Saturday, November 17, 2007

സുന്ദരി കുണുക്കുകള്‍ (വീട്ടിലുണ്ടാക്കിയ കമ്മലുകള്‍ ) Home Made Ear Rings

ഷോപ്പിങ്ങ്‌ കോപ്ലക്സുകളിലെ തിളങ്ങുന്ന ബള്‍ബ്‌ കൂടിനുള്ളില്‍ ഇരുന്ന് കണ്ണഞ്ചിപ്പിച്ച്‌ നമ്മളേ നോക്കുന്ന കുണുക്ക്‌ കമ്മലുകള്‍ കാണുമ്പോഴൊക്കെ ഞാന്‍ ഓര്‍ക്കും, ഇതൊക്കെ മിഷീന്‍ കൊണ്ടാവുമോ ഉണ്ടാക്കീത്‌? സ്വര്‍ണ്ണ കമ്മലുകള്‍ ഒക്കെ പോലെ? എങ്ങനെയാവും ഇത്രയും നേരിയ വളയങ്ങള്‍ കൊണ്ട്‌ ഇത്രയും തൊങ്ങലുകള്‍ ഒക്കെ ഉണ്ടാക്കുക? ഇത്‌ ഉണ്ടാക്കുമ്പോള്‍ കെകിയ്യില്‍ ഒതുങ്ങി നില്‍ക്കുമോ? ഇവ ഒന്നും ഇടാറില്ലങ്കില്‍ (പ്രായം ചതിച്ച ചതിയേ!) കൂടി എനിക്ക്‌ ഇതിനോടൊക്കെ കാണാനും ഇതിന്റെ പണികളെ പറ്റി അറിയാനുമൊക്കെ വലിയ താല്‍പര്യമായിരുന്നു. അങ്ങനെ ഗൂഗിളില്‍ പരതി പരതി ജുവ്വല്ലറി മേക്കിങ്ങ്ന്ന് ഒക്കെ തിരഞ്ഞ്‌, അവസാനം ഈ വീക്കേന്റില്‍ ഇതിനായിട്ട്‌ ഒരുദ്യമം നടത്തിയതിന്റെ ബാക്കി ഭാഗം.
(1)

(2)

(3)

(4)

(4)

(5)

(6)

(7)

(8)

(9)

(10)

(11)

(12)

(13)

(14)

(15)

(16)


ഇതൊക്കേനും ഉണ്ടാക്കുവാന്‍ അല്‍പം നല്ല പണിയായുധങ്ങളും, അല്‍പം റെഡിമേയ്ഡ്‌ ആയിട്ട്‌ കിട്ടുന്ന മുത്ത്‌/പവിഴം/കല്ല് എന്നിവയും, പിന്നെ അല്‍പം സമയവും മാത്രം മതി, നിങ്ങള്‍ക്ക്‌ ഒട്ടും അധികം പൈസ ചെലവില്ലാതെ (ഷോ റൂമിന്റെ ഏ.സിയുടെ കാശും, സെയില്‍സമാന്റെ ശംബളവും, കെട്ടിട വാടകയും ഒക്കെ കുട്ടി നമുക്ക്‌ കിട്ടുന്ന കുണുക്കിന്റെ വില കേട്ടാല്‍ ഞെട്ടി പോകും നമ്മള്‍ ശരിയ്കും)ഇവയൊക്കെ വീട്ടില്‍ തന്നെ റ്റിവി കാണുമ്പോ ഉണ്ടാക്കാം.

ഏറ്റവും സൂക്ഷിക്കേണ്ട കാര്യം, തീരെ ചെറിയ കുട്ടികളുള്ളവരും, കുറുമ്പന്‍ പിള്ളെരുള്ളവരും ഒക്കെ,അവരൊക്കെ അടുത്തില്ലാത്തപ്പോള്‍ ഇതിനു മുതിരുക. മുത്തും, മണിയും, ആണിയുമൊക്കെ കുഞ്ഞുങ്ങള്‍ വായിലിടാതെ നോക്കണമല്ലോ.

കമ്മലുകളുണ്ടാക്കാന്‍ ഉപയോഗിയ്കപെടുന്ന മിക്ക സാധനങ്ങളും ഒക്കെ തന്നെയും ലേഡീസ്‌ സ്റ്റോഴ്സുകളിലോ, ടെയിലറിംഗ്‌ ആന്‍ഡ്‌ എമ്പ്രോയിടറി കടകളിലോ കിട്ടും. അടിസ്ഥാനപരമായ സാധനങ്ങളായ ഹുക്ക്‌, ഹെഡ്‌ പിന്‍ എന്നിവ മാത്രമാണു കമ്മലുണ്ടാക്കുവാന്‍ എന്ന് പറയുമ്പോഴ്‌ കിട്ടുന്ന സാധനങ്ങള്‍. ബാക്കി ഒക്കെ തന്നെയും നമ്മുടെ മനോധര്‍മ്മം അനുസരിച്ച്‌, മുത്തുകള്‍, കല്ലുകള്‍, കുണുക്കുകള്‍ എന്നിവ ഒക്കെ തന്നെ. അത്‌ ഒരോരോ രീതിയിലു കൂട്ടി ചേര്‍ത്ത്‌ പല കുണുക്കുകള്‍ ആക്കുന്നു എന്ന് മാത്രം. ഈ വക രീതിയില്‍ തന്നെയാണു കൂട്ടിയും കിഴിച്ചും ഒക്കെ വളകളും, പാദസ്വരങ്ങളും, മുത്ത്‌ മാലകളും ഒക്കെയും ഉണ്ടാക്കുന്നത്‌.

വളരെ അത്യാവശ്യം വേണ്ടത്‌ (എനിക്ക്‌ ഇല്ലാത്തതും) - നല്ല കാഴ്ച ശക്തിയുള്ള കണ്ണും, വേദനയില്ലാത്ത കെകയ്യും, മെനക്കെടാനുള്ള മനസ്സും, മെനക്കെടുത്താത്ത ഭര്‍ത്താവും, (മുത്ത്‌ പെറുക്കി ഇരിയ്കുമ്പോ അഭി ചായ്‌ ബനാവോ ന്ന് പറയണ കണവന്മാരുള്ള സ്ത്രീകളാരും ഇതിനു പുറപ്പേടേണ്ട. ഒരു കുണുക്ക്‌ തുടങ്ങിയാല്‍ അത്‌ തീരും വരെ മനസ്സാന്നിധ്യം ഉറപ്പിച്ചില്ലെങ്കില്‍, അതിന്റെ കുണുക്ക്‌ കണ്ണികളുടെ എണ്ണം തെറ്റുകയും, ആകെ മൊത്തം ഭംഗിക്കുറവ്‌ തോന്നുകയും ചെയ്യും.

ഇനി ആവശ്യം വേണ്ടുന്ന മിനിമം പണിയായുധങ്ങള്‍.

ചെയിന്‍ നോസ്‌ പ്ലെയര്‍

ഇത്‌ ഹാര്‍ഡ്‌ വയര്‍ കടയില്‍ കിട്ടും. (വീട്ടിലുണ്ട്‌ വാങ്ങണ്ടന്ന് പറഞ്ഞ ശര്‍മ്മാജി, 1968 ലെ തുരുമ്പ്‌ പിടിച്ചത്‌ ഒന്ന് എനിക്ക്‌ തന്നു!,) അതൊണ്ട്‌ തീര്‍ച്ചയായും, ഇത്‌ ഒരു ഹോബിയാക്കി എടുക്കാന്‍ താല്‍പര്യമുള്ള ആളുകള്‍, പുതിയ ഒരു റ്റൂള്‍ സെറ്റ്‌ കളക്ഷന്‍ ഉണ്ടാക്കുകയാവും നല്ലത്‌. കാരണം, റ്റൂള്‍സ്‌ എത്ര ഷാര്‍പ്പും കൈയ്യില്‍ ഒതുങ്ങുന്നതുമാണോ, അത്രയും ഭംഗിയും പെര്‍ഫക്ഷനും ആഭരണങ്ങളില്‍ കാണും.

തിന്‍ നോസ്‌ പ്ലെയര്‍ഇത്‌ ഹാര്‍ഡ്‌ വയര്‍ കടയില്‍ കിട്ടും.


കട്ടിംഗ്‌ പ്ലെയര്‍--ഇത്‌ ഹാര്‍ഡ്‌ വയര്‍ കടയില്‍ കിട്ടും.


ഫിഷ്‌ ഹുക്ക്‌ -- സോഴ്സ്‌ : ഇമ്പ്രോയടറി കട


ജമ്പ്‌ റിങ്ങ്സ്‌ -- സോഴ്സ്‌ : ഇമ്പ്രോയടറി കട
ഒരുപാട്‌ കുണുക്കങ്ങള്‍ കൂട്ടിയിണക്കി തൂക്കങ്ങള്‍ ഉണ്ടാക്കുവാന്‍ വളരെ അത്യാവശ്യമായ ഒന്നാണു ഈ ജമ്പ്‌ റിങ്ങ്സ്‌. ഒരോ ജമ്പ്‌ റിങ്ങ്സ്‌ നമുക്ക്‌ തുറന്ന് അതില്‍ മുത്ത്‌/അല്ലെങ്കില്‍ വെറേ ഒരു കണ്ണി കയറ്റി, പല തരത്തിലു തൂക്കങ്ങള്‍ ഉണ്ടാക്കം. ചെയിന്‍ നോസ്‌ പ്ലെയറിന്റേയും, തിന്‍ നോസ്‌ പ്ലെയറിന്റേയും ഒക്കെ ആവശ്യകത ഈ ജമ്പ്‌ റിംഗ്‌ അകറ്റാനും വീണ്ടും ഇണക്കാനും ഒക്കെ ആവശ്യം വരുന്നു.


മുത്തുകള്‍/മണികള്‍/കല്ലുകള്‍/മറ്റ്‌ കിണുക്കുകള്‍
ആവശ്യാനുസരണം ഇമ്പ്രോയടറി കടയിലെ ബട്ടണ്‍സ്‌/സീക്ക്വന്‍സ്‌ കളക്ഷനുകളില്‍ നിന്ന് ഹോളുള്ളവ (ഊട്ട/തുള) തിരഞ്ഞെടുക്കുക.

നല്ല മൂര്‍ച്ചയുള്ള ചെറിയ കത്രിക

24/22 ഗെയ്ജ്‌ വയറുകള്‍. ഇത്‌ സ്റ്റീല്‍ നിറത്തിലും, ചെമ്പിലും, സ്വര്‍ണ്ണ നിറത്തിലും കിട്ടും,
സോഴ്സ്‌ : ഇമ്പ്രോയടറി കട (പൂക്കള്‍ ഉണ്ടാക്കുന്നവ എന്ന് പറയുക.)ഹെഡ്‌ പിന്‍ - സോഴ്സ്‌ : ഇമ്പ്രോയടറി കട
കമ്മലുകള്‍ ഉണ്ടാക്കുവാന്‍ ഉപയോഗിയ്കുന്നവ എന്ന് പറയുക.
ഹെഡ്‌ പിന്‍ അത്യാവശ്യമായിട്ട്‌ വരുന്നത്‌, സാധാരണ ചിത്രം നമ്പ്ര് (10 ) കാണുന്ന പോലെ, മുത്ത്‌ ആദ്യമായിട്ട്‌ വയറില്‍ കയറ്റി ഉണ്ടാക്കുന്ന നീളത്തിലുള്ള കുണുക്കുകള്‍ക്ക്‌ ആണു. വെറുതെ വയറില്‍ ഉണ്ടാക്കാനും പറ്റും, എന്നാല്‍, ആദ്യം പഠിച്ച്‌ തുടങ്ങുന്നവര്‍ക്ക്‌, വയറില്‍ സ്റ്റോപ്പര്‍ ആയിട്ട്‌ കെട്ട്‌ ഇടുവാന്‍ ബുദ്ധിമുട്ടുണ്ടാകും. കൂടുതല്‍ ഭംഗി ഹെഡ്‌ പിന്‍ ഉപയോഗിച്ച്‌ ഉണ്ടാകുന്ന തൂക്കങ്ങള്‍ക്കാണു.


സാധനങ്ങള്‍ ഹരം കയറി വാങ്ങുമ്പോ,കുറേശ്ശേ വാങ്ങുക. ദുബായില്‍ ഈ പറഞ്ഞതിനൊക്കെ കത്തി വിലയാണു. നല്ല സിറോസ്കി മുത്തിനു/കല്ലിനു 4 ദിര്‍ഹമാണു വില. 4 കേക്കുമ്പോ തുച്ഛമെന്ന് തോന്നിയാലും, ഗുണിച്ചപ്പോ അല്‍പം കൂടുതല്‍ ആയിട്ട്‌ തോന്നി. 4 എണ്ണം എങ്കിലും ഇല്ലാതെ നല്ല ഒരു തൂക്കം ആവില്ല. അത്‌ കൊണ്ട്‌ ആദ്യം പഠിയ്കാനായിട്ട്‌ വാങ്ങുന്നവര്‍ വില കുറഞ്ഞ മുത്തിലും കല്ലിലും പഠിയ്കുക (അനുഭവം ഗുരു!). ഒരിയ്കല്‍ കമ്പിയില്‍ വളച്ച് കെട്ടി കൊരുത്താല്‍, പിന്നെ ഭംഗി കുറവ് തോന്നി/തെറ്റീന്ന് ഒക്കെ വന്നാല്‍ കമ്പി പ്ലെയര്‍ കൊണ്ട് പൊട്ടിയ്കുമ്പോഴ്, മുത്ത്/കല്ല് ഒക്കെ ഒക്കെ പൊട്ടി പോകാന്‍ സാധ്യതയുണ്ട്. അതുമല്ല, ഇതിന്റെ പുറകിലെ അദ്ധ്വാനം, കണ്ണിന്റെ വേദന, കട്ടര്‍ ഇടയ്ക്‌ വിരലിലെ തൊലിയ്കിട്ട്‌ ഒരു തോണ്ടല്‍ എന്നിവയും, സമയ ചിലവും ഒക്കെ ആവുമ്പോ നീണ്ട് നിക്കുന്ന ഒരു ഹോബിയാവണമെങ്കില്‍, അല്പം മെനക്കടാനുള്ള തോന്നല്‍ തന്നെ വേണം ഇത് തുടരണമെങ്കില്‍. എനിക്ക്‌ തോന്നുന്നു ഒരുപക്ഷെ ഇതൊക്കെ കൊണ്ടാവും, കിണുക്ക കല്ല് കമ്മലുകള്‍ക്ക്‌ കൈ പൊള്ളുന്ന കാശ്‌ പറയുന്നത്‌ എല്ലായിടത്തും.

ഇനി കമ്മലുണ്ടാക്കുക, മാലയുണ്ടാക്കുക എന്നിവയില്‍ പ്രധാന്‍ ഘടകം വഹിയ്കുന്ന ഒന്നാണു ജ്വലറി മേക്കിംഗ്‌ ലൂപ്പ്‌.


നല്ല പ്രൊഫഷണല്‍ റ്റച്ചുള്ള കുണുക്കുകള്‍ക്ക്‌ ഈ ലുപ്പ്‌ വളരെ അവിഭാജ്യ ഘടകമാണു. എന്റെ മിക്ക കുണുക്കുകള്‍ക്കും ലൂപ്പ്‌ ഉപയോഗിച്ചിട്ടുണ്ട്‌. ജമ്പ്‌ റിങ്ങ്സ്‌ ഉപയോഗിയ്കാമെങ്കിലും, പേളുകള്‍ കൂട്ടിയോജിപ്പിയ്കുമ്പോള്‍, ലുപ്പിന്റെ അത്രേം ഭംഗി തരുന്ന വേറെ ഒരു പണിയില്ല. ലുപ്പ്‌ ഉണ്ടാക്കുക, കമ്മലുകള്‍ മാലകള്‍ കാണുമ്പോ, എന്തോ കമ്പികള്‍ ചേര്‍ത്ത്‌ കൂട്ടിയിണക്കിയിരിയ്കുന്നു എന്ന് തോന്നുമെങ്കിലും (എന്റേത്‌ ഒരു ബിഗിന്നറിന്റെ പെര്‍ഫക്ഷനെ വന്നുള്ളു, കാരണം, ജ്വുവല്ലറി മേക്കിംഗ്‌ 4/5 ക്ലാസ്സുകള്‍ എങ്കിലും അറ്റന്റ്‌ ചെയ്ത്‌ പഠിയ്കണ്ട ഒന്നാണു, അതില്‍ 1/2 ദിവസം മുഴുവനും ലൂപ്പ്‌ മേക്കിങ്ങിനാണു കൂടുതല്‍ പ്രധാനം കൊടുക്കുക) ഞാന്‍ ഗൂഗിള്‍ അമ്മച്ചീടെ കനിവില്‍ പഠിച്ചതാണു.

അതിന്റെ യൂറ്റൂബ്‌ ഇവിടെ.


ലൂപ്പ്‌ എന്ന് വച്ചാല്‍, പഴയ മുത്ത്‌/പവിഴം/മണി മാലയൊക്കെ നോക്കിയാല്‍ കാണാം. ഒരോ ലൂപ്പുകള്‍ ഉണ്ടാക്കി,ഒരോ മുത്ത്‌/പവിഴം കോര്‍ത്തി, പിന്നേയും ഒരു ലൂപ്പ്‌ ഉണ്ടാക്കി അത്‌ മുഴുവന്‍ ലൂപ്പ്‌ ആക്കുന്നതിനു മുമ്പ്‌ ആദ്യത്തേ ലൂപ്പ്‌ ഹുക്ക്‌ അതിലേയ്ക്‌ കയറ്റി രണ്ടാമത്തേ ലൂപ്പ്‌ മുഴുവന്‍ ആക്കും. ലൂപ്പിനു നമ്മള്‍ വളയ്കുന്ന ലൂപ്പ്‌ ആകൃതി എത്രയും ചെറുതാണോ അത്രയും, മാലയ്ക്‌ ഭംഗി വരും.(ചിത്രം നമ്പ് 1) അത്‌ കൊണ്ടാവും ഇത്‌ പോലെയുള്ള മാലകള്‍ക്ക്‌ ഒക്കെ പണിക്കൂലിയും കൂടുന്നതു. കമ്മലാവുമ്പോ ഒരു ലൂപ്പ്‌ മാത്രം ഉണ്ടാക്കുന്നത്‌ കൊണ്ട്‌, അത്രയും അദ്ധ്വാനിയ്കേണ്ടതില്ല.

ഈ കുണുക്ക് കൂടാതെ തന്നെ, വെറും സ്റ്റഡ് പോലെത്തേയും ഉണ്ടാക്കാം, അതിനായിട്ട് സ്റ്റഡ് ബേസ് തന്നെ കിട്ടും. കല്ലുകള്‍ ഫെഫിക്കോള്‍/ക്ക്വിക്ക് ഫിക്സ് എന്നിവയില്‍ ഒട്ടിയ്കുക എന്ന ജോലിയേ പിന്നീടുള്ളു. ഒരുപാട് വിത്യസ്തമായിട്ടുള്ള സ്റ്റഡുകള്‍ സ്വര്‍ണ്ണത്തിലുള്ളത് പോലെ ആര്‍ട്ടിഫിഷ്യലില്‍ ഉണ്ടാക്കുക അത്ര എളുപ്പമല്ല.

ഗൂഗിളില്‍ ഹോം ജുവല്‍റി മേക്കിങ്ങ്ന്ന് ഒക്കെ പറഞ്ഞാല്‍ ഒരുപാട്‌ ലിങ്കുകള്‍ കിട്ടും. ഈ വക ഹോബികളില്‍ താല്‍പര്യമുള്ളവര്‍ക്ക്‌ ഗൂഗിള്‍ തരുന്ന സൈറ്റുകള്‍ വളരെ ഉപയോഗ പ്രദമാവുമ്ന്ന് തോന്നുന്നു എനിക്ക്‌. ഇതിനെ പറ്റി ഒരു എത്തും പിടിയുമില്ലാതെ ഞാന്‍ ലൂപ്പിനായും, ഹുക്കിനായും ഒക്കെ കുറെ തിരഞ്ഞു, അത്‌ പോലെ ഇതിന്റെ ഒക്കെ ടൂളുകളും എന്താന്ന് ഒരു പിടിയും ഇല്ലായിരുന്നു. ചിലര്‍ക്കെങ്കിലും ഈ പോസ്റ്റ്‌ കൊണ്ട്‌ കഷ്ടപെടാണ്ടെ ഒരു എളുപ്പ വഴിയാവും എന്ന് കരുതിയാണു ഇത്രയും വിശദീകരിച്ച്‌ എഴുതിയത്‌. ഇതിനെ പറ്റി കൂടുതല്‍ അറിയുന്നവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഒന്ന് അവരും എളുപ്പവഴികള്‍ പങ്ക്‌ വയ്കു. കുടുംബശ്രീ/അയല്‍ക്കുട്ടം പോലെ എന്തെങ്കിലും സ്ത്രീകളുടെ കുട്ടായ്മ നാട്ടിലുണ്ടെങ്കില്‍ അവര്‍ക്ക്‌ ഇത്‌ പരിചയപെടുത്തി, ഈ വക തൊഴിലുകളിലൂടെ അധികം മുതല്‍ മുടക്കില്ലാതെ, അല്‍പം കൂടുതല്‍ ലാഭം ഉണ്ടാക്കാം എന്ന് എനിക്ക്‌ തോന്നുന്നു, കാരണം, മിഷിനറി, ഇനീഷ്യല്‍ കാപ്പിറ്റല്‍, കറന്റ്‌, എന്നിവ ഒരു അധിക ഭാരമിവിടെ ആവുന്നില്ല എന്ന കാരണം കൊണ്ട്‌.

17 comments:

::സിയ↔Ziya said...

എന്റെ പുലിയമ്മേ!!!
ആദ്യ തേങ്ങ എന്റെ വക തന്നെയാവട്ടെ ഠേ!!!!!

സമ്മതിച്ചിരിക്ക്‍ണൂ....വളരെ നല്ല പോസ്റ്റ്...
ഈ പോസ്റ്റ് തയ്യാറാക്കാനുള്ള മെനക്കേടോര്‍ത്തിട്ട് തന്നെ വണ്ടറടിച്ചു :)

സമയം ധാരാളമുള്ള വീട്ടമ്മമാരുള്‍പ്പറ്റെയുള്ളവര്‍ക്ക് ഒരു ഹോബി എന്നതിനു പുറമേ ഒരു വരുമാന മാര്‍ഗ്ഗം കൂടിയാണിത്.

അഭിനന്ദനങ്ങള്‍!

ഇത്തിരിവെട്ടം said...

വളരെ നല്ല പോസ്റ്റ്... താല്പര്യമുള്ള വീട്ടമ്മമാര്‍ക്കും വീട്ടച്ഛന്മാര്‍ക്കും കുണുക്കുകള്‍ ഉണ്ടാക്കാം. (അപ്പോ ഈ കുണുക്കിട്ട കോഴി... എന്ന സംഭവം ഇതാണല്ലേ... )
അഭിനന്ദങ്ങള്‍.


ഈ പോസ്റ്റ് വീട്ടുകാരി ഒരിക്കലും കാണരുതേ എന്ന പ്രാര്‍ത്ഥനയോടെ.

മഴത്തുള്ളി said...

വളരെയേറെ സമയം ചിലവഴിച്ച് ഇത് പഠിച്ചതു കൂടാതെ ഇതുണ്ടാക്കുന്ന വിദ്യ എല്ലാവരുമായി ഷെയര്‍ ചെയ്തത് വളരെയേറെ പ്രശംസനീയം തന്നെ.

ഇത്തരം കുണുക്കുണ്ടാക്കാനുള്ള മുത്തുകള്‍ വാങ്ങാന്‍ ഇവിടെ വില കുറവുണ്ടാകും. മാത്രമല്ല ഇത്തരം കുണുക്ക് വാങ്ങുന്നവര്‍ ഇവിടെ ധാരാളം. പക്ഷേ എനിക്ക് സമയമില്ലല്ലോ, ഉണ്ടായിരുന്നെങ്കില്‍ ഉണ്ടാക്കി വിറ്റിട്ട് പകുതി ലാഭം അങ്ങോട്ട് അയക്കാമായിരുന്നു. ഇനി നാട്ടിലറിയിച്ചു നോക്കട്ടെ ;) ഞങ്ങള്‍ സംസാരിക്കുമ്പോള്‍ അയല്‍ക്കൂട്ടമെന്നൊക്കെ പറയുന്നതു കേള്‍ക്കാം വല്ലപ്പോഴും :)

അതുല്യ said...

:)

മൂര്‍ത്തി said...

കൊള്ളാം..നല്ല ശ്രമം...

അങ്കിള്‍ said...

:)
അവിടുത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ തിരുവനന്തപുരത്ത്‌ നാലിലൊന്നേ അകൂള്ളൂ. ധാരാളം വീട്ടമ്മമാര്‍ ഇതിലേര്‍പ്പെട്ടിട്ടും ഉണ്ട്‌. കൂട്ടുകാരികള്‍ക്കാണ് ഉണ്ടാക്കി വില്‍ക്കുന്നത്‌. (അനുഭവം).

എന്റെ ശ്രീമതിക്ക്‌, ക്ഷ, ഇഷ്ടപ്പെട്ടു ഈ പോസ്റ്റ്.

എനിക്കിഷ്ടപ്പെട്ടുന്ന്‌ പറയാന്‍ പറ്റൂല്ല. കാരണം, പാളയം മാര്‍ക്കറ്റില്‍ നിന്നും കുറച്ച്‌ വാങ്ങി പരീക്ഷിച്ചാലോയെന്നുള്ള ആത്മഗതം (ശ്രിമതിയുടെ) ഞാന്‍ കേട്ടു.

ഉണ്ടാക്കി വെറുതേ ഷോകേസ്സില്‍ കയറ്റുകയേയുള്ളൂ, ആര്‍ക്കും ഇട്ടു നോക്കാന്‍ കൊടുക്കുകയില്ല. അടുത്ത ജൂണില്‍ ചെറുമക്കള്‍ വരുന്നതുവരെ ഷോകേസ്സില്‍ ഇരിക്കും. അവര്‍ വന്നാലോ, രണ്ടു ദിവസത്തെ വണ്ടര്‍. പിന്നെ യീസാധനങ്ങളെവിടെയെന്ന്‌ തപ്പേണ്ടത്‌ എന്റെ ജോയിയാകും.

ആഗ്നേയ said...

അസ്സലായിരിക്കുന്നു.......പറഞ്ഞപോലെ പഠിക്കാനും,ഉണ്ടാക്കാനും എടുത്തതിനേക്കാള്‍ കൂടുതല്‍ എഫര്‍ട്ട് ഇതു ഷെയര്‍ ചെയ്യാന്‍ എടുത്തിട്ടുണ്ട്...ആ മനോഭാവത്തിനു കൊടുകൈ...:)....

നന്ദു said...

അടുക്കളേന്ന് ഒരൊറ്റ ചാട്ടം ഹോം മേഡ് ജൂവലറിയിലേയ്ക്ക്..
അതുല്യാമ്മാ.. നല്ല്ല പോസ്റ്റ്. വെറുതെയിരിക്കുന്ന വീട്ടമ്മ മാര്‍ക്ക് ഒരു പണിയാവട്ടെ. ഒപ്പം അങ്കിള്‍ പറഞ്ഞപോലെ കാര്യമായിട്ടെടുത്താല്‍ ഒരു വരുമാനവും! കിട്ടിയ വിവരങ്ങള്‍ ക്രോഡീകരിച്ച് പ്രസിദ്ധീകരിച്ചതിന്‍ നന്ദി. ഇത്തരം സംഗതികള്‍ ഇനിയും പ്രതീക്ഷിക്കുന്നു.
(കയ്യും തോളുമൊന്നും വയ്യാതെ മര്യാദയ്ക്കൊരിടത്തു അടങ്ങിയിരിക്ക് കൊച്ചേ എന്നു പറയാനാ വന്നതു വായിച്ച് വന്നപ്പോ നമിക്കുന്നു!)

ശ്രീ said...

അതുല്യേച്ചീ...

നല്ല പോസ്റ്റ്. സിയ ചേട്ടന്‍‌ പറഞ്ഞതു പോലെ മിനാക്കെട്ടിരുന്ന് ഇതു തയ്യാറാക്കാന്‍‌ തോന്നിയതിന്‍ തന്നെ പ്രധാനമായും ആശംസകള്‍‌!

:)

പട്ടേരി l Patteri said...

ഇതൊക്കേനും ഉണ്ടാക്കുവാന്‍ എളുപ്പമെന്നു പറയാന്‍ വളരെ എളുപ്പമാ...
ആ 16 ) മത്തെ റിങ്ങ് ഒന്നുണ്ടാക്കി കാണിച്ചെ ! (വെല്ലുവിളി)
(എന്നിട്ടു വേണം ചേച്ചിയമ്മെ ഇതു നല്ല രസോണ്ടല്ലോ .. ഞാന്‍ കൊണ്ടുപോയിക്കോട്ടെ എന്നു ചോദിക്കാന്‍ .....
വെരി ഗുഡ് പോസ്റ്റ്...
ഈ പോസ്റ്റ് വായിച്ച് ഇതു പരീക്ഷിക്കുന്നവര്‍ ഒക്കെയും ഗുരു ദക്ഷിണയായി, ആദ്യം ഉണ്ടാക്കിയ കുണുക്കുകള്‍ അതുല്യേച്ചിക്കു അയച്ചു കൊടുക്കണം (ഷാര്‍ജയിലെത്തിയാല്‍ അതൊക്കെ അടിച്ചുമാറ്റുന്ന കാര്യം ഞാനേറ്റു)

G.manu said...

samgathi super ji

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഇന്‍ഫോര്‍മേറ്റീവ് പോസ്റ്റുകളുടെ ബഹളമാണല്ലോ? ആദ്യം കണ്ടത് എയര്‍ഷോ പോസ്റ്റാണേ.
“ 1968 ലെ തുരുമ്പ്‌ പിടിച്ചത്‌ ” ഓര്‍മ്മയ്ക്ക് തുരുമ്പ് പിടിച്ചിട്ടില്ല :)

നന്ദുച്ചേട്ടായി പറഞ്ഞത് “വെറുതെയിരിക്കുന്ന വീട്ടമ്മ മാര്‍ക്ക് ഒരു പണിയാവട്ടെ” -- എല്ലാ ബ്ലോഗിനികള്‍ക്കും പണിയാകട്ടെ എന്നോ മറ്റോ ആണോ ഉദ്ദേശിച്ചത്?

വേണു venu said...

അതുല്യാജി പോസ്റ്റു് ശ്രീമതിക്കിഷ്ടമായതു് അറിയിക്കുന്നു.
എനിക്കൊരു ജോലി കൂടി ആയതും.:)

ശ്രീഹരി::Sreehari said...

സൂത്രവിദ്യക്ക് എന്റെ വക ഒരു സുനന്ദിനി :)

കലേഷിന്റെ said...

ചേച്ചീ, ഇത് കലക്കി!
വീട്ടില്‍ ചെന്നിട്ട് റീമയ്ക്ക് ഇത് കാണിച്ചുകൊടുക്കണം....

നന്നായിട്ടുണ്ട്!

വല്യമ്മായി said...

നല്ല പോസ്റ്റ്

മുസാഫിര്‍ said...

ദമാസിലെ തനിഷ്ക്,ഹാര്‍മണി കളക്ഷന്‍ പോലെ ഇനി ഒരു അതുല്യാ റേഞ്ച് വന്നു കൂടായ്കയില്ല.ഈദിനു ദുബയില്‍ വരുമ്പോള്‍ എനിക്ക് കുറച്ച് പീസ് (ഒരു പത്ത് ഇരുന്നൂറെണ്ണം മതി) സാമ്പിള്‍ തരണേ.കുവറ്റില്‍ മാര്‍ക്കറ്റ് ചെയ്യാന്ന് പറ്റൂമോന്ന് നോക്കാ‍നാണ്.
നല്ല പോസ്റ്റ്.ശ്രീമതിയെ കാണിച്ചു കൊടുത്താല്‍ എപ്പോ എന്നെ ഉന്തി തള്ളി അല്‍ ഗവിയര്‍ മാര്‍ക്കറ്റിലേക്കു വിട്ടു എന്നു ചോദിച്ചാല്‍ മതി , ഇതിനു വേണ്ട സ്വ്നായിപ്പുകള്‍ വാങ്ങാന്‍.