള്ള ബാക്കി അറ്റം, സോഫ്റ്റ് കമ്പിയെങ്കില്‍ നമ്മള്‍ പ്ലെയര്ര് കൊണ്ട് ഒന്ന് അമര്‍ത്ത് കൊടുത്താല്‍ മുത്തുമായിട്ട് മെര്‍ജ് ആവും. (ഞാന്‍ മിക്ക സ്ഥലങ്ങളിലും ഇത് വളരെ മെറ്റിക്കുലസ് ആയിട്ട് സൂക്ഷിച്ച് കട്ട് ചെയ്തിട്ട് രാവിയട്ടുണ്ട്. പക്ഷെ ഇന്നാലും ചില കട്ടിങ് സ്ഥലങ്ങള്‍, നമ്മള്‍ എന്തൊക്കെ ചെയ്താലും പിന്നേം പിന്നേം കട്ടിങ് എഡ്ജ് പുറത്തേയ്ക് മാറി തന്നെ നിക്കും. അത് കൊണ്ട് കമ്പിയുടെ സൊപ്ഫ്റ്റ്നെസ്സ് പ്രധാന ഘടകമാണിതില്‍. താഴെ കൊടുത്തിരിയ്കുന്ന ചിത്രം ഇത് കൂടുതല്‍ പറഞ് തരുന്നു. ആര്‍ക്കെങ്കിലും കമ്പി മാറി വാങിയിട്ട് പണിക്കിരിയ്കുമ്പോള്‍, ബിഗിന്നേഴ്സ് എങ്കില്‍, പണി പെര്‍ഫക്റ്റ് ആവുന്നില്ല എന്ന തോന്നലുണ്ടാവും, അത് മാറാനാണിത് വിസ്തരിച്ചത്.
ഇതും പക്ഷെ മിക്ക ലൂപ്പുകളും സ്വര്‍ണ്ണ നൂലില്‍ ഉണ്ടാക്കിയിട്ട്, പെന്‍സില്‍ വെല്‍ഡര്‍ വച്ച് തീരെ ചെറിയ രീതിയില്‍ അറ്റം വെല്‍ഡ് ചെയ്ത് മുത്തിനൊട് ഒട്ടിയ്കുകയാണു ചെയ്യുന്നത്. അത് ഇവിടെ വിശദീകരിയ്കുന്നുണ്ട്. അത് കൊണ്ട് സ്വര്‍ണ്ണ/വെള്ളി പണിയില്‍ ഉള്ള അത്ര പെര്‍ഫക്ഷന് നമ്മള്‍ വീട്ടില്‍ ഒരു ഹോബിയായിട്ട് ചെയ്യുമ്പോ പ്രതീക്ഷിയ്കുന്നത് അസ്ഥാനത്താണു. ഒരു അറിവായിക്കൊട്ടെ എന്ന് കരുതി പറഞതാണു.
എനിക്ക് തോന്നുന്നു, ഏത് ചെയിനുണ്ടാക്കുമ്പോഴും, ലുപ്പിങ് ശരിയായാല്‍, പിന്നെ എന്തുണ്ടാക്കുന്നതും, Child's Play ആണു. പക്ഷെ മിക്ക സൈറ്റിലെ പ്രോഡക്റ്റ്സിലും, ഇത് പോലെ ലൂപ്പ് ഉണ്ടാക്കിയിടുന്ന മാലകള്‍ കുറവാണു. ജുവല്ലറിക്കാര്‍ ഇതിനായിട്ട്, ഒന്നുങ്കില്‍ ജമ്പ് റിങ്സ് ഉപയോഗിയ്കുന്നു, (Tip No.3)(ജമ്പ് റിങ് അടര്‍ത്താതെ, അറ്റം സൈഡിലേയ്ക് അടര്‍ത്തിയാണു ഉപയോഗിയ്കേണ്ടത്. അല്ലെങ്കില്‍ റെഡിമെയിഡ് ചെയിന്‍സ് വേണ്ടത്ര നീളത്തില്‍ മുറിച്ച് ചേര്‍ത്ത് അതിനോട് മുത്ത് ചേര്‍ക്കുന്നു. പക്ഷെ സൌത്ത് ഇന്ത്യയില്‍ പ്രചാരമുള്ള ട്രെഡീഷനല്‍ രണ്ട് വരി മുത്ത് - പവിഴം, കരിമണിമാലകളില്‍ മാത്രമാണു തട്ടാന്‍ ഈ ലൂപ്പ് (എന്റെ ഓര്‍മ്മയില്‍ ഇതിനാണു, കോടാലി-മുടിച്ച്,മുത്ത് പിരി എന്നൊക്കെ പറയാറുള്ളത് എന്ന് തോന്നുന്നു.)സൈറ്റില്‍ കാണുന്ന മിക്ക പേള്‍/സാധാ മുത്ത് മാലകള്‍ ഒക്കെ തന്നെയും, ലൂപ് ഒന്നും ഉപയോഗിയ്കാതെ, ചുമ്മാതെ, ത്രെഡില്‍ (വെറും മാലയ്ക് സാധാ നല്ല ക്വാളിറ്റി ത്രെഡാണു ഉപയോഗിയ്കാറു. ഇവിടെ മുത്തിന്റെ സ്പേസ് അറിയാന്‍/കിട്ടാന്‍ വേണ്ടി, ഒന്നുകില്‍ തീരെ ചെറിയ അതേ കളര്‍ മുത്തോ അല്ലെങ്കില്‍ ഇത് പോലെ, ഇത് പോലെയുള്ളവ കിട്ടും.. ഷോ മാലകള്‍, ഇപ്പോഴത്തെ തരംഗം ആയിട്ടുള്ള പല കളറുള്ള വലിയ മുത്തിന്റെ നീണ്ടവ,(രണ്ട് മടക്കായിട്ടു ഇടുന്നവ) എന്നിവയ്കൊക്കെ ഈ സ്പേസര്‍ ബീഡ് ഇട്ട് കോര്‍ക്കുന്നതാണുത്തമം.ഏത് കണ്ണ് പൊട്ടനും കളര്‍ കൂടി നോക്കാണ്ടെ, ചുമ്മ നീണ്ട ചരടില്‍ കോര്‍ത്താല്‍ മതി. വില കേട്ടാലോ.. എന്റെ അമ്മച്ചി. വില പോട്ടെ, ഫാഷന്‍ പേരുകള്‍ പറയണത് കേട്ടാ കണ്ണ് ചിമ്മും, സ്റ്റീം റെസ് വിത് വാട്ടര്‍ സെപ്പറെറ്റ് ന്ന് പറയുമ്പോ ചോറും കഞി വെള്ളവും വരണത് പോലെ തന്നെ ഇതും.
തിരെ കുഞു പേളുകള്‍ കുറെ ഏറെ ഇഴകളില്‍ കോര്‍ത്ത് പിരിച്ച് കട്ടിയായിട്ട് മാലകള്‍ കഴുത്തിനൊട് ഒട്ടിയ്യിട്ടിരിയ്കുന്ന് കാണാം. ഒരു 5,000-6000 മണികളുണ്ടാവും അതില്‍. ഞാന്‍ എപ്പോഴും കരുതും ഇത്രയും മുത്തുകള്‍ എങ്ങനെയാണാവോ കോര്‍ത്തത് എന്നത്. അതിനുള്ള മിഷീനാണിത്!
(Tip No.4). മാലകള്‍ അവ ഏതായാലും, അവയുടെ ഹുക്കില്‍, എനിക്ക് ഏറ്റവും അനുയോജ്യമായിട്ട് തോന്നിയത്, ഈ ഹുക്കാണു. ഇതില്‍ പ്രധാന കാരണം, ഇതില്‍ രണ്ട് സ്ഥലത്തും ഒരോ റിങ് ഉണ്ടെന്നുള്ളത് തന്നെ.അവസാനം ലൂപ്പിലാക്കി അവസാനിപ്പിയ്കുന്ന മുത്തിന്റെ കമ്പിയില്‍ ഈ ഹുക്ക് കയറ്റി ലുപ്പാക്കിയാല്‍ രണ്ട് സൈഡിലും ഒരേപോലെ ഹുക്കുള്ളതിനാല്‍ മാല അവസാനിപ്പിയ്കാനാകും ഒരു പോലെ. ബാക്കി ഹുക്കുകള്‍ ഒക്കെ ഒരു സൈഡില്‍ ഹുക്കും ഒരു സൈഡില്‍ ഒരു ജമ്പ് റിങ് ഒക്കെ ഉപയോഗിയ്കേണ്ടവയാണ്. എളുപ്പത്തില്‍ ഒരു റ്റോട്ടാട്ടിലി (കടപാട് എം.ജി ശ്രീകുമാര്‍) കിട്ടാന്‍ ഈ ഹുക്ക് സഹായിയ്ക്കുന്നു.
ഞാനീ ലൂപ്പ്, ഹുക്ക്, ജമ്പ് റിങ്, കട്ടര്‍, അത് ഇത് എന്നൊക്കെ ഇങ്ങനെ കുറെയേറെ വിശദീകരിയ്കുന്നത്, കാണുമ്പോ സിമ്പിളായിട്ട് തോന്നുമെങ്കിലും, പണിയ്കിരുയ്കുമ്പോള്‍, ഒരോ ചെറിയ അറിവു പോലും, പെര്‍ഫക്റ്റ് പ്രോഡക്റ്റിനു വേണ്ടിയുള്ള ഉദ്യമത്തില്‍ കുറെ സഹായിയ്കും. മിക്ക പാശ്ചാത്യ നാടുകളിലെ സൈറ്റുകളിലും, ഈ വക ഒരോ സാധനങ്ങളെ കുറിച്ചുള്ള വിശദീകരണം കണ്ടാല്‍ നമ്മള്‍ അന്തിച്ച് പോകും. പൊതുവെ, എനിക്ക് തോന്നുന്നു, അവരുടെ റ്റൂട്ടോറിയല്‍ സൈറ്റുകള്‍, അവരുടെ എക്സ്പ്ലനേഷന്‍ രീതികള്‍ ഒക്കെ അത് പോലെയാണു. നമുക്ക് അറിയാവുന്നത് (അതിലും കൂടുതല്‍ എളുപ്പത്തില്‍ നമ്മള്‍ ചെയ്യുന്നത്) ഒക്കെ തന്നെയാണെങ്കില്‍ കൂടെ അവര്‍ അത് 4 പേജോളം വിവരിച്ചിണ്ടുണ്ടാകും. മെഴുകുതിരി കത്തിച്ച് മേശപ്പുത്ത് വച്ചിട്ട് നിന്നില്ലെങ്കില്‍, ഒരു കത്തി ചൂടാക്കി, ഇടത് കൈകൊണ്ട് അത് പിടിച്ച്, കത്തി ഹൊറിസോണ്ടല്‍ ആയി 2 ഡയാമിറ്ററില്‍ മെഴുക് തിരിയില്‍ അമര്‍ത്തി, ഒരു സെക്കനിനുള്ളില്‍ തിരികെ മേശപ്പുറത്ത് വയ്കുക എന്ന് ഒരു സൈറ്റില്‍ ഞാന്‍ സ്റ്റെപ്പ് സ്റ്റെപ്പായിട്ട് ഡെമോയുടെ കൂടെഎഴുതിയിരിയ്കണത് കണ്ടു. നമ്മുടെ അയലോക്കത്തെ ദേവസി, മെഴുകി തിരി മേശേന്ന് വീണാല്‍, ബീഡിക്കുട്ടി ഒന്ന് ആഞ് വലിച്ച് അതിലേയ്ക് മെഴുക് തിരീടെ അടികാട്ടി പിന്നേം മേശയിലേയ്ക് വയ്കും. അത് കൊണ്ട് നീട്ടി വിശദീകരിയ്കല്‍ രീതി ഈ ലൂപ്പിന്റെയും ഹുക്കിന്റേയും മാല കെട്ടലിന്റേം ഒക്കെ തലത്തിലും കാഴ്ച്ചവെച്ചിട്ടുണ്ട്. മിക്ക സൈറ്റും പറഞത് തന്നെയാണു പറയുന്നതെങ്കിലും, ഇടയില്‍ എവിടെയെങ്കിലും നമുക്ക്ക് വേണ്ട ഒരു ക്ലൂ ഉണ്ടാവും, അത് ഉപകാരപെടും.
(Tip No. 5). മാലയ്കും കമ്മലിനും ഒക്കെ പണിയുമ്പോഴ്, ആകെ കൂടി, അല്പം കത്തി വിലയായിട്ട് തോന്നുന്നത്, ഇതിനു വേണ്ടി ഉപയോഗിയ്ക്കുന്ന ഹുക്കുകളും, ഹെഡ് പിന്‍സും (Headpins) ഒക്കെയാണു. ഇവിടെ ഒരു പെയറിനു (Pair)2 ദിര്‍ഹംസ് വച്ചുണ്ട്. അത് കൊണ്ട് ഒരു കമ്മലിനു ഇതിനു വേണ്ടി മാത്രം 4 ദിര്‍ഹം ആവും. മിക്ക സൈറ്റുകളിലും ഇതിന്റെ റീട്ടെയില്‍ പ്രൈസ് ആഗോള തലത്തില്‍ പോലും 30 സെന്റോളമുണ്ട്. വീട്ടിലിരുന്ന് ഇത് ഉണ്ടാക്കുന്നവര്‍ക്ക്, ഇതിന്റെ വില ഒരല്പം കൂടുതല്‍ തന്നെ. കാതിലെ ഹുക്ക് ഒരു പക്ഷെ ലൂപ്പിട്ട്, കമ്പി വളച്ച് (അത്ര പെര്‍ഫക്ഷനുണ്ടാവില്ല), എങ്കിലും ചെയ്യാം എങ്കിലും ഹെഡ് പിന്‍ വാങിയേ തീരൂ. ഹെഡ് പിന്നില്‍ മുത്ത് കോര്‍ത്താലെ, കമ്മലിന്റെ തൂക്കത്തിനു പെര്‍ഫക്ഷനുണ്ടാവൂ.താഴെ കൊടുത്തിരിയ്കുന്ന ചിത്രം അത് നമുക്ക് പറഞ് തരുന്നു.
എങ്കിലും ആദ്യം ഒരു ലൂപ്പിട്ട് അതിലേയ്ക് മുത്ത് ചേര്‍ത്ത്,ചിലവ് കുറഞ രിതിയില്‍ ഉണ്ടാക്കാം. നല്ല വെള്ളി കമ്പി ഉപയോഗിയ്കുകയാണെങ്കില്‍, സിഗററ്റ് ലെറ്റര്‍ വച്ച് അറ്റം ഒന്ന് ചൂടാക്കി ഉരുണ്ട് വരുമ്പോഴ് വെള്ളത്തിലേയ്ക് മുക്കിയും ഹെഡ് പിന്‍ ഉണ്ടാക്കാം. ചിലവ് കുറഞ് ഹോബിയ്ക്, വെള്ളി കമ്പി...... :)
ഹുക്ക് (ഹാങിഗ്) കമ്മലുകള്‍ക്ക് എവിടെം പോയി ഒന്നും പഠിയ്കണ്ട. ബേസിക്ക് ഹുക്കിങ് അറിയാമെങ്കില്‍, സൈറ്റില്‍ കാണുന്ന ഏത് മോഡലും ഉണ്ടാക്കാം. ഏത് കമ്മലിലും, മുത്തുകളൊ, ക്രിസ്റ്റലോ ഒക്കെ മാറ്റി വച്ചിരിയ്കുന്നു, അല്ലെങ്കില്‍ വലിയ മരത്തിന്റെ മുത്തുകള്‍ കൊണ്ട് ഉണ്ടാക്കി ഇരിയ്കുന്ന്നു എന്നല്ലാതെ, ബാക്കി ഒക്കേനും നിസ്സാര കാര്യം തന്നെ. വീടുകളില്‍ അണിയാനുള്ള പെണ്‍കുട്ടികളുണ്ടെങ്കില്‍, ഇത് ഉണ്ടാക്കുന്ന ആളുടെ ഇഷ്ടത്തിനു ഉണ്ടാക്കാതെ, സൈറ്റിലേ മോഡലുകള്‍ കാട്ടി കൊടുത്ത് അവര്‍ക്കിഷ്ടമുള്ള രീതിയില്‍ ഉണ്ടാക്കുക. കാരണം, your food is my poison എന്ന ഫിനോമിനിയാണു. നമ്മള്‍ കുറെ സമയം എടുത്ത് ഉണ്ടാക്കി അവര്‍ക്ക് കൊടുക്കുമ്പോ,അവരുടെ രുചിയ്കത് തീരെ ഇഷ്ടാവില്ല. പിന്നെ ഫോറ്സ്ഡ് ആയിട്ട് അവര്‍ക്ക് അത് അണിയേണ്ടി വരുകയോ, നമ്മള്‍ പറയുമ്പോ അവര്‍ അത് അണിയാണ്ടെ ഇരിയ്കുമ്പോ നമ്മള്‍ ഡീമോറലെസ് ചെയ്യപെടുകയോ ചെയ്യുന്നു. ഇടുന്ന ആളുടെ ഇഷ്ടത്തിനു (പൂച്ചയോട് എങ്ങനെ ചോദിയ്കുമാവോ?) അവ ഉണ്ടാക്കി നല്‍കുക, അവര്‍ക്ക് കൂടുതലതിഷ്ടമാവും.
(Tip. No.5) നമ്മള്‍ അണിയാണ്ടെ ആര്‍ക്കെങ്കിലും കൊടുക്കാനാണു കൊണ്ട് പോവുന്നതെങ്കില്‍,അലെങ്കിലും, കമ്മലുകളോ മാലകളൊ ഒന്നും ഹുക്കിലേയ്ക് ചേര്‍ക്കണ്ട. മാറ്റിയോ മറിച്ചോ, ഇടയില്‍ നിന്ന് നീളം കൂടീയോ, കുറച്ചോ, മുത്ത് എടുക്കണെങ്കിലോ ചേര്‍ക്കണങ്കിലോ ഒക്കെ, ഈ ഹുക്കില്‍ ചേര്‍ത്തതിന്റെ ലൂപ്പും കൂടി പൊട്ടിച്ച് ആകെ മെസ്സി ആക്കേണ്ടി വരും. ബാഗില്‍ അല്പം ജമ്പ് റീങ് കരുതിയാല്‍ അവര്‍ക്ക് ഇഷ്ടമായെങ്കില്‍ മാത്ര് അതിലേയ്ക് ചുമ്മ ഹുക്ക് കയറ്റിയാല്‍ മതിയാവും. (എന്തൊരു ഡെഡിക്കേറ്റട്!)
(Tip No. 6). ലൂപ്പ് ഉണ്ടാക്കിയ കമ്പികള്‍ മുറിയ്കുമ്പോ അവ തീരെ തീരെ ചെറിയ കണ്ണില്‍ കാണാത്ത കഷ്ണങ്ങളായാവും. ഒരു കാരണ വശാലുമിത് ഊണു മേശയുടെ എവിടെം ആഹാരമിരിയ്കുമ്പോഴ്, ആഹാരം ആ അറ്റത്ത് അല്ലെ, ഈ മൂലയ്ക് ഇരുന്ന് പണിയാം എന്ന് പറഞ് ചെയ്യാണ്ടെ ഇരിയ്കുക. വല്ലാത്ത വിനയുണ്ടാവും. കഷ്ണങള്‍ പൊട്ടിയ്കുമ്പോഴ് അവ വളരെ വളരെ ദൂരെ തെറിച്ചാവും വീഴുക. കഴിയുന്നതും താഴ്ത്തി പിടിച്ച് ഒരു ഒരു കവറിലേയ്കോ തുണിയിലേയ്കോ മാത്രം ചെയ്യാന്‍ ശ്രമിയ്കുക. അത് പോലെ തന്നെ ഇതിനു ഉപയോഗിയ്കുന്ന റ്റൂളുകള്‍/കമ്പികള്‍ ഒക്കെ തന്നെ വളരെ വളരെ ഷാര്‍പ്പ് എഡ്ജുള്ളവയാണു. പണി കഴിയുമ്പോ, ഒരു പ്ലാസ്റ്റിക്ക് കവറില്‍ കെട്ടി എല്ലാം കൂടി അവിടെം ഇവിടെം വയ്കാണ്ടെ ഇരിയ്കുക ദയവായി. കുട്ടികള്‍ ഓടി കളിച്ച് വരുമ്പോഴ് ഇതിലേയ്ക് വീഴുകയോ ഇരിയ്കുകുയോ ഒക്കെ ചെയ്യ്താല്‍ വിഷമമാവും. അത് കൊണ്ട് റ്റൂള്‍സ്, ഒന്നുകില്‍ ക്ലിപ്പുകള്‍ ഉള്ള കട്ടിയുള്ള ലഞ്ച് ബോക്ക്സിലോ, അല്ലെങ്കില്‍ പേള്‍പെറ്റിന്റെ വലിയ ഭരണി പോലെ പിരി അടവുള്ളതിലോ മാത്രം ഇട്ട് വയ്കുക.
(Tip No. 7). ഓണ്‍ലൈന്‍ ഫെസിലിറ്റിയുള്ളവര്‍ ഉണ്ടാക്കുന്ന ഒരു പാറ്റേണ്‍ ആദ്യം നോക്കി, അതിനു വേണ്ടുന്ന് മുത്തും സാധനങ്ങളുമൊക്കെ മാത്രം ആദ്യം എടുത്ത് വയ്കുക. എന്നിട്ട് ആ പാറ്റേണില്‍ മുത്തുകള്‍ വെറുതെ വയറില്‍ കോര്‍ത്ത് നോക്കുക. കമ്പ്യൂട്ടര്‍ ഗ്രാഫിക്കിസിന്റെ ഭംഗി ചിലപ്പോ നമ്മള്‍ ചെയ്ത് കഴിയുമ്പോ ഉണ്ടാവില്ല. സൊ അത് ക്ഒണ്ട് നമ്മുടെ സ്കെച്ച് വര്‍ക്ക് നല്ലോണം നമുക്ക് ഇഷ്ടപെട്ടാല്‍ മാത്രം മുഴുവനാക്കാന്‍ മെനക്കെട്ടാല്‍ മതിയല്ലോ.
(Tip No. 8) കമ്മലുകള്‍ ഉണ്ടാക്കുമ്പോള്‍, മുത്തുകള്‍ കൊണ്ടുള്ളവ ആണെങ്കില്‍, ഒന്നും നോക്കാനില്ല. ഹുക്കില്‍ എങ്ങനെ തൂക്കിയാലും, കറങിക്കോളും. പക്ഷെ, ഇത് പോലെ ഇത് പോലെ ഫേസിങ് ഇയര്‍ റീങ് ഒക്കെയുണ്ടാക്കുമ്പോഴ്, ആദ്യമേ തന്നെ ഹുക്ക് പൊസിഷനുകള്‍ നോക്കുക. ചില ലോക്കറ്റുകളില്‍/ഹാങിങുകളില്‍ ഹോളുകള്‍ അകത്ത് നിന്ന് പുറത്തേയ്കും, ചിലതില്‍ വലത്തീന്ന് ഇടത്തോട്ടും ഒക്കെയാവും. അപ്പോഴ് മെയിന്‍ ഹുക്കില്‍ ജമ്പ് റിങ് ഇട്ട് കണകറ്റ് ചെയ്യുന്നതിനു മുമ്പ് ഹാങിഗ് വച്ച് നോക്കുക.(അനുഭവം ഗുരു). മെയിന്‍ ഹുക്കിലേയ്ക് കൊളുത്തുമ്പോ മെയിന്‍ ലോക്കറ്റില്‍ നിന്ന് ഒരു ജമ്പ് റിങ് മാത്രം ഉപയോഗിച്ച് ചിലവ എടുത്താല്‍, അത് തിരിഞ് കെടക്കും, അപ്പോ അതിന്റെ ആവശ്യത്തിനായി വെറുതെ ഒരു ജമ്പ് രിങ് വിപിരീതമായ ദിശയിലേയ്ക് ഉപയോഗിച്ചോ, അല്ലെങ്കില്‍ ഒരു മുത്ത്/സ്പേസേഴ്സ് കൂട്ടി ഉപയോഗിച്ചോ ഇത് ശരിയാക്കാം. (കാണുമ്പോ എന്ത് എളുപ്പമാണല്ലേ? ഒരു ജമ്പ് റിങ്, ഒരു മുത്ത്, ഒരു ഹുക്ക് -= ഒരു കമ്മല്‍!)
അപ്പോ ഇനി ബാക്കി പിന്നീട്. കുറെ ആയീ ഇപ്പോ, ഗൂഗിളില്‍ പരതി നടക്കല്‍. ഇപ്പോ ഞാന്‍ സെര്‍ച്ച് വേറ്ഡ് ഇട്മ്പോ ഞാന്‍ ഓര്‍ക്കും, മോണിറ്ററിനു കൈയ്യും കാലും ഉണ്ടായായെങ്കില്‍ അത് എന്നെ ഇറങ്ങി വന്ന് മിണ്ടാണ്ടെ അടങ്ങിയിരിയടീന്ന് പറഞ് രണ്ട് പൊട്ടിച്ച് പോണത്.! പക്ഷെ ഗൂഗിലൂടെ ഇത്രയും ഒക്കെ എനിക്ക് പഠിയ്കാന്‍ കഴിഞത് ഒരു പാട് റ്റെക്കനോളജീടെ കൃപയായിട്ട് തന്നെ തോന്നുന്നു. പക്ഷെ, അടിസ്ഥാനപരമായിട്ട് ഒരു കോഴ്സിനോ ഒരു അദ്ധ്യാപകനോടോ ഒക്കെ ചോദിച്ച് പഠിച്ചിരുന്നെങ്കില്‍, കൂടുതല്‍ പെര്‍ഫക്ഷന്‍ കുറഞ സമയത്ത്, ശരിയായ റ്റൂള്‍സ് ഉപയോഗിച്ച്, കുറഞ സമയത്ത് ചിട്ടയോടെ ചെയ്യാന്‍ പറ്റുമായിരുന്നു. ഒരു സൈറ്റിലും ഈ മേല്‍ പറഞത് എല്ലാം കൂടി എഴുതയട്ടുണ്ടാവില്ലല്ലോ. അപ്പോ കാണുമ്പോ കാണുമ്പോ റ്റൂള്‍സിനു വേണ്ടിയും, മറ്റ് സാധനങ്ങള്‍ക്ക് വേണ്ടിയുമൊക്കെ ഞാന്‍ ഒരു പാട് സമയവും പൈസയും കളഞു. എന്നിരുന്നാലും, അല്പം സ്വല്പം ഒക്കെ പഠിച്ചു. സ്വയമായിട്ട് പഠിച്ച് ചെയ്യുമ്പോ തെറ്റുമെങ്കിലും, പാഴാവുമെങ്കിലും, എനിക്ക് തോന്നുന്നു, നമുക്ക് നമ്മുടെ ചിന്തകള്‍ ഒരുപാട് നമ്മുടെ ഉന്നത്തിലേയ്ക് നല്‍കാന്‍ കഴിയും എന്ന്. അതും ഒരു ഹരം തന്നെ.
റ്റെക്കനിക്കലായിട്ട് കാര്യം ചെയ്യുന്നവര്‍ക്കും, റ്റൂള്‍സ് ഹാന്‍ഡില്‍ ചെയ്യുന്നവര്‍ക്കും, ഒരു വിഷയത്തേക്കുറിച്ച് ഗവേഷിയ്കുന്നവര്‍ക്കും, പ്രൊഫഷണലായിട്ട് ഒരു കാര്യം പഠിച്ച് അതില്‍ ഉന്നതി നേടിയ ആളുകള്‍ക്കും ഒക്കെ എന്റെ വലിയോരു സാഷ്ടാംഗ നമസ്കാരം. അഡ്മിനിസ്റ്റ്രേഷന്‍, മാര്‍ക്കറ്റിങ് എന്നിവയൊക്കെ പഠിയ്കാണ്ടെ എത്തിയ പദവി അല്ല, വിലക്കുറച്ച് കാണുകയുമല്ല, നേരെ മറിച്ച്, ഒരു സൃഷ്ടി, ഈവന്‍ ഒരു ഫ്യൂസ് മാറിയിടല്‍ തന്നെ ആയിക്കോട്ടെ, അത് അതിന്റെതായ പെര്‍ഫക്ഷ്നില്‍ ചെയ്യുന്നതും, തെറ്റായാ ഇമിയിലോ ഇന്വോവിയ്സോ ഒക്കെ അയച്ച്, റ്റ്രീറ്റ് മൈ മെയില്‍ ആസ് ക്യാന്‍സല്‍ഡ്, അമന്‍ഡ് സോ ആന്റ് സോ റ്റു റീഡ് സോ ആന്‍ഡ് സോ എന്ന് പറയണതും നമ്മിലുള്ള വിത്യാസം (എന്റെ കാര്യത്തില്‍) എനിക്ക് മഹത്തായി തോന്നുന്നു. കാറ് ഓടിച്ച് ഓഫീസിലെത്തുകയോ,മിക്സി പ്രവര്‍ത്തിപ്പിച്ച്, അടുക്കളയില്‍ വറക്കും പൊരിയ്കും എന്നല്ലാണ്ടെ, ഒരു സൃഷ്ടി കട്ടര്‍ കുട്ടറ് വെല്‍ഡര്‍ ഒക്കെ ഉപയോഗിച്ച് മുഴുവനാക്കുക എന്നുള്ളത് തീര്‍ച്ചയായും എനിക്കൊരുപാട് ഹരവും അഭിമാനവും തരുന്നു.
Subscribe to:
Post Comments (Atom)
7 comments:
"മുത്ത് മാലയും കമ്മലും.-2 Line Pearl Chain and Ear Ring" -
അടുത്ത സീരീസ് -
പെണ്മക്കളുള്ളവര്‍ക്കെല്ലാം ഡെഡിക്കേറ്റട്.!!
പെണ്‍ മക്കളുള്ളവര്‍ക്ക് പാരയും
:)
ഉപാസന
വിവാഹിതരേ അല്ല വിവാഹിതരായ ഭര്‍ത്താക്കന്മാരേ (വിവാഹിതരാവാതെ ഭര്‍ത്താവകുമോ എന്ന് ചോദിക്കരുത്)
നിങ്ങള്‍ കാണുന്നില്ലയോ അതുല്യേച്ചീന്റെ ഈ അധിക്രമം? :)
സംഗതി പൊളപ്പനാവ്‌ണ്ട് ട്ടാ :)
ഇന്റെര്‍നെറ്റ് മുഴുവന്‍ തപ്പി നടന്ന് ആവശ്യമുള്ളത് കണ്ടെത്തുക, ക്ഷമയോടെ അതു മുഴുവനും ചെയ്തു നോക്കുക, എന്നിട്ട് അതെല്ലാം വിശദമായി എഴുതി വയ്ക്കുക..... ശരിക്കും ചേച്ചിയെ സമ്മതിച്ചു തന്നിരിക്കുന്നു. :)
ഓടോ : നാട്ടില്‍ പോകുമ്പോള്‍ “ദേ അതുല്യേച്ചി ഉണ്ടാക്കിയതാ” എന്നു പറഞ്ഞ് കൊണ്ട് എല്ലാരേം കാണിക്കാന്‍ ‘മിക്കൂറ പേള്‍’ വച്ച് ഉണ്ടാക്കിയ ഒരു മൂന്നാല് മാലകളും കമ്മലുകളും ഫ്രീ ആയി ഉണ്ടാക്കിത്തരുമോ...?
ചേച്ചീ, ഈ പോസ്റ്റ് ഞാന്‍ ഇപ്പോള്‍ വായിക്കുന്നില്ല. ഫേവറൈറ്റില്‍ ആഡ് ചെയ്തുവെക്കുന്നു. പിന്നീട് ഉപകരിക്കുമെന്നു കരുതുന്നു.... ;)
ഇത് കലക്കി.....ഒരു കൈത്തൊഴില്‍ പഠിച്ചു വക്കുന്നത് ഇക്കാലത്ത് നല്ലതാ........ഞാനും പഠിക്കട്ടെ.......
അതുല്യേച്ചി..,സംഭവം കലക്കീട്ടാ.....മാലയും കമ്മലും പെരുത്തിഷ്ടായി.......പക്ഷെ...കലാബോധമില്ലായ്മയും,മടിയും കൊണ്ടു ഇതു ഞാന്‍ ചെയ്തു പരീക്ഷിച്ചു നോക്കല്‍ ഒന്നും കാണില്ല.....എങ്കിലും കഴിവുള്ളവര്‍ക്കു ഇത്തരം പോസ്റ്റുകള്‍ ശരിക്കും ഉപകരിക്കും.......:-)
Post a Comment