Tuesday, November 27, 2007

മുത്ത് മാലയും കമ്മലും.-2 Line Pearl Chain and Ear Ring

അലുമിനിയം കമ്പി വിട്ട്, സ്വര്‍ണ്ണ കളറുള്ള കമ്പിയിലേയ്ക്.
ലൂപ്പുകള്‍ നന്നാകാന്‍ തുടങ്ങിയെന്ന് എന്നൊരു തോന്നലുണ്ടാവുമ്പോഴ് ചെയ്ത അക്രമം ആണിത്.


ഗോള്‍ഡ് നിറമുള്ള കമ്പിയാണു ഇതിനു ഉപയോഗിച്ചിരിയ്കുന്നത്. ഈ കമ്പി, എമ്പ്രൊയിടറി കടകളില്‍, (ഒരു മാതിരി ഒരുപാട് സ്റ്റോക്കുള്ള കടകളില്‍ കിട്ടേണ്ടതാണു. ഗേജ് പറഞാണു വാങ്ങേണ്ടത്. ഗേജ് കൂടുന്തോറും കട്ടി കമ്പിയുടെ കുറയും. പ്രധാനമായും ഇതില്‍ നോക്കി വാങേണ്ടത്, ലൂപ്പ് ഉണ്ടാക്കി,കമ്പി നമ്മള്‍ മുറിച്ച ശേഷം, ആ തുമ്പ് ചിപ്പ് ചെയ്ത് കഴിഞ്, ഒതുങ്ങി നില്‍ക്കുന്നുണ്ടോ എന്നാണു. ഞാന്‍ വാങിയത്, ഗേജ് ശരിയായിരുന്നെങ്കിലും, അതിനു അല്പം റ്റെമ്പര്‍ കൂടുതല്‍ ഉള്ളതാണെന്ന് തോന്നുന്നു. അത് കൊണ്ട് എനിക്ക് തോന്നുന്നു, കട്ടി കുറവിനും കൂടുതലിനും ശേഷം അടുത്തത് നോക്കേണ്ടത്, അതിന്റെ സോഫ്റ്റ്നെസ്സ് ആണെന്നാണു. അത് കൊണ്ട്,(Tip No. 1) കഴിവുന്നതും മെയിന്‍ സാധനം വാങ്ങുവാന്‍ പോവുമ്പോള്‍, ഏത് കാര്യത്തിനു വേണ്ടി വാങുന്നുവോ അതിന്റെ ഒരുചെറിയ തുണ്ട് അവിടെ നിന്ന് തന്നെ ഉണ്ടാക്കി നോക്കിയിട്ട് വേണം, നമുക്ക് വേണ്ടത് ആ സാധനം തന്നെ എന്ന് ഉറപ്പിയ്കുവാന്‍. കാരണം, സമയമില്ല്യാമയും,ട്രാഫിക്കിലെ കുരുക്കും എല്ലാം കൂടി, ആ കടയിലേയ്ക് അത് മാറ്റി വാങ്ങാന്‍ പോകുവാന്‍ ബുദ്ധിമുട്ടുണ്ടാക്കും.(അനുഭവം ഗുരു).

(Tip No.2) ലൂപ്പുകളിട്ട് നമ്മള്‍ എന്തെങ്കിലും ഉണ്ടാക്കുമ്പോള്‍, കമ്പിയുടെ സൊപ്ഫ്റ്റ്ന്‍സ്, ഗേജിനേക്കാളും പ്രശനമുണ്ടാക്കും, പെര്‍ഫക്ഷനില്‍.കട്ട് ചെയ്ത് മാറ്റിയ ലൂപ്പിന്റെ മാലയിലുള്ള ബാക്കി അറ്റം, സോഫ്റ്റ് കമ്പിയെങ്കില്‍ നമ്മള്‍ പ്ലെയര്ര് കൊണ്ട് ഒന്ന് അമര്‍ത്ത് കൊടുത്താല്‍ മുത്തുമായിട്ട് മെര്‍ജ് ആവും. (ഞാന്‍ മിക്ക സ്ഥലങ്ങളിലും ഇത് വളരെ മെറ്റിക്കുലസ് ആയിട്ട് സൂക്ഷിച്ച് കട്ട് ചെയ്തിട്ട് രാവിയട്ടുണ്ട്. പക്ഷെ ഇന്നാലും ചില കട്ടിങ് സ്ഥലങ്ങള്‍, നമ്മള്‍ എന്തൊക്കെ ചെയ്താലും പിന്നേം പിന്നേം കട്ടിങ് എഡ്ജ് പുറത്തേയ്ക് മാറി തന്നെ നിക്കും. അത് കൊണ്ട് കമ്പിയുടെ സൊപ്ഫ്റ്റ്നെസ്സ് പ്രധാന ഘടകമാണിതില്‍. താഴെ കൊടുത്തിരിയ്കുന്ന ചിത്രം ഇത് കൂടുതല്‍ പറഞ് തരുന്നു. ആര്‍ക്കെങ്കിലും കമ്പി മാറി വാങിയിട്ട് പണിക്കിരിയ്കുമ്പോള്‍, ബിഗിന്നേഴ്സ് എങ്കില്‍, പണി പെര്‍ഫക്റ്റ് ആവുന്നില്ല എന്ന തോന്നലുണ്ടാവും, അത് മാറാനാണിത് വിസ്തരിച്ചത്.


ഇതും പക്ഷെ മിക്ക ലൂപ്പുകളും സ്വര്‍ണ്ണ നൂലില്‍ ഉണ്ടാക്കിയിട്ട്, പെന്‍സില്‍ വെല്‍ഡര്‍ വച്ച് തീരെ ചെറിയ രീതിയില്‍ അറ്റം വെല്‍ഡ് ചെയ്ത് മുത്തിനൊട് ഒട്ടിയ്കുകയാണു ചെയ്യുന്നത്. അത് ഇവിടെ വിശദീകരിയ്കുന്നുണ്ട്. അത് കൊണ്ട് സ്വര്‍ണ്ണ/വെള്ളി പണിയില്‍ ഉള്ള അത്ര പെര്‍ഫക്ഷന് നമ്മള്‍ വീട്ടില്‍ ഒരു ഹോബിയായിട്ട് ചെയ്യുമ്പോ പ്രതീക്ഷിയ്കുന്നത് അസ്ഥാനത്താണു. ഒരു അറിവായിക്കൊട്ടെ എന്ന് കരുതി പറഞതാണു.

എനിക്ക് തോന്നുന്നു, ഏത് ചെയിനുണ്ടാക്കുമ്പോഴും, ലുപ്പിങ് ശരിയായാല്‍, പിന്നെ എന്തുണ്ടാക്കുന്നതും, Child's Play ആണു. പക്ഷെ മിക്ക സൈറ്റിലെ പ്രോഡക്റ്റ്സിലും, ഇത് പോലെ ലൂപ്പ് ഉണ്ടാക്കിയിടുന്ന മാലകള്‍ കുറവാണു. ജുവല്ലറിക്കാര്‍ ഇതിനായിട്ട്, ഒന്നുങ്കില്‍ ജമ്പ് റിങ്സ് ഉപയോഗിയ്കുന്നു, (Tip No.3)(ജമ്പ് റിങ് അടര്‍ത്താതെ, അറ്റം സൈഡിലേയ്ക് അടര്‍ത്തിയാണു ഉപയോഗിയ്കേണ്ടത്. അല്ലെങ്കില്‍ റെഡിമെയിഡ് ചെയിന്‍സ് വേണ്ടത്ര നീളത്തില്‍ മുറിച്ച് ചേര്‍ത്ത് അതിനോട് മുത്ത് ചേര്‍ക്കുന്നു. പക്ഷെ സൌത്ത് ഇന്ത്യയില്‍ പ്രചാരമുള്ള ട്രെഡീഷനല്‍ രണ്ട് വരി മുത്ത് - പവിഴം, കരിമണിമാലകളില്‍ മാത്രമാണു തട്ടാന്‍ ഈ ലൂപ്പ് (എന്റെ ഓര്‍മ്മയില്‍ ഇതിനാണു, കോടാലി-മുടിച്ച്,മുത്ത് പിരി എന്നൊക്കെ പറയാറുള്ളത് എന്ന് തോന്നുന്നു.)സൈറ്റില്‍ കാണുന്ന മിക്ക പേള്‍/സാധാ മുത്ത് മാലകള്‍ ഒക്കെ തന്നെയും, ലൂപ് ഒന്നും ഉപയോഗിയ്കാതെ, ചുമ്മാതെ, ത്രെഡില്‍ (വെറും മാലയ്ക് സാധാ നല്ല ക്വാളിറ്റി ത്രെഡാണു ഉപയോഗിയ്കാറു. ഇവിടെ മുത്തിന്റെ സ്പേസ് അറിയാന്‍/കിട്ടാന്‍ വേണ്ടി, ഒന്നുകില്‍ തീരെ ചെറിയ അതേ കളര്‍ മുത്തോ അല്ലെങ്കില്‍ ഇത് പോലെ, ഇത് പോലെയുള്ളവ കിട്ടും.. ഷോ മാലകള്‍, ഇപ്പോഴത്തെ തരംഗം ആയിട്ടുള്ള പല കളറുള്ള വലിയ മുത്തിന്റെ നീണ്ടവ,(രണ്ട് മടക്കായിട്ടു ഇടുന്നവ) എന്നിവയ്കൊക്കെ ഈ സ്പേസര്‍ ബീഡ് ഇട്ട് കോര്‍ക്കുന്നതാണുത്തമം.ഏത് കണ്ണ് പൊട്ടനും കളര്‍ കൂടി നോക്കാണ്ടെ, ചുമ്മ നീണ്ട ചരടില്‍ കോര്‍ത്താല്‍ മതി. വില കേട്ടാലോ.. എന്റെ അമ്മച്ചി. വില പോട്ടെ, ഫാഷന്‍ പേരുകള്‍ പറയണത് കേട്ടാ കണ്ണ് ചിമ്മും, സ്റ്റീം റെസ് വിത് വാട്ടര്‍ സെപ്പറെറ്റ് ന്ന് പറയുമ്പോ ചോറും കഞി വെള്ളവും വരണത് പോലെ തന്നെ ഇതും.

തിരെ കുഞു പേളുകള്‍ കുറെ ഏറെ ഇഴകളില്‍ കോര്‍ത്ത് പിരിച്ച് കട്ടിയായിട്ട് മാലകള്‍ കഴുത്തിനൊട് ഒട്ടിയ്യിട്ടിരിയ്കുന്ന് കാ‍ണാം. ഒരു 5,000-6000 മണികളുണ്ടാവും അതില്‍. ഞാന്‍ എപ്പോഴും കരുതും ഇത്രയും മുത്തുകള്‍ എങ്ങനെയാണാവോ കോര്‍ത്തത് എന്നത്. അതിനുള്ള മിഷീനാണിത്!

(Tip No.4). മാലകള്‍ അവ ഏതായാലും, അവയുടെ ഹുക്കില്‍, എനിക്ക് ഏറ്റവും അനുയോജ്യമായിട്ട് തോന്നിയത്, ഈ ഹുക്കാണു. ഇതില്‍ പ്രധാന കാരണം, ഇതില്‍ രണ്ട് സ്ഥലത്തും ഒരോ റിങ് ഉണ്ടെന്നുള്ളത് തന്നെ.അവസാനം ലൂപ്പിലാക്കി അവസാനിപ്പിയ്കുന്ന മുത്തിന്റെ കമ്പിയില്‍ ഈ ഹുക്ക് കയറ്റി ലുപ്പാക്കിയാല്‍ രണ്ട് സൈഡിലും ഒരേപോലെ ഹുക്കുള്ളതിനാല്‍ മാല അവസാനിപ്പിയ്കാനാകും ഒരു പോലെ. ബാക്കി ഹുക്കുകള്‍ ഒക്കെ ഒരു സൈഡില്‍ ഹുക്കും ഒരു സൈഡില്‍ ഒരു ജമ്പ് റിങ് ഒക്കെ ഉപയോഗിയ്കേണ്ടവയാണ്. എളുപ്പത്തില്‍ ഒരു റ്റോട്ടാട്ടിലി (കടപാട് എം.ജി ശ്രീകുമാര്‍) കിട്ടാന്‍ ഈ ഹുക്ക് സഹായിയ്ക്കുന്നു.

ഞാനീ ലൂപ്പ്, ഹുക്ക്, ജമ്പ് റിങ്, കട്ടര്‍, അത് ഇത് എന്നൊക്കെ ഇങ്ങനെ കുറെയേറെ വിശദീകരിയ്കുന്നത്, കാണുമ്പോ സിമ്പിളായിട്ട് തോന്നുമെങ്കിലും, പണിയ്കിരുയ്കുമ്പോള്‍, ഒരോ ചെറിയ അറിവു പോലും, പെര്‍ഫക്റ്റ് പ്രോഡക്റ്റിനു വേണ്ടിയുള്ള ഉദ്യമത്തില്‍ കുറെ സഹായിയ്കും. മിക്ക പാശ്ചാത്യ നാടുകളിലെ സൈറ്റുകളിലും, ഈ വക ഒരോ സാധനങ്ങളെ കുറിച്ചുള്ള വിശദീകരണം കണ്ടാല്‍ നമ്മള്‍ അന്തിച്ച് പോകും. പൊതുവെ, എനിക്ക് തോന്നുന്നു, അവരുടെ റ്റൂട്ടോറിയല്‍ സൈറ്റുകള്‍, അവരുടെ എക്സ്പ്ലനേഷന്‍ രീതികള്‍ ഒക്കെ അത് പോലെയാണു. നമുക്ക് അറിയാവുന്നത് (അതിലും കൂടുതല്‍ എളുപ്പത്തില്‍ നമ്മള്‍ ചെയ്യുന്നത്) ഒക്കെ തന്നെയാണെങ്കില്‍ കൂടെ അവര്‍ അത് 4 പേജോളം വിവരിച്ചിണ്ടുണ്ടാകും. മെഴുകുതിരി കത്തിച്ച് മേശപ്പുത്ത് വച്ചിട്ട് നിന്നില്ലെങ്കില്‍, ഒരു കത്തി ചൂടാക്കി, ഇടത് കൈകൊണ്ട് അത് പിടിച്ച്, കത്തി ഹൊറിസോണ്ടല്‍ ആയി 2 ഡയാമിറ്ററില്‍ മെഴുക് തിരിയില്‍ അമര്‍ത്തി, ഒരു സെക്കനിനുള്ളില്‍ തിരികെ മേശപ്പുറത്ത് വയ്കുക എന്ന് ഒരു സൈറ്റില്‍ ഞാന്‍ സ്റ്റെപ്പ് സ്റ്റെപ്പായിട്ട് ഡെമോയുടെ കൂടെഎഴുതിയിരിയ്കണത് കണ്ടു. നമ്മുടെ അയലോക്കത്തെ ദേവസി, മെഴുകി തിരി മേശേന്ന് വീണാല്‍, ബീഡിക്കുട്ടി ഒന്ന് ആഞ് വലിച്ച് അതിലേയ്ക് മെഴുക് തിരീടെ അടികാട്ടി പിന്നേം മേശയിലേയ്ക് വയ്കും. അത് കൊണ്ട് നീട്ടി വിശദീകരിയ്കല്‍ രീതി ഈ ലൂ‍പ്പിന്റെയും ഹുക്കിന്റേയും മാല കെട്ടലിന്റേം ഒക്കെ തലത്തിലും കാഴ്ച്ചവെച്ചിട്ടുണ്ട്. മിക്ക സൈറ്റും പറഞത് തന്നെയാണു പറയുന്നതെങ്കിലും, ഇടയില്‍ എവിടെയെങ്കിലും നമുക്ക്ക് വേണ്ട ഒരു ക്ലൂ ഉണ്ടാവും, അത് ഉപകാരപെടും.

(Tip No. 5). മാലയ്കും കമ്മലിനും ഒക്കെ പണിയുമ്പോഴ്, ആകെ കൂടി, അല്പം കത്തി വിലയായിട്ട് തോന്നുന്നത്, ഇതിനു വേണ്ടി ഉപയോഗിയ്ക്കുന്ന ഹുക്കുകളും, ഹെഡ് പിന്‍സും (Headpins) ഒക്കെയാണു. ഇവിടെ ഒരു പെയറിനു (Pair)2 ദിര്‍ഹംസ് വച്ചുണ്ട്. അത് കൊണ്ട് ഒരു കമ്മലിനു ഇതിനു വേണ്ടി മാത്രം 4 ദിര്‍ഹം ആവും. മിക്ക സൈറ്റുകളിലും ഇതിന്റെ റീട്ടെയില്‍ പ്രൈസ് ആഗോള തലത്തില്‍ പോലും 30 സെന്റോളമുണ്ട്. വീട്ടിലിരുന്ന് ഇത് ഉണ്ടാക്കുന്നവര്‍ക്ക്, ഇതിന്റെ വില ഒരല്പം കൂടുതല്‍ തന്നെ. കാതിലെ ഹുക്ക് ഒരു പക്ഷെ ലൂപ്പിട്ട്, കമ്പി വളച്ച് (അത്ര പെര്‍ഫക്ഷനുണ്ടാവില്ല), എങ്കിലും ചെയ്യാം എങ്കിലും ഹെഡ് പിന്‍ വാങിയേ തീരൂ. ഹെഡ് പിന്നില്‍ മുത്ത് കോര്‍ത്താലെ, കമ്മലിന്റെ തൂക്കത്തിനു പെര്‍ഫക്ഷനുണ്ടാവൂ.താ‍ഴെ കൊടുത്തിരിയ്കുന്ന ചിത്രം അത് നമുക്ക് പറഞ് തരുന്നു.


എങ്കിലും ആദ്യം ഒരു ലൂപ്പിട്ട് അതിലേയ്ക് മുത്ത് ചേര്‍ത്ത്,ചിലവ് കുറഞ രിതിയില്‍ ഉണ്ടാക്കാം. നല്ല വെള്ളി കമ്പി ഉപയോഗിയ്കുകയാണെങ്കില്‍, സിഗററ്റ് ലെറ്റര്‍ വച്ച് അറ്റം ഒന്ന് ചൂടാക്കി ഉരുണ്ട് വരുമ്പോഴ് വെള്ളത്തിലേയ്ക് മുക്കിയും ഹെഡ് പിന്‍ ഉണ്ടാക്കാം. ചിലവ് കുറഞ് ഹോബിയ്ക്, വെള്ളി കമ്പി...... :)

ഹുക്ക് (ഹാങിഗ്) കമ്മലുകള്‍ക്ക് എവിടെം പോയി ഒന്നും പഠിയ്കണ്ട. ബേസിക്ക് ഹുക്കിങ് അറിയാമെങ്കില്‍, സൈറ്റില്‍ കാണുന്ന ഏത് മോഡലും ഉണ്ടാക്കാം. ഏത് കമ്മലിലും, മുത്തുകളൊ, ക്രിസ്റ്റലോ ഒക്കെ മാറ്റി വച്ചിരിയ്കുന്നു, അല്ലെങ്കില്‍ വലിയ മരത്തിന്റെ മുത്തുകള്‍ കൊണ്ട് ഉണ്ടാക്കി ഇരിയ്കുന്ന്നു എന്നല്ലാതെ, ബാക്കി ഒക്കേനും നിസ്സാര കാര്യം തന്നെ. വീടുകളില്‍ അണിയാനുള്ള പെണ്‍കുട്ടികളുണ്ടെങ്കില്‍, ഇത് ഉണ്ടാക്കുന്ന ആളുടെ ഇഷ്ടത്തിനു ഉണ്ടാക്കാതെ, സൈറ്റിലേ മോഡലുകള്‍ കാട്ടി കൊടുത്ത് അവര്‍ക്കിഷ്ടമുള്ള രീതിയില്‍ ഉണ്ടാക്കുക. കാരണം, your food is my poison എന്ന ഫിനോമിനിയാണു. നമ്മള്‍ കുറെ സമയം എടുത്ത് ഉണ്ടാക്കി അവര്‍ക്ക് കൊടുക്കുമ്പോ,അവരുടെ രുചിയ്കത് തീരെ ഇഷ്ടാവില്ല. പിന്നെ ഫോറ്സ്ഡ് ആയിട്ട് അവര്‍ക്ക് അത് അണിയേണ്ടി വരുകയോ, നമ്മള്‍ പറയുമ്പോ അവര്‍ അത് അണിയാണ്ടെ ഇരിയ്കുമ്പോ നമ്മള്‍ ഡീമോറലെസ് ചെയ്യപെടുകയോ ചെയ്യുന്നു. ഇടുന്ന ആളുടെ ഇഷ്ടത്തിനു (പൂച്ചയോട് എങ്ങനെ ചോദിയ്കുമാവോ?) അവ ഉണ്ടാക്കി നല്‍കുക, അവര്‍ക്ക് കൂടുതലതിഷ്ടമാവും.

(Tip. No.5) നമ്മള്‍ അണിയാണ്ടെ ആര്‍ക്കെങ്കിലും കൊടുക്കാനാണു കൊണ്ട് പോവുന്നതെങ്കില്‍,അലെങ്കിലും, കമ്മലുകളോ മാലകളൊ ഒന്നും ഹുക്കിലേയ്ക് ചേര്‍ക്കണ്ട. മാറ്റിയോ മറിച്ചോ, ഇടയില്‍ നിന്ന് നീളം കൂടീയോ, കുറച്ചോ, മുത്ത് എടുക്കണെങ്കിലോ ചേര്‍ക്കണങ്കിലോ ഒക്കെ, ഈ ഹുക്കില്‍ ചേര്‍ത്തതിന്റെ ലൂപ്പും കൂടി പൊട്ടിച്ച് ആകെ മെസ്സി ആക്കേണ്ടി വരും. ബാഗില്‍ അല്പം ജമ്പ് റീങ് കരുതിയാല്‍ അവര്‍ക്ക് ഇഷ്ടമായെങ്കില്‍ മാത്ര് അതിലേയ്ക് ചുമ്മ ഹുക്ക് കയറ്റിയാല്‍ മതിയാവും. (എന്തൊരു ഡെഡിക്കേറ്റട്!)

(Tip No. 6). ലൂപ്പ് ഉണ്ടാക്കിയ കമ്പികള്‍ മുറിയ്കുമ്പോ അവ തീരെ തീരെ ചെറിയ കണ്ണില്‍ കാണാത്ത കഷ്ണങ്ങളായാവും. ഒരു കാരണ വശാലുമിത് ഊണു മേശയുടെ എവിടെം ആഹാരമിരിയ്കുമ്പോഴ്, ആഹാരം ആ അറ്റത്ത് അല്ലെ, ഈ മൂലയ്ക് ഇരുന്ന് പണിയാം എന്ന് പറഞ് ചെയ്യാണ്ടെ ഇരിയ്കുക. വല്ലാത്ത വിനയുണ്ടാവും. കഷ്ണങള്‍ പൊട്ടിയ്കുമ്പോഴ് അവ വളരെ വളരെ ദൂരെ തെറിച്ചാവും വീഴുക. കഴിയുന്നതും താഴ്ത്തി പിടിച്ച് ഒരു ഒരു കവറിലേയ്കോ തുണിയിലേയ്കോ മാത്രം ചെയ്യാന്‍ ശ്രമിയ്കുക. അത് പോലെ തന്നെ ഇതിനു ഉപയോഗിയ്കുന്ന റ്റൂളുകള്‍/കമ്പികള്‍ ഒക്കെ തന്നെ വളരെ വളരെ ഷാര്‍പ്പ് എഡ്ജുള്ളവയാണു. പണി കഴിയുമ്പോ, ഒരു പ്ലാസ്റ്റിക്ക് കവറില്‍ കെട്ടി എല്ലാം കൂടി അവിടെം ഇവിടെം വയ്കാണ്ടെ ഇരിയ്കുക ദയവായി. കുട്ടികള്‍ ഓടി കളിച്ച് വരുമ്പോഴ് ഇതിലേയ്ക് വീഴുകയോ ഇരിയ്കുകുയോ ഒക്കെ ചെയ്യ്താല്‍ വിഷമമാവും. അത് കൊണ്ട് റ്റൂള്‍സ്, ഒന്നുകില്‍ ക്ലിപ്പുകള്‍ ഉള്ള കട്ടിയുള്ള ലഞ്ച് ബോക്ക്സിലോ, അല്ലെങ്കില്‍ പേള്‍പെറ്റിന്റെ വലിയ ഭരണി പോലെ പിരി അടവുള്ളതിലോ മാത്രം ഇട്ട് വയ്കുക.

(Tip No. 7). ഓണ്‍ലൈന്‍ ഫെസിലിറ്റിയുള്ളവര്‍ ഉണ്ടാക്കുന്ന ഒരു പാറ്റേണ്‍ ആദ്യം നോക്കി, അതിനു വേണ്ടുന്ന് മുത്തും സാധനങ്ങളുമൊക്കെ മാ‍ത്രം ആദ്യം എടുത്ത് വയ്കുക. എന്നിട്ട് ആ പാറ്റേണില്‍ മുത്തുകള്‍ വെറുതെ വയറില്‍ കോര്‍ത്ത് നോക്കുക. കമ്പ്യൂട്ടര്‍ ഗ്രാഫിക്കിസിന്റെ ഭംഗി ചിലപ്പോ നമ്മള്‍ ചെയ്ത് കഴിയുമ്പോ ഉണ്ടാവില്ല. സൊ അത് ക്ഒണ്ട് നമ്മുടെ സ്കെച്ച് വര്‍ക്ക് നല്ലോണം നമുക്ക് ഇഷ്ടപെട്ടാല്‍ മാത്രം മുഴുവനാക്കാന്‍ മെനക്കെട്ടാല്‍ മതിയല്ലോ.

(Tip No. 8) കമ്മലുകള്‍ ഉണ്ടാക്കുമ്പോള്‍, മുത്തുകള്‍ കൊണ്ടുള്ളവ ആണെങ്കില്‍, ഒന്നും നോക്കാനില്ല. ഹുക്കില്‍ എങ്ങനെ തൂക്കിയാലും, കറങിക്കോളും. പക്ഷെ, ഇത് പോലെ ഇത് പോലെ ഫേസിങ് ഇയര്‍ റീങ് ഒക്കെയുണ്ടാക്കുമ്പോഴ്, ആദ്യമേ തന്നെ ഹുക്ക് പൊസിഷനുകള്‍ നോക്കുക. ചില ലോക്കറ്റുകളില്‍/ഹാങിങുകളില്‍ ഹോളുകള്‍ അകത്ത് നിന്ന് പുറത്തേയ്കും, ചിലതില്‍ വലത്തീന്ന് ഇടത്തോട്ടും ഒക്കെയാവും. അപ്പോഴ് മെയിന്‍ ഹുക്കില്‍ ജമ്പ് റിങ് ഇട്ട് കണകറ്റ് ചെയ്യുന്നതിനു മുമ്പ് ഹാങിഗ് വച്ച് നോക്കുക.(അനുഭവം ഗുരു). മെയിന്‍ ഹുക്കിലേയ്ക് കൊളുത്തുമ്പോ മെയിന്‍ ലോക്കറ്റില്‍ നിന്ന് ഒരു ജമ്പ് റിങ് മാത്രം ഉപയോഗിച്ച് ചിലവ എടുത്താല്‍, അത് തിരിഞ് കെടക്കും, അപ്പോ അതിന്റെ ആവശ്യത്തിനായി വെറുതെ ഒരു ജമ്പ് രിങ് വിപിരീതമായ ദിശയിലേയ്ക് ഉപയോഗിച്ചോ, അല്ലെങ്കില്‍ ഒരു മുത്ത്/സ്പേസേഴ്സ് കൂട്ടി ഉപയോഗിച്ചോ ഇത് ശരിയാക്കാം. (കാണുമ്പോ എന്ത് എളുപ്പമാണല്ലേ? ഒരു ജമ്പ് റിങ്, ഒരു മുത്ത്, ഒരു ഹുക്ക് -= ഒരു കമ്മല്‍!)

അപ്പോ ഇനി ബാക്കി പിന്നീട്. കുറെ ആയീ ഇപ്പോ, ഗൂഗിളില്‍ പരതി നടക്കല്‍. ഇപ്പോ ഞാന്‍ സെര്‍ച്ച് വേറ്ഡ് ഇട്മ്പോ ഞാന്‍ ഓര്‍ക്കും, മോണിറ്ററിനു കൈയ്യും കാലും ഉണ്ടായായെങ്കില്‍ അത് എന്നെ ഇറങ്ങി വന്ന് മിണ്ടാണ്ടെ അടങ്ങിയിരിയടീന്ന് പറഞ് രണ്ട് പൊട്ടിച്ച് പോണത്.! പക്ഷെ ഗൂഗിലൂടെ ഇത്രയും ഒക്കെ എനിക്ക് പഠിയ്കാന്‍ കഴിഞത് ഒരു പാട് റ്റെക്കനോളജീടെ കൃപയായിട്ട് തന്നെ തോന്നുന്നു. പക്ഷെ, അടിസ്ഥാനപരമായിട്ട് ഒരു കോഴ്സിനോ ഒരു അദ്ധ്യാപകനോടോ ഒക്കെ ചോദിച്ച് പഠിച്ചിരുന്നെങ്കില്‍, കൂടുതല്‍ പെര്‍ഫക്ഷന്‍ കുറഞ സമയത്ത്, ശരിയായ റ്റൂള്‍സ് ഉപയോഗിച്ച്, കുറഞ സമയത്ത് ചിട്ടയോടെ ചെയ്യാന്‍ പറ്റുമായിരുന്നു. ഒരു സൈറ്റിലും ഈ മേല്‍ പറഞത് എല്ലാം കൂടി എഴുതയട്ടുണ്ടാവില്ലല്ലോ. അപ്പോ കാണുമ്പോ കാണുമ്പോ റ്റൂള്‍സിനു വേണ്ടിയും, മറ്റ് സാധനങ്ങള്‍ക്ക് വേണ്ടിയുമൊക്കെ ഞാന്‍ ഒരു പാട് സമയവും പൈസയും കളഞു. എന്നിരുന്നാലും, അല്പം സ്വല്പം ഒക്കെ പഠിച്ചു. സ്വയമായിട്ട് പഠിച്ച് ചെയ്യുമ്പോ തെറ്റുമെങ്കിലും, പാഴാവുമെങ്കിലും, എനിക്ക് തോന്നുന്നു, നമുക്ക് നമ്മുടെ ചിന്തകള്‍ ഒരുപാട് നമ്മുടെ ഉന്നത്തിലേയ്ക് നല്‍കാന്‍ കഴിയും എന്ന്. അതും ഒരു ഹരം തന്നെ.

റ്റെക്കനിക്കലായിട്ട് കാര്യം ചെയ്യുന്നവര്‍ക്കും, റ്റൂള്‍സ് ഹാന്‍ഡില്‍ ചെയ്യുന്നവര്‍ക്കും, ഒരു വിഷയത്തേക്കുറിച്ച് ഗവേഷിയ്കുന്നവര്‍ക്കും, പ്രൊഫഷണലായിട്ട് ഒരു കാര്യം പഠിച്ച് അതില്‍ ഉന്നതി നേടിയ ആളുകള്‍ക്കും ഒക്കെ എന്റെ വലിയോരു സാഷ്ടാംഗ നമസ്കാരം. അഡ്മിനിസ്റ്റ്രേഷന്‍, മാര്‍ക്കറ്റിങ് എന്നിവയൊക്കെ പഠിയ്കാണ്ടെ എത്തിയ പദവി അല്ല, വിലക്കുറച്ച് കാണുകയുമല്ല, നേരെ മറിച്ച്, ഒരു സൃഷ്ടി, ഈവന്‍ ഒരു ഫ്യൂസ് മാറിയിടല്‍ തന്നെ ആയിക്കോട്ടെ, അത് അതിന്റെതായ പെര്‍ഫക്ഷ്നില്‍ ചെയ്യുന്നതും, തെറ്റായാ ഇമിയിലോ ഇന്വോവിയ്സോ ഒക്കെ അയച്ച്, റ്റ്രീറ്റ് മൈ മെയില്‍ ആസ് ക്യാന്‍സല്‍ഡ്, അമന്‍ഡ് സോ ആന്റ് സോ റ്റു റീഡ് സോ ആന്‍ഡ് സോ എന്ന് പറയണതും നമ്മിലുള്ള വിത്യാസം (എന്റെ കാര്യത്തില്‍) എനിക്ക് മഹത്തായി തോന്നുന്നു. കാറ് ഓടിച്ച് ഓഫീസിലെത്തുകയോ,മിക്സി പ്രവര്‍ത്തിപ്പിച്ച്, അടുക്കളയില്‍ വറക്കും പൊരിയ്കും എന്നല്ലാണ്ടെ, ഒരു സൃഷ്ടി കട്ടര്‍ കുട്ടറ് വെല്‍ഡര്‍ ഒക്കെ ഉപയോഗിച്ച് മുഴുവനാക്കുക എന്നുള്ളത് തീര്‍ച്ചയായും എനിക്കൊരുപാട് ഹരവും അഭിമാനവും തരുന്നു.

Monday, November 26, 2007

Garnet Multiple hanging Double Loop Chain - ഗാര്‍നെറ്റ്‌ മള്‍ട്ടിപ്പിള്‍ ഹാങ്ങിംഗ്‌ ഡബിള്‍ ലൂപ്പിംഗ്‌ ചെയിന്‍.

Garnet Multiple hanging Double Loop Chain
ഡമാസ്‌ വഴി പോയപ്പോ കണ്ടതാണീ പാറ്റേണ്‍. അവര്‍ പറഞ്ഞാതാണു ഈ പേരും. അവര്‍ ഉപയോഗിച്ചിരുന്നത്‌, സ്വര്‍ണ്ണകമ്പികളും, വളരെ ചെറിയ ഗാര്‍നെറ്റ്‌ പേള്‍സുമാണു. ആ പാറ്റേണ്‍ ഉണ്ടാക്കി നോക്കിയതിന്റെ ബാക്കി പത്രം നിങ്ങള്‍ക്കും കൂടി കാഴ്ച വയ്കുന്നു.

ഇതുണ്ടാക്കാന്‍ വേണ്ടുന്ന ആദ്യ സാധനം ക്ഷമയാണു - ഒന്നര ടണ്‍!! എത്ര മുത്ത്‌ ഉപയോഗിയ്കുന്നുവോ അതിന്റെ രണ്ട്‌ വശത്തും ഒരോ ലൂപ്പിടണം. അത്‌ മാത്രം മതി ഇത്‌ ഉണ്ടാക്കാന്‍. അപ്പോ ഞാന്‍ ഒരോ വരിയിലും 50 മുത്തോളം വച്ച്‌, അങ്ങനെ മൂന്ന് വരി ഉണ്ടാക്കിയിട്ടുണ്ട്‌. രണ്ട്‌ ദിവസം ഏതാണ്ട്‌ ഈ പണി തന്നെയായിരുന്നു വീക്കന്റില്‍.

ആവശ്യം വേണ്ടവ
ക്രിസ്റ്റല്‍ മുത്തുകള്‍.

ഞാന്‍ വില കുറഞ്ഞവയാണു ഉപയോഗിച്ചത്‌. മുത്ത്‌ വില്‍ക്കുന്ന കടയില്‍ പോയാല്‍, അവര്‍ പേള്‍ ബോര്‍ഡ്‌ കാട്ടി തരും. നമ്മള്‍ സെലെക്റ്റ്‌ ചെയ്താല്‍ മതി. 250 ക്രിസ്റ്റലിനു 60 ദിര്‍ഹംസാണു ഇവിടുത്തേ വില. ഒറിജിനല്‍ അല്ലാന്ന് അര്‍ഥം. സ്വര്‍ണ്ണ ചെയിനിനു പകരം പണി പഠിയ്കുകയായത്‌ കൊണ്ട്‌ വെറും സില്‍വര്‍ കളര്‍ വയറും കൂട്ടി ഉപയോഗിച്ചു.

ആദ്യത്തെ പോസ്റ്റില്‍ പറഞ്ഞ സാധന സാമഗ്രഹികളോക്കേയും (കട്ടിംഗ്‌/നോസ്‌ പ്ലെയര്‍, എന്നിവ)

പിന്നെ പ്രത്യേകം വേണ്ടത്‌, മെറ്റല്‍ ഫൈല്‍. (ഇത്‌ ഇവിടുത്തേ തട്ടാനോട്‌ ചോദിച്ച്‌ പഠിച്ചതാണു. ഇത്രയും അധികം ലൂപ്പിടുമ്പോഴ്‌ ഇത്രയും തന്നെ തവണ കട്ട്‌ ചെയ്യേണ്ടി വരും. അപ്പോള്‍ കട്ട്‌ ചെയ്ത അറ്റം പോറല്‍ ഉണ്ടാക്കുന്ന വിധം നില്‍ക്കും. അത്‌ രാവി ഇല്ലാതെ ആക്കുകയാണു ഇത്‌ ചെയ്യുന്നത്‌.


മുന്ന് ചെയിന്‍, രണ്ട്‌ ചെയിന്‍, ഒന്ന് മാത്രം അങ്ങിനെ എങ്ങിനെ വേണമെങ്കിലും ഉണ്ടാക്കാം. ഒരേ അളവില്‍ ഉണ്ടാക്കി, ഇവ പിന്നീട്‌ ആദ്യത്തേ പോസ്റ്റില്‍ പറഞ്ഞ പോലെയുള്ള ഒരു ജമ്പ്‌ റിങ്ങില്‍ ഇവ ഇല്ലാം കൂടീ തൂക്കുക, ഹുക്കിലാക്കുക. ഒരു വരിയില്‍ 50 എണ്ണം ഉപയോഗിച്ചിട്ടുണ്ട്‌. ഒരു ലൂപ്പ്‌ ഉണ്ടാക്കി മുഴുവനാക്കുക. കമ്പി മുറിയ്കുക. അതിലേയ്ക്‌ അടുത്ത ലൂപ്പ്‌ ഉണ്ടാക്കാന്‍ തുടങ്ങുമ്പോ ഈ ആദ്യത്തെ ലൂപ്പ്‌ കയറ്റിയ ശേഷം മാത്രം ലൂപ്പ്‌ മുഴുവനാക്കുക. മുഴുവനാക്കിയ ശേഷം ക്രിസ്റ്റില്‍ കയറ്റി, പിന്നേയും ലൂപ്പ്‌ മുഴുവനാക്കുക. അങ്ങനെ വേണ്ടത്രേം ക്രിസ്റ്റലാവുമ്പോ ജമ്പ്‌ റിങ്ങ്സിലേയ്ക്‌ കൊളുത്തിയിടുക. പണി തീരുമ്പോ, നല്ല കട്ടിംഗ്‌ പ്ലെയര്‍ ഉപയോഗിച്ച്‌, ഒരോ ക്രിസ്റ്റലിന്റേയും അടുത്ത്‌ പോയി, കമ്പി അടുപ്പിച്ച്‌ മുറിച്ച്‌, അത്‌ മെറ്റല്‍ ഫയല്‍ കൊണ്ട്‌ രാവി ശരിയാക്കുക.പിന്നേ എന്ത്‌ എളുപ്പം പണിയാന്ന് അറിയോ.. എന്റെ നെക്കളസില്‍ രാവല്‍ പണി ഫിനിഷിങ്ങ്‌ കട്ടിംഗ്‌ ഒന്നും തീര്‍ന്നിട്ടില്ല. (ആരെയെങ്കിലും ഔട്ട്‌ സോഴ്സ്‌ ചെയ്യണ്ട പണി തന്നെ).ലൂപ്പിടുന്നതില്‍ കാണിച ശ്രദ്ധക്കുറവും, ഉപയോഗിച്ച മെറ്റല്‍ വയറിന്റെ കട്ടിയുമൊക്കെ പടത്തില്‍ കാണാം. പഠിയ്കുവാന്‍ തുടങ്ങുന്നതേയുള്ളു എന്നുള്ളത് കൊണ്ടാണു തീരെ ചിലവ് കുറഞ്ഞ സാധനങ്ങളിലേയ്ക് പോയത്. തിളക്കം കുറഞ സോബര്‍ കളര്‍ ക്രിസ്റ്റല്‍ ഉപയോഗിച്ചാല്‍ ഏത് വസ്ത്രത്തിന്റെ കൂടെയും ഇത് അണിയാം എന്നുള്ള ഗുണവുമുണ്ട്. ഇങ്ങനെത്തെ നെക്കലസിനു സില്വര്‍- ആര്‍ഫിഫിഷ്യല്‍ വയറില്‍ ഒക്കെ ഒരുക്കിയതിനു 250 ദിര്‍ഹംസോളം വരുന്നുണ്ട്‌ ഇവിടെ. സാരിയ്ക്‌ വളരെ അനുയോജ്യമായിട്ട്‌ അണിയാന്‍ പറ്റും.

ഗാര്‍നറ്റ്‌ ഇയര്‍ റിങ്ങ്സ്‌.ഇതിനു പ്രത്യേക പഠിത്തം ഒന്നും വേണ്ട. ആദ്യത്തെ പോസ്റ്റ്‌ വായിച്ച്‌, വേണ്ട വിധം മുത്ത്‌ കോര്‍ത്ത്‌ ഉണ്ടാക്കുക.

ഇനി,
ഈ പടങ്ങള്‍ക്ക്‌ ഇത്രയും മനോഹാരിത കൈ വന്നതിനെ പറ്റി.

ആദ്യത്തേ പോസ്റ്റിലെ പടം കണ്ടപ്പോ നമ്മള്‍ടേ അമേരിക്കന്‍ സായിപ്പ്‌ ശ്രീജിത്ത്‌ പറഞ്ഞു ചാറ്റില്‍, ചേച്ചി, ഒന്നും വിചാരിയ്കരുത്‌, പടങ്ങള്‍ ഒക്കെ മഹാ ബോറാണു. ഇത്‌ പോലത്തവ ഇടാതെ ഇരിയ്ക്കൂ. കേട്ടപ്പോ കുത്തി കൊല്ലാന്‍ തോന്നിയെങ്കിലും, ജ്വുവ്വലറി സൈറ്റില്‍ പോയാല്‍ പടം കണ്ടാല്‍ കൊതിയാവും. അങ്ങനെ ശ്രീജിയ്ക്‌ ദക്ഷിണ വച്ച്‌ ഇന്നലെ രാത്രി (അവന്റെ) അവന്റെ ഉറക്കം കളഞ്ഞ്‌, അവന്‍ എനിക്ക്‌ വളരെ ക്ഷമയോട്‌ എന്റെ ക്യാമറ നെറ്റില്‍ നിന്ന് തപ്പി എടുത്ത്‌ അതിന്റേ എല്ലാം ബട്ടണ്‍ എങ്ങനെയെല്ലാം പ്രവര്‍ത്തിപ്പിയ്കണം എന്ന് പറഞ്ഞ്‌ തന്നു. അങ്ങനെ അതൊക്കെ അക്ഷരം പ്രതി നോക്കി നോക്കി രാവിലെ ബാല്‍ക്കണി വെളിച്ചത്തില്‍ എടുത്ത പടമാണിത്‌!

ഇതിന്റെ പോരായ്മകളും മറ്റും പറഞ് ഇത് പിന്നേയും ശരീയാക്കി തന്നു ശ്രീജിത്ത് ഇന്ന്. ശ്രീജിത്തിനു ചേച്ചീടെ വക ഒരു വലിയ നന്ദിനി പശു..

അടുത്ത നന്ദിനി പശു നമ്പ്ര് 2 - അത് നമ്മടെ പ്രിയ സോദരന്‍ സിയയ്ക് - ഇന്നലെ ‌ ഇതിന്റെ ഒരു മഹാ പൊട്ട പടം എടുത്ത്‌ നമ്മടേ ഫോട്ടോഷോപ്പ്‌ പുലിയായ സിയയോട്‌ പറഞ്ഞു, ഇത് ഒന്ന് ഭംഗി വരുത്തി ഒരു ഡിസ്പ്ലേ പരുവം ആക്കി തരുമോ എന്ന് --അദ്ദേഹം പറഞ്ഞു, എന്റെ ചേച്ചി ഒരു 1% ആ പടം തെളിഞ്ഞ്‌ കണ്ടിരുന്നെങ്കില്‍, (പിങ്ക്‌ മുത്ത്‌ കെപ്റ്റ്‌ ഇന്‍ പിങ്ക്‌ ബാങ്ക്‌ ഗ്രൗണ്ട്‌ ആന്‍ഡ്‌ ടേക്കണ്‍ അറ്റ്‌ നൈറ്റ്‌ വിത്‌ ഫ്ലാഷ്‌ റ്റൂ! - എനിക്ക്‌ ഒരു അവാര്‍ഡ്‌ തരൂ!) ഞാന്‍ ഇത്‌ നല്ലോണ്ണം ആക്കി തന്നേനേ. അങ്ങനെ ഇന്ന് ശ്രീജി ശരിയാക്കി തന്ന പടം സിയയ്ക്‌ അയച്ച്‌, അങ്ങേരു ഒരുപാട്‌ ജോലി തിരക്കിനിടയില്‍ ഞാന്‍ ഇടയ്ക്‌ ഇടയ്ക്‌ ആയോ ആയോ ന്ന് ചോദിയ്കുമ്പോ, മിണ്ടാണ്ടേ ഇരിക്ക്‌ ചേച്ചി, ഇങ്ങനെ മിണ്ടിയാല്‍ തീരൂല്ലാ ന്ന് പറഞ്ഞ്‌, എനിക്ക്‌ ഇത്‌ ഫോട്ടോഷോപ്പില്‍ ഇട്ട്‌ വളരെ ഭംഗിയാക്കി ഒരു നെക്കലേസ്‌ സ്റ്റാന്റില്‍ വച്ച്‌ തന്നു. ഒരുപാട്‌ കടപ്പാടും സ്നേഹവും സിയയോട്‌. അന്നൊക്കെ സപ്തവര്‍ണ്ണം മാഷും, സിയയും ഒക്കെ ഫോട്ടോഗ്രാഫീം ഫോട്ടോഷോപ്പും ഒക്കെ ഓണ്‍ലൈന്‍ പോസ്റ്റിട്ട്‌ പഠിപ്പിച്ചപ്പോ പോസ്റ്റുകളില്‍ കയറി തമാശ പറഞ്ഞിരുന്നതിനെ കുറിച്ച്‌ ഓര്‍ത്ത്‌ ഇന്ന് പരിതപിയ്കുന്നു.

നന്ദി എഗെയിന്‍ ശ്രീജിത്ത്‌ ആന്‍ഡ്‌ സിയ. താങ്ക്സ്‌ എ റ്റണ്‍.

Tuesday, November 20, 2007

ഇല്ലിയൂഷന്‍ നെക്കലേസ് - Illussion Necklace

ഇല്ല്യുഷന്‍ മാല അല്ലെങ്കില്‍ നെക്കലേസ്‌മുത്തുകള്‍ ഒരു നിശ്ചിത ദൂരത്തില്‍ കോര്‍ത്തിണക്കി, അണിയുമ്പോള്‍, മറ്റുള്ളവര്‍ക്ക്‌ നോക്കുമ്പോള്‍ നമ്മുടേ കഴുത്തില്‍ വെറും മുത്തുകള്‍ മാത്രം പറ്റി പിടിച്ചിരിയ്കുകയാണോ എന്ന് തോന്നുന്ന വിധത്തില്‍ മുത്തുകള്‍ കെട്ടി ഒരുക്കുന്നവയാണു. മോഡേണ്‍ ഡ്രെസ്സിങ്ങിന്റെ, കല്ല്യാണ ഫോക്കിന്റെ കൂടെ ഒക്കെയാണു ഇത്‌ അണിയാറു. ഇത്‌ പൊതുവെ ഞാന്‍ ദുബായില്‍ വന്ന ശേഷം പശ്ചാത്യനാടുകളിലെ വനിതകള്‍ സ്യൂട്ട്‌/കഴുത്തില്ലാത്ത റ്റീഷര്‍ട്ട്‌/റ്റോപ്പ്‌ ഒക്കെ അണിയുമ്പോള്‍, ഒരുപാട്‌ മുത്തുള്ളതോ ഒന്നോ/മൂന്നോ/അഞ്ചോ ഒക്കെ മുത്തുള്ളതോ ഒക്കെ അണിഞ്ഞിട്ടാണു കണ്ടത്‌. സംഗതിയ്ക്‌ ഒരു റോയല്‍ ഗെറ്റപ്പുണ്ട്‌, പിങ്കിലോ ക്രീമിലോ ക്രിസ്റ്റല്‍ കല്ലിലോ ഒക്കെ കെട്ടിയത്‌ കാണുമ്പോള്‍.


പടം കടപ്പാട്‌ ഗൂഗിള്‍ സര്‍ച്ച്‌ - കീ വേര്‍ഡ്‌ ...Illusion Necklace

പടം കടപ്പാട്‌ ഗൂഗിള്‍ സര്‍ച്ച്‌ - കീ വേര്‍ഡ്‌ ...Illusion Necklace


പടം കടപ്പാട്‌ ഗൂഗിള്‍ സര്‍ച്ച്‌ - കീ വേര്‍ഡ്‌ ...Illusion Necklace


ഞാനുണ്ടാക്കിയത്


ഞാനുണ്ടാക്കിയത്


ആവശ്യം വേണ്ടുന്ന സാധനങ്ങള്‍

ഇത്‌ കാണുമ്പോ എന്തോ ടങ്കീസില്‍ കോര്‍ത്ത മുത്ത്‌ മണിയാണെന്ന് തോന്നുമെങ്കിലും, അല്‍പം കൂടുതല്‍ ശ്രദ്ധ വേണ്ടുന്ന ഒന്നാണു. കാരണം മുത്തുകള്‍ കോര്‍ത്ത്‌ ഇടയില്‍ കെട്ട്‌ പിണയുകയോ മറ്റോ ചെയ്താല്‍ കൂട്ടിയിണക്കി പണിതുടരുക എളുപ്പമല്ല. മുഴുവനും പൊട്ടിച്ച്‌ രണ്ടാമതും ആദ്യമേ തുടരേണ്ടി വരും.

ആദ്യമായിട്ട്‌ ചെയ്യുമ്പോഴ്‌, നല്ല മുത്തുകള്‍ ഉപയോഗിയ്കാതെ, പഴയ മാലയുടെതോ, ലേഡീസ്‌ സ്റ്റോഴ്സില്‍ നിന്ന് വിലകുറഞ്ഞ പ്ലാസ്റ്റിക്ക്‌ മുത്തോ ഉപയോഗിയ്കുക.


1)മുത്തുകള്‍


(2റ്റങ്കീസ്‌ വയര്‍/ (അല്ലെങ്കില്‍ വില കൂടുതലുള്ള) സ്റ്റീല്‍ കോട്ടട്‌ പ്ലാസ്റ്റിക്ക്‌ വയര്‍) നെറ്റില്‍ മിക്കവയും റ്റങ്കീസ്‌ വയര്‍ തന്നെ ആണു കാണിയ്കുന്നത്‌.

സ്റ്റീല്‍ കോട്ടട് റ്റങ്കീസ്

(3) സ്റ്റോപ്പേഴ്സ്‌ - അല്ലെങ്കില്‍ ക്രിമ്പ്‌സ് (Crimps)ഇവ പല നിറത്തിലും വരുന്നുണ്ട്‌, ഏത്‌ കളര്‍ മുത്ത്‌ ഉപയോഗിയ്കുന്നുവോ ആ നിറത്തിന്റെ സ്റ്റോപ്പേഴ്സ്‌ ആണു ഉപയോഗിയ്കേണ്ടത്‌) ഇത്‌ ഒരോ മുത്ത്‌ റ്റങ്കീസില്‍ കോര്‍ത്ത്‌ കഴിഞ്ഞ ശേഷം ആ മുത്ത്‌ റ്റങ്കീസിനോട്‌, നമ്മള്‍ ഉദ്ദേശിയ്കുന്ന സ്ഥലത്ത്‌ തന്നെ പറ്റി പിടിച്ചിരിയ്കാന്‍ ഉപയോഗിയ്കുന്നവയാണു. പക്ഷെ ഈ സ്റ്റോപ്പേഴ്സ്‌ ഇട്ട്‌ ഈ മാല ഉണ്ടാക്കുകയാണെങ്കില്‍, മുത്തുകളുടേ രണ്ട്‌ വശത്തും ഈ സ്റ്റോപ്പേഴ്സ്‌ (എത്ര ക്ലിയര്‍/ക്രിസ്റ്റല്‍ കളര്‍ സ്റ്റോപ്പേഴ്സ്‌ ഉപയോഗിച്ചാലും ഇവ പുറത്തേയ്ക്‌ കാണുവാന്‍ സാധിയ്കും)

സ്റ്റോപ്പേഴ്സ്‌ സാധാരണ ഒരു മുത്തുകള്‍ "എളുപ്പമായി" റ്റങ്കീസില്‍ അമര്‍ത്തി പിടിച്ചിരിയ്കുവാനാണു ഉപയോഗിയ്കുന്നത്‌. എന്നാല്‍ ഏറ്റവും പ്രൊഫഷണല്‍ റ്റച്ചുള്ള ഇല്ല്യൂഷന്‍ നെക്കലേസുകളില്‍ കൈ കൊണ്ട്‌ തന്നെ റ്റങ്കീസില്‍ ഇടുന്ന മുത്തുകള്‍ രണ്ട്‌ വശത്തേയ്കും പോവാതെ ഇടുന്ന കെട്ടുകള്‍ ആണു കണ്ടത്‌. ഭംഗിയും അതിനു തന്നെ.

ഈ കെട്ടുകള്‍ ഒരു പ്രത്യേക രീതിയില്‍ ആണു കെട്ടേണ്ടത്‌. ഇതിനു എന്തോ ഒരു മിഷീനൊക്കെ വച്ച്‌ കാണിച്ചിട്ടുണ്ട്‌ ഒരു സൈറ്റില്‍. അതു മെനക്കെടായിട്ടാണു തോന്നിയത്‌. അതിനു ഞാന്‍ കണ്ട്‌ പിടിച്ച രീതി ഇങ്ങനെ. മുല്ലമൊട്ടുകള്‍ കൊണ്ട്‌ മാല കെട്ടുവാനറിയുന്നവര്‍ക്ക്‌ ഈ രീതി എളുപ്പമായിട്ട്‌ ചെയ്യാം. :)

ഹുക്ക് - Hooks

ആണി- Nail

ക്വിക്ക് ഫിക്സ് - Quik Fix


മുത്ത്‌ റ്റങ്കീസില്‍ കോര്‍ത്ത ശേഷം, ഒരു കൈ കൊണ്ട്‌ മുത്ത്‌ പിടിച്ച്‌, ആ മുത്തിന്റെ അടുത്തായിട്ട്‌ ഒരു വലിയ നീലമുള്ള കട്ടി കുറഞ്ഞ ആണി പിടിക്കുക, നീണ്ട്‌ കിടക്കുന്ന റ്റങ്കീസ്‌ ഈ ആണിയിലേയ്ക്‌ എന്നപോലെ കെട്ടുക. കെട്ട്‌ നല്ലവണ്ണം മുറുകുമ്പോ ആണി വലിച്ച്‌ മാറ്റുന്നതിനോടൊപ്പം കെട്ട്‌ ഉരുട്ടി മുത്തിന്റെ അടുത്തേയ്ക്‌ കൊണ്ട്‌ വന്ന് ഉറപ്പിയ്കുക. ഉപയോഗിയ്കുന്ന മുത്തിന്റെ ഹോളിന്റെ വലുപ്പത്തിനു അനുസരണമായിട്ട്‌ കെട്ട്‌ ഇടേണ്ടി വരും, അത്‌ കൊണ്ട്‌ വലിയ മുത്തെങ്കില്‍ രണ്ട്‌/മുന്ന് ആദ്യത്തെ കെട്ടിന്റെ അകത്ത്‌/മുകളിലൂടെ (കെട്ട്‌ മുറുക്കാതെ തന്നെ) റ്റങ്കീസ്‌ ഇട്ട്‌ ചുറ്റിയെടുക്കുക. അപ്പോ കെട്ടിന്റെ വലുപ്പം കൂടും. ഇതിനുള്ള സൂത്രപണിയായിട്ടാണു ഞാന്‍ എന്റെ നെക്കലേസില്‍ (വെള്ള ചുവപ്പ്‌ മിക്സ്‌) ചുവന്ന തീരെ ചെറിയ ഹോളുള്ള കോറല്‍ വച്ചത്‌ :) ഇതൊക്കെ ചെയ്യുമ്പോ വളരെ എളുപ്പം തന്നെ. നല്ലവണ്ണം മനസ്സിലാവാന്‍ ഇത്രേയും വിശദീകരിച്ചൂന്ന് മാത്രം.

ഈ ഒരു മുത്ത്‌ പിടിപ്പിച്ച പോലെ, ആവശ്യമുള്ളത്രയും മുത്തുകള്‍ വേണ്ട ദൂരം വിട്ട്‌ പിടിപ്പിയ്കുക.

മാലയുടെ നീളം ഏറ്റവും ഭംഗിയായിരിയ്കുക ഒരു 8/9 ഇഞ്ച്‌ ഒക്കെയാണു. കഴുത്തിനോട്‌ പറ്റി ചേര്‍ന്നിരിയ്കുന്നവ എങ്കില്‍ ആദ്യമേ നമുക്ക്‌ വേണ്ട അളവ്‌ എടുക്ക. ഇതിന്റെ കൂടെ 4 ഇഞ്ച്‌ വീതം രണ്ട്‌ സൈഡിലും ഹുക്കിനായി നീക്കുക. ഇത്രയും (4 ഇഞ്ച്‌) വീതം വേണ്ട, പക്ഷെ പുതിയാതിട്ട്‌ ചെയ്യുമ്പോ ഹുക്കിലേയ്ക്‌ കെട്ടുമ്പോഴോ ഒക്കെ എന്തെങ്കിലും പിശക്‌ വന്നാല്‍, മുറിച്ച്‌ കളഞ്ഞിട്ട്‌ വീണ്ടും ഹുക്കിലേയ്കിടാനാണു ഇത്‌ കൂട്ടി ഞാന്‍ എഴുതീത്‌ (അനുഭവം ഗുരു). ഇനി ഇപ്പോ 8 ഉം 4 ക്ഷ്‌ 2 ഇഞ്ച്‌ വീതം ഹുക്കിനും വിട്ട്‌ 8 + 4 + 4 16 ഇഞ്ച്‌ നീളം മതിയെന്നും കരുതണ്ട ! (അനുഭവം ഗുരു പിന്നേയും! ഈ കെട്ട്‌ ഒരോ മുത്തിനുമിടയില്‍ രണ്ട്‌ തവണ ഇടുന്നത്‌ കൊണ്ട്‌, ഇത്ര മാലയുടെ നീളം വേണോ ഏതാണ്ട്‌ അതിന്റെ 3 ഇരട്ടി നീളം കൂട്ടി റ്റങ്കീസ്‌ എടുക്കണം. ഇനി ആ റിസ്ക്‌ വേണ്ട കുറേ അങ്ങടെ കൂട്ടി റ്റങ്കീസ്‌ വയ്കാമെന്ന് കരുതിയാല്‍ അതും പാളും, കാരണം ഇടയ്കിടയ്ക്‌ കെട്ട്‌ ഇടേണ്ടി വരുമ്പോഴ്‌ നീളമുള്ള റ്റങ്കീസുകളില്‍ കടും കെട്ട്‌ വീഴും. അതോണ്ട്‌ അവര്‍വര്‍ക്ക്‌ കൈയ്യില്‍ ഒതുങ്ങുന്ന രീതിയില്‍ നീളത്തില്‍ മുറിയ്കുക. ഈ നീളത്തില്‍ കിടക്കുന്ന റ്റങ്കീസ്‌ അലസോരപെടുത്തിയതിനാല്‍ ഞാന്‍ അല്‍പം നീളം മാത്രം വച്ച്‌ ബാക്കി റ്റങ്കീസ്‌ എല്ലാം കൂടി വട്ടത്തിലാക്കി ഒരു കമ്പി(കമ്മലുണ്ടാക്കുന്ന കമ്പി കഷണം) കൊണ്ട്‌ കെട്ടി വച്ചാണു പണി ചെയ്ത്‌. ഇനി അത്‌ കെട്ടുമ്പോഴ്‌ ഒരുപാട്‌ ഇറുക്കി കമ്പി വളയ്കണ്ട, കാരണം (അനുഭവം ഗുരു റീപ്പിറ്റട്‌) റ്റങ്കീസ്‌ ഒരുപാട്‌ മടങ്ങിയാലു മാല മുഴുവനാവുമ്പോ റ്റങ്കീസിനുണ്ടായ പരുക്ക്‌ മാലയില്‍ കാണും. എന്റെ ചുവപ്പ്‌ ക്രീം മുത്തിന്റെ നെക്കലേസിന്റെ ക്ലോസപ്പ്‌ നോക്കിയാ പരുക്ക്‌ കാണാം :) സൊ ഒന്ന് ചുമ്മാ സോഫ്റ്റായിട്ട്‌ വളച്ചാ മതി.

ഏതാണ്ട്‌ ഒരു ഒന്നര ഇഞ്ച്‌/ഒരു ഇഞ്ച്‌ വിട്ട്‌ മുത്തുകള്‍ പിടിപ്പിയ്കുന്നതാവും ഭംഗി. ആദ്യം ഒറ്റ ഒരു റ്റങ്കീസില്‍ 3/4 എണ്ണം വച്ച്‌ ഒരു മാല കെട്ടി നോക്കുക. എന്നിട്ട്‌ നന്നായാല്‍, പിന്നെ ശരിയ്കുള്ളതിന്റെ പണി തുടങ്ങിയാല്‍ മതി. ഇത്‌ ഒരു വരിയും കെട്ടാം, രണ്ട്‌/മൂന്ന് വരിയും കെട്ടാം. ആദ്യത്തേ വരി മാലയുടേ നീളത്തില്‍ നിന്ന് ഒരിഞ്ച്‌ കുറച്ച അളവ്‌ മതി, രണ്ടാമത്തെ അകതേ വരിയുടേ നീളം. എന്നാലെ അത്‌ അല പോലെ ഒന്നിന്റെ തൊട്ട്‌ മുകളില്‍ ലയര്‍ ആയിട്ട്‌ (അപ്പോ അതിനല്ലെ അല എന്ന് ആദ്യം പറഞ്ഞത്‌?) കിടക്കൂ.
ഇനി ഹുക്കിംഗ്‌. കടകളില്‍ (എംബ്രോയിടറി) മാലയുടേ ഹുക്ക്‌ എന്ന് പറഞ്ഞാല്‍ കാണിച്ച്‌ തരും. ഏറ്റവും സിമ്പിള്‍ പ്രോസീജിയര്‍ ഉള്ളത്‌ വാങ്ങുക. മാലയുടെ ഒട്ടിക്കല്‍ പറ്റിയ്കല്‍സ്‌ മുഴുവനായാല്‍, മാലകളുടെ ഒരോ സൈഡിലുള്ള റ്റങ്കീസും വേണ്ട അത്ര നീളത്തില്‍, ഹുക്കിനു ആവശ്യമുള്ള നീളത്തില്‍ മുറിച്ച്‌ (ആദ്യ ചെയ്യുമ്പോ കുറച്ച്‌ നീളത്തില്‍ തന്നെ ഹുക്കിലേയ്ക്‌ കെട്ടുക. ബാകി മുറിയ്കാം. നല്ല പരിശീലനം സിദ്ധിച്ചാല്‍ ഒരു രണ്ട്‌ ഇഞ്ച്‌ ഒക്കെയുണ്ടെങ്കില്‍ നമുക്ക്‌ ഹുക്കിലേയ്ക്‌ ചേര്‍ക്കാന്‍ സാധിക്കും. (ഹുക്കിങ്ങിനായിട്ട്‌ തന്നെ സ്പെഷല്‍ ഹുക്കും സ്പ്രിങ്ങും രീതിയുമൊക്കെ ഉണ്ട്‌, അതൊക്കെ കാണാനും, അതിന്റെ തമോഗര്‍ത്തത്തിലു വീഴാനും നിന്നാ, മുത്തും റ്റങ്കീസും ഒക്കേനും വലിച്ചെറിഞ്ഞ്‌ സന്യാസത്തിനു പോവാന്‍ തോന്നും. എന്നാലും മെനക്കെടാനുള്ള മനസ്സുള്ളവര്‍ക്ക്‌ ഹുക്കിംഗ്‌ ഒാഫ്‌ പേള്‍സ്‌/ക്ലോസിംഗ്‌ നെക്കലേസ്‌ ന്ന് ഒക്കെ തപ്പിയാല്‍ എന്തോക്കെയോ കാണാം.)

ഇനി മാല മുഴുവനായി ഹുക്കാക്കിയാല്‍, അധികം തൂങ്ങി കിടക്കുന്ന റ്റങ്കീസുകള്‍ മുറിച്ച്‌ കളയുക. മാലയില്‍ നിന്ന് അറ്റം മാറ്റി പിടിച്ച്‌ റ്റങ്കീസ്‌ മാത്രം കൈയ്യില്‍ പിടിച്ച്‌ കുട്ടി കത്രിക കൊണ്ട്‌ മുറിച്ചെടുക്കുക. അല്‍പം ശ്രദ്ധക്കുറവ്‌ ഇതില്‍ കാണിച്ചാല്‍, തീരെ കട്ടികുറഞ്ഞ കെട്ടി തീര്‍ന്ന മാലയുടെ റ്റങ്കീസ്‌ കത്രികയുടെ ഇടയില്‍ പെടാന്‍ (അനുഭവം ഗുരു എഗേയിന്‍) സാധ്യതയുണ്ട്‌. !!

ഇനി, നെക്കലസായീന്ന് പറഞ്ഞ്‌, പോട്ടം പിടിയ്കാന്‍ വരട്ടെ. കെട്ടിയ കെട്ടുകള്‍ ഒക്കെയുണ്ടെങ്കില്‍, ചിലപ്പോ മുത്തുകള്‍ ഈ കെട്ടിന്റെ അളവ്‌ പോരയ്മ കാരണം ചാടി പോരും. (എന്റെ നെക്കലസ്സില്‍ എന്റെ സ്വഭാവം കാട്ടിയ ഒന്ന് രണ്ട്‌ ചുവപ്പ്‌ കോറല്‍ കാണാം. തീരെ ചെറിയ കെട്ട്‌ ആത്‌ കൊണ്ട്‌,അതിന്റെ അടുത്തുള്ള വലിയ മുത്തും പുറകെ പോരും. അത്‌ കൊണ്ട്‌ അല്‍പം ബുദ്ധി(?) കാട്ടി, ഞാന്‍ ഒരോ കെട്ടിന്റെയും മുകളില്‍ മുത്തിനേ തൊട്ടു തൊട്ടില്ല എന്ന രീതിയില്‍ കെട്ടിന്റെ മുകളില്‍ അല്‍പം ക്വിക്ക്‌ ഫിക്സ്‌ പശ ഒരു കമ്പിയില്‍ മുക്കി സൂക്ഷിച്ച്‌ ഒരു ചെറിയ ഡ്രോപ്പ്‌ തേയ്കുക. ഇത്‌ തേയ്കുമ്പോഴും ശ്രദ്ധിയ്കുക, വേറേ റ്റങ്കീസിലോ മുത്തിലോ ഒന്നും കൂട്ടി പിടിപ്പിയ്കാതെ. അത്‌ കാരണം, തിരക്ക്‌ കാട്ടാണ്ടെ, ഒരോന്ന് പിടിപ്പിച്ച ശേഷം, ഒരു മിനിറ്റ്‌ കഴിഞ്ഞ ശേഷം മറ്റൊന്നില്‍ ചെയ്താല്‍ മതി. ഇനി ഈ രീതിയില്‍ അല്‍പം ഹുക്കിന്റെ രണ്ട്‌ അറ്റത്തും കൂടി ചെയ്യുക. അപ്പോ ടങ്കീസ്‌ കട്ട്‌ ചെയ്ത മുറിപ്പാടുകള്‍ എല്ലാം കൂടി കൂടിചേര്‍ന്ന് ഇരിയ്കും ഇത്‌ കൊണ്ട്‌.(റ്റിപ്സ്‌- റ്റിപ്സ്‌ :) ഇതോട്‌ കൂടി നെക്കലേസ്‌ റെഡി റ്റു വിയര്‍. ഇത്‌ നല്ലവണ്ണം ശരിയായാല്‍ മാത്രം നല്ല ക്രിസ്റ്റലോ പേളോ ഒക്കെ ഉപയോഗിച്ച്‌ നല്ലത്‌ ഉണ്ടാക്കാന്‍ ശ്ര്മിയ്കാവൂ. കൈതഴക്കം ഏത്‌ കാര്യത്തിലും ഫിനിഷ്ഡ്‌ പ്രോഡക്റ്റില്‍ ഫലം/പെര്‍ഫെക്ഷന്‍ കാട്ടും.
ഇതിന്റെ യൂറ്റൂബ് ഇവിടെ.


ഇതിന്റെ കുണുക്ക്‌ - കാതില്‍ തൂക്കി, സാധാരണ കണ്ടിട്ടില. റ്റങ്കീസില്‍ ഉണ്ടാക്കുന്ന താഴേയ്ക്‌ നീളുന്ന കുണുക്കിനു ഒരു ജുവ്ലല്ലറി ഭാഷയില്‍ പറഞ്ഞാല്‍ ഒരു ഫ്ലോ ഉണ്ടാവാറില്ല. അത്‌ വളഞ്ഞ്‌ ഭംഗിയില്ലാതെ നില്‍ക്കും. അറ്റത്ത്‌ വലിയ കല്ല് ഒന്നും കെട്ടി തൂക്കാന്‍ പറ്റില്ലല്ലോ! ഞാനുണ്ടാക്കി നോക്കി ഇതും. അത്‌ ശരിയാവാണ്ടെ വന്നപ്പോഴാണു, സാധാരണ കുണുക്കിലേയ്ക്‌ മാറീത്‌. പക്ഷെ ഇത്‌ കുറെക്കൂടി മാച്ച്‌ ആയിരിയ്കുന്നു ഇതിനു. ഒരു മുത്തും രണ്ട്‌ പവിഴവും കൂടി അഞ്ച്‌ കുണുക്ക്‌ ഉണ്ടാക്കുക ആദ്യം. ഒരു കുണുക്ക്‌ എടുത്ത്‌ കാതില്‍ ഇടുന്ന ഹുക്കിലേയ്ക്‌ ഇടുക. ഈ കുണുക്കിന്റെ കണ്ണിയില്‍ ഒരു ജമ്പര്‍ ഇടുക ഇടത്ത്‌ സൈഡിലായിട്ട്‌,അവിടെ ഒരു കുണുക്കും ചേര്‍ക്കുക. അങ്ങനെ രണ്ട്‌ വശത്തേയ്കും മാറ്റി മാറ്റി മുത്ത്‌ കുണുക്കുകള്‍ പിടിപ്പിയ്കുമ്പോഴ്‌, ഇത്‌ ഒരു നല്ല ഫാളിംഗ്‌ ആയി കിട്ടും,ചിത്രതേത്‌ പോലെ. വെറുതേ ഒറ്റ ഫാളിംഗ്‌ ആയിട്ടും ചെയ്യാം (മടി ഒരു മരുന്നല്ല). അല്‍പം ഭംഗി കുറവുണ്ടാവും എങ്കിലും, വീ കാന്‍ മാനേജ്‌!

പ്രൊജക്റ്റ് റെറ്റ് അപ്പ് - (പ്രോജക്റ്റ്ന്ന് ഒക്കെ ഞാന്‍ കേട്ട് തുടങ്ങീത് പണ്ട് സൈലന്റ് വാലീ പ്രൊജക്റ്റ് ഒക്കെ തുടങിയപ്പോഴാണു. ഇപ്പോ അത് പോയിട്ട് എവിടെം നഴ്സറി പിള്ളാരെ വരെ പിടികൂടിയിരുയ്കുന്ന വാക്കാണു പ്രോജക്റ്റും സ്റ്റ്രാറ്റജീം ഒക്കെ!)
ഇത്‌ പോലെ നമ്മളുണ്ടാക്കുന്ന ഏത്‌ സാധനത്തിന്റേയും ഒരു റൈറ്റ്‌ അപ്പ്‌ ഉണ്ടാക്കി ബ്ലോഗ്ഗിലിട്ട റൈറ്റ്‌ അപ്പും പടവും, നെറ്റിലെ പടവും ഒക്കെനും കൂടി ഫയല്‍ ചെയ്ത്‌ വച്ചാല്‍, പിന്നീട്‌ ആര്‍ക്കെങ്കില്‍ നെറ്റ്‌ ഇല്ലാത്തവര്‍ക്കോ, വീട്ടില്‍ വരുന്ന വിരുന്നകാരോ മറ്റോ ചോദിച്ചാല്‍ തൊണ്ടയിലെ വെള്ളം വറ്റിയ്കാണ്ടെ വിശദീകരിയ്കാന്‍ സാധിയ്കും കാര്യങ്ങള്‍. ഞാന്‍ കിട്ടുന്ന പാറ്റേണ്‍സിന്റെ ഒക്കെ പ്രിന്റോ ലിങ്കോ ഒക്കെ ഒരു എക്സല്‍ ഫയല്‍ ഉണ്ടാക്കി സബജെക്ക്റ്റ്‌ വൈസ്‌ കീ വേര്‍ഡ്‌ സഹിതം സൂക്ഷിച്ച്‌ വയ്കാറു പതിവുണ്ട്‌. പിന്നീട്‌ ഒരു ദിവസം പാറ്റേണ്‍ നോക്കി ഉണ്ടാക്കാന്‍ തീരുമാനിച്ചാല്‍ ആദ്യം ഉണ്ടാക്കിയതിനു എത്ര മഹിമയുണ്ടായിരുന്നുവെന്നു, രണ്ടാമത്‌ ഒരു അറ്റംപ്റ്റ്‌ നടത്തണോ എന്നുമൊക്കെ അറിയാന്‍ ഇവ തീര്‍ച്ചയായും സഹായിയ്കും, ഇത് പോലെ.


റ്റിപ്പ്സ്-
മുത്തുകള്‍/കമ്മലുകള്‍/എന്നിവ ഒക്കെ ഉണ്ടാക്കുവാന്‍ ഇരിയ്കുമ്പോഴ് ആകെ മൊത്തം ആക്രി സാധനങ്ങളാവും മേശമുഴുവനും.

(1)ആദ്യമായിട്ട് ഉണ്ടാക്കുന്ന പാറ്റേണ്‍ മനസ്സിലുറപ്പിയ്കുക.

(2)അതിനു വേണ്ടുന്ന മുത്ത്/കല്ല് എന്നിവ ആക്രി സഞ്ചിയില്‍ നിന്ന്/ബാഗില്‍ നിന്ന് പുറത്തേയ്ക് ഇടുക.

(3)ഉപയോഗിയ്കേണ്ട റ്റൂളുകള്‍ മാത്രം എടുത്ത് വയ്കുക.

(4)ഈ അവശ്യമുള്ള നീളത്തില്‍ മാത്രം വയറുകള്‍/കമ്പികള്‍/നൂലുകള്‍ മുറിച്ച് എടുക്കുക.

(5)വീട്ടിലിരുന്ന് ചെയ്യുമ്പോഴ് പറ്റാവുന്നവര്‍ താഴെയിരുന്ന് ചെയ്യുക. മേശയില്‍ ഇരുന്ന് ചെയ്യുമ്പോഴ് കുഞു മണികള്‍ താഴെ വീണാല്‍ അത് എടുക്കാനും വീണ്ടും ഇടാനും മാത്രേ സമയം കാണു. താഴെ തന്നെ ഇരുന്ന് ചെയ്താല്‍ അത് ഒഴിവായി കിട്ടും. നാട്ടിലെ പഴയ തട്ടാന്മാര്‍ താഴെയിരുന്ന് പണിയുന്നത് ഇത് കൊണ്ടാവും ചിലപ്പോ.

(6) പറ്റുമെങ്കില്‍ ഒരു എക്സ്റ്റെന്ട് ചെയ്യാന്‍ പറ്റുന്ന ലാമ്പ് ഉണ്ടെങ്കില്‍ അടുത്ത് തെളിച്ച് വയ്കുക, കെട്ട് ഇടുമ്പോഴും കമ്പി മുറിയ്കുമ്പോഴും ഒക്കെ കൂടുതല്‍ കൃത്യത ഇത് മൂലം കിട്ടും.

(7)ആക്രികള്‍/പണിയായുധങ്ങള്‍ ഒക്കെ പറ്റുമെങ്കില്‍ ഒരു സൈഡ് പൊക്കമുള്ള പഴയ കാപ്പി ട്രേയില്‍ ഒരുചുവന്ന തുണി അതില്‍മേല്‍ വിരിച്ച് അതില്‍മേല്‍ വച്ച് പണി തുടങ്ങുക. വേഗം സാധനങ്ങള്‍ കാണാനും പെറുക്കാനും സഹായിയ്കും. അരി ചേറ്റുന്ന മുറമാണു ഏറ്റവും ഉത്തമം ആയിട്ട് തോന്നീത് എനിക്ക്. ആരെങ്കില്‍ വന്നാല്‍ പെട്ടെന്ന് എടുത്ത് അലമാരീടെ മുകളില്‍ വയ്കാനോ കട്ടിലിന്റെ അടിയില്‍ ഒതുക്കി വയ്കാനോ ഉത്തമം. അല്ലെങ്കില്‍ ഇരുന്ന സ്ഥലത്ത് തന്നെ വച്ചിട്ട് പോയാല്‍, ചെറിയ കുട്ടികള്‍ ഉള്ള വീട്ടില്‍ ഇത് ആപത്ത് വിളിച്ച് വരുത്തും.

(8) മുത്തുകള്‍ ഒക്കെ (വില കൂടിയവ)നൂലില്‍ കെട്ടി സ്റ്റ്രിപ്പ്സ് ആയിട്ടാണു കിട്ടാറു. പക്ഷെ ലേഡീസ് സ്റ്റോഴ്സിലെ പ്ലാസ്റ്റിക്ക് മുത്തുകള്‍ വെറും കവറില്‍ തരും. അത് പറ്റുമെങ്കില്‍ ഒരുപാട് വാങ്ങുന്നവര്‍ ചെറിയ പ്ലാസ്റ്റിക്ക് കുപ്പിയില്‍ (ഹോമിയോ മരുന്ന് കുപ്പിയില്‍ ആവശ്യത്തിനു ഇട്ട് വച്ച് ഉപയോഗിച്ചാല്‍, കവറ് പൊട്ടിച്ച്, ആകെ മൊത്തം പുറത്തടുത്ത്, പിന്നെ പെറുക്കി തിരികെ ഇടുന്ന മെസ്സി ജോബ് ഒഴിവാക്കാം.

(9) മുത്തുകള്‍ ഉപയോഗിയ്കുമ്പോ റ്റങ്കീസിന്റെ/നൂലിന്റെ കട്ടിയ്കനുസരിച്ചുള്ളവ തിരഞെടുക്കണം. ഇടയില്‍ കെട്ടിടുന്ന പണീയുള്ള മാലകള്‍ ആണെങ്കില്‍ ചെറിയ മുത്തുകള്‍ ആണു നല്ലത്. അല്ലെങ്കില്‍ കെട്ടിന്റെ വലുപ്പം മതിയാവാതെ മുത്ത് ചാടി പോരും.

(10) ഒരു പാറ്റേണ്‍ തുടങുന്നതിന്നു മുമ്പ് ഒരു വെള്ള കടലാസില്‍, നമ്മള്‍ ഉപയോഗിയ്കാന്‍ പോവുന്ന മുത്തുകള്‍/കല്ലുകള്‍ ആ പാറ്റേണ്‍ പോലെ വച്ച് നോക്കുക. ഫിനിഷ്ഡ് പ്രോഡക്റ്റിന്റെ ഒരു ഏകദേശ രൂപം കിട്ടും. നമുക്ക് ഈ സമയത്ത് ഇഷ്ടപെട്ടില്ലെങ്കില്‍ പാറ്റേണ്‍ മാറ്റാന്‍ ഇത് ഉപകരിയ്കും. കമ്പി വളച്ച്, മുറിച്ച് ഏടുക്കുന്ന പണിയായതിനാല്‍,ഇടയ്യ്ക് വച്ച് നിര്‍ത്തുവാന്‍ ബുദ്ധിമുട്ടാവും.

(11) ഒരു മോഡല്‍ ഉണ്ടാക്കിയാള്‍ അപ്പോ തന്നെ അപ്പറത്തെ വീട്ടിലെ അമ്മുക്കുട്ടിയ്ക് കൊടുക്കാതെ, സൂക്ഷിച്ച് വയ്കുക അത്, പാറ്റേണ്‍ ബാങ്കിലേയ്ക്. അല്ലെങ്കില്‍ ആര്‍ക്കെങ്കിലും ഉണ്ടാക്കി കൊടുക്കാന്‍ സ്നേഹപൂര്‍വം ആവശ്യപെടുമ്പോഴ്, മുകളിലു മഞ മുത്തുള്ളത്? രണ്ട് കുണുക്ക് താഴെയ്ക്? ഇടയില്‍ ചുവപ്പ് കോറലുള്ളത് എന്നൊക്കെ സംശയം അകറ്റാന്‍ അവരോട് ചോദിയ്കേണ്ടി വരും. (അനുഭവം ഗുരു!)

(12)നെറ്റ് സൌകര്യമുള്ളവര്‍ പറ്റുന്നത്രേയും കാര്യങ്ങള്‍ കോപ്പി പേസ്റ്റ് ഒരു വേറ്ഡ് ഡോക്കുമെന്റില്‍ ആക്കി സൂക്ഷിയ്ക്ക്കുക. നമുക്ക്/മറ്റുള്ളവര്‍ക്കോ ഇടയില്‍ എന്തെങ്കില്‍ സംശയം വന്നാല്‍ കമ്പ്യൂട്ടറിന്റെ അടുത്തേയ്ക് പായാണ്ടേ കഴിയും. (അനുഭവം ഗുരു)

ഇത്രയും കാര്യങ്ങള്‍ ഒക്കെ നീട്ടി വലിച്ച്‌ പറഞ്ഞത്‌ ആര്‍ക്കെങ്കിലുമൊക്കെ ഇത്രയും വിശദീകരിച്ച്‌ പറഞ്ഞാലെ മനസ്സിലാവൂ എന്നുള്ള വിഭാഗക്കാര്‍ക്ക്‌ വേണ്ടിയാണു. ഞാന്‍ ആ വിഭാഗമാണു. തീരെ ചെറിയ ഡീറ്റേയ്‌ല്സ്‌ പോലും നോക്കി മനസ്സിലാക്കിയാലെ എന്റെ ബുദ്ധിയിലുറയ്കൂ. അതിനായിട്ട്‌ ഗൂഗിളിലൂടെ പരതി പരതിയാണു കുറെയേറെ ലിങ്കില്‍ നിന്ന് പല സൂത്രവിദ്യകളും പലയാളുകളുടെ അടുത്ത്‌ നിന്ന് പലഭാഷയില്‍ എഴുതിയതില്‍ നിന്നാണു. അപ്പോള്‍ അവയൊക്കെയും പല വ്യക്തികളും ഇത്‌ പോലെ പരിശ്രമിച്ച്‌ എടുത്ത്‌, എഴുതി ഒക്കെ നെറ്റിലിടുന്നതാണു ബാക്കിയുള്ള ജനത്തിനു വേണ്ടി. അങ്ങനെ കിട്ടിയ അറിവ്‌ ഞാനും തിരിച്ച്‌ നെറ്റിലൂടെ തന്നെ കൊടുക്കണം, എന്നാല്‍ ആവുന്ന വിധം, ഈ വക ഒക്കെ തിരഞ്ഞ്‌ നടക്കുന്നവര്‍ക്ക്‌ ഒരു "വണ്‍ സ്റ്റോപ്പ്പ്‌" വഴിയിലൂടെ (മലയാളം വായിയ്കുന്നവര്‍ക്കെങ്കിലും) എന്ന ആഗ്രഹത്തിലാണു.

ഈ റെറ്റ്‌ അപ്പിനു/പോസ്റ്റിനു യാതൊരു കോപ്പിറേറ്റും ലെഫ്റ്റും ഒന്നുമില്ല. ആര്‍ക്കെങ്കിലും ആഗ്രഹമുണ്ടെങ്കില്‍/ആവശ്യമുണ്ടെങ്കില്‍ എവിടെ വേണമെങ്കിലും കടപ്പാടോ മെയില്‍ മറുപടിയോ ഒന്നും ഇല്ലാണ്ടെ കോപ്പി പേസ്റ്റ്‌ ചെയ്യുക.

Saturday, November 17, 2007

സുന്ദരി കുണുക്കുകള്‍ (വീട്ടിലുണ്ടാക്കിയ കമ്മലുകള്‍ ) Home Made Ear Rings

ഷോപ്പിങ്ങ്‌ കോപ്ലക്സുകളിലെ തിളങ്ങുന്ന ബള്‍ബ്‌ കൂടിനുള്ളില്‍ ഇരുന്ന് കണ്ണഞ്ചിപ്പിച്ച്‌ നമ്മളേ നോക്കുന്ന കുണുക്ക്‌ കമ്മലുകള്‍ കാണുമ്പോഴൊക്കെ ഞാന്‍ ഓര്‍ക്കും, ഇതൊക്കെ മിഷീന്‍ കൊണ്ടാവുമോ ഉണ്ടാക്കീത്‌? സ്വര്‍ണ്ണ കമ്മലുകള്‍ ഒക്കെ പോലെ? എങ്ങനെയാവും ഇത്രയും നേരിയ വളയങ്ങള്‍ കൊണ്ട്‌ ഇത്രയും തൊങ്ങലുകള്‍ ഒക്കെ ഉണ്ടാക്കുക? ഇത്‌ ഉണ്ടാക്കുമ്പോള്‍ കെകിയ്യില്‍ ഒതുങ്ങി നില്‍ക്കുമോ? ഇവ ഒന്നും ഇടാറില്ലങ്കില്‍ (പ്രായം ചതിച്ച ചതിയേ!) കൂടി എനിക്ക്‌ ഇതിനോടൊക്കെ കാണാനും ഇതിന്റെ പണികളെ പറ്റി അറിയാനുമൊക്കെ വലിയ താല്‍പര്യമായിരുന്നു. അങ്ങനെ ഗൂഗിളില്‍ പരതി പരതി ജുവ്വല്ലറി മേക്കിങ്ങ്ന്ന് ഒക്കെ തിരഞ്ഞ്‌, അവസാനം ഈ വീക്കേന്റില്‍ ഇതിനായിട്ട്‌ ഒരുദ്യമം നടത്തിയതിന്റെ ബാക്കി ഭാഗം.
(1)

(2)

(3)

(4)

(4)

(5)

(6)

(7)

(8)

(9)

(10)

(11)

(12)

(13)

(14)

(15)

(16)


ഇതൊക്കേനും ഉണ്ടാക്കുവാന്‍ അല്‍പം നല്ല പണിയായുധങ്ങളും, അല്‍പം റെഡിമേയ്ഡ്‌ ആയിട്ട്‌ കിട്ടുന്ന മുത്ത്‌/പവിഴം/കല്ല് എന്നിവയും, പിന്നെ അല്‍പം സമയവും മാത്രം മതി, നിങ്ങള്‍ക്ക്‌ ഒട്ടും അധികം പൈസ ചെലവില്ലാതെ (ഷോ റൂമിന്റെ ഏ.സിയുടെ കാശും, സെയില്‍സമാന്റെ ശംബളവും, കെട്ടിട വാടകയും ഒക്കെ കുട്ടി നമുക്ക്‌ കിട്ടുന്ന കുണുക്കിന്റെ വില കേട്ടാല്‍ ഞെട്ടി പോകും നമ്മള്‍ ശരിയ്കും)ഇവയൊക്കെ വീട്ടില്‍ തന്നെ റ്റിവി കാണുമ്പോ ഉണ്ടാക്കാം.

ഏറ്റവും സൂക്ഷിക്കേണ്ട കാര്യം, തീരെ ചെറിയ കുട്ടികളുള്ളവരും, കുറുമ്പന്‍ പിള്ളെരുള്ളവരും ഒക്കെ,അവരൊക്കെ അടുത്തില്ലാത്തപ്പോള്‍ ഇതിനു മുതിരുക. മുത്തും, മണിയും, ആണിയുമൊക്കെ കുഞ്ഞുങ്ങള്‍ വായിലിടാതെ നോക്കണമല്ലോ.

കമ്മലുകളുണ്ടാക്കാന്‍ ഉപയോഗിയ്കപെടുന്ന മിക്ക സാധനങ്ങളും ഒക്കെ തന്നെയും ലേഡീസ്‌ സ്റ്റോഴ്സുകളിലോ, ടെയിലറിംഗ്‌ ആന്‍ഡ്‌ എമ്പ്രോയിടറി കടകളിലോ കിട്ടും. അടിസ്ഥാനപരമായ സാധനങ്ങളായ ഹുക്ക്‌, ഹെഡ്‌ പിന്‍ എന്നിവ മാത്രമാണു കമ്മലുണ്ടാക്കുവാന്‍ എന്ന് പറയുമ്പോഴ്‌ കിട്ടുന്ന സാധനങ്ങള്‍. ബാക്കി ഒക്കെ തന്നെയും നമ്മുടെ മനോധര്‍മ്മം അനുസരിച്ച്‌, മുത്തുകള്‍, കല്ലുകള്‍, കുണുക്കുകള്‍ എന്നിവ ഒക്കെ തന്നെ. അത്‌ ഒരോരോ രീതിയിലു കൂട്ടി ചേര്‍ത്ത്‌ പല കുണുക്കുകള്‍ ആക്കുന്നു എന്ന് മാത്രം. ഈ വക രീതിയില്‍ തന്നെയാണു കൂട്ടിയും കിഴിച്ചും ഒക്കെ വളകളും, പാദസ്വരങ്ങളും, മുത്ത്‌ മാലകളും ഒക്കെയും ഉണ്ടാക്കുന്നത്‌.

വളരെ അത്യാവശ്യം വേണ്ടത്‌ (എനിക്ക്‌ ഇല്ലാത്തതും) - നല്ല കാഴ്ച ശക്തിയുള്ള കണ്ണും, വേദനയില്ലാത്ത കെകയ്യും, മെനക്കെടാനുള്ള മനസ്സും, മെനക്കെടുത്താത്ത ഭര്‍ത്താവും, (മുത്ത്‌ പെറുക്കി ഇരിയ്കുമ്പോ അഭി ചായ്‌ ബനാവോ ന്ന് പറയണ കണവന്മാരുള്ള സ്ത്രീകളാരും ഇതിനു പുറപ്പേടേണ്ട. ഒരു കുണുക്ക്‌ തുടങ്ങിയാല്‍ അത്‌ തീരും വരെ മനസ്സാന്നിധ്യം ഉറപ്പിച്ചില്ലെങ്കില്‍, അതിന്റെ കുണുക്ക്‌ കണ്ണികളുടെ എണ്ണം തെറ്റുകയും, ആകെ മൊത്തം ഭംഗിക്കുറവ്‌ തോന്നുകയും ചെയ്യും.

ഇനി ആവശ്യം വേണ്ടുന്ന മിനിമം പണിയായുധങ്ങള്‍.

ചെയിന്‍ നോസ്‌ പ്ലെയര്‍

ഇത്‌ ഹാര്‍ഡ്‌ വയര്‍ കടയില്‍ കിട്ടും. (വീട്ടിലുണ്ട്‌ വാങ്ങണ്ടന്ന് പറഞ്ഞ ശര്‍മ്മാജി, 1968 ലെ തുരുമ്പ്‌ പിടിച്ചത്‌ ഒന്ന് എനിക്ക്‌ തന്നു!,) അതൊണ്ട്‌ തീര്‍ച്ചയായും, ഇത്‌ ഒരു ഹോബിയാക്കി എടുക്കാന്‍ താല്‍പര്യമുള്ള ആളുകള്‍, പുതിയ ഒരു റ്റൂള്‍ സെറ്റ്‌ കളക്ഷന്‍ ഉണ്ടാക്കുകയാവും നല്ലത്‌. കാരണം, റ്റൂള്‍സ്‌ എത്ര ഷാര്‍പ്പും കൈയ്യില്‍ ഒതുങ്ങുന്നതുമാണോ, അത്രയും ഭംഗിയും പെര്‍ഫക്ഷനും ആഭരണങ്ങളില്‍ കാണും.

തിന്‍ നോസ്‌ പ്ലെയര്‍ഇത്‌ ഹാര്‍ഡ്‌ വയര്‍ കടയില്‍ കിട്ടും.


കട്ടിംഗ്‌ പ്ലെയര്‍--ഇത്‌ ഹാര്‍ഡ്‌ വയര്‍ കടയില്‍ കിട്ടും.


ഫിഷ്‌ ഹുക്ക്‌ -- സോഴ്സ്‌ : ഇമ്പ്രോയടറി കട


ജമ്പ്‌ റിങ്ങ്സ്‌ -- സോഴ്സ്‌ : ഇമ്പ്രോയടറി കട
ഒരുപാട്‌ കുണുക്കങ്ങള്‍ കൂട്ടിയിണക്കി തൂക്കങ്ങള്‍ ഉണ്ടാക്കുവാന്‍ വളരെ അത്യാവശ്യമായ ഒന്നാണു ഈ ജമ്പ്‌ റിങ്ങ്സ്‌. ഒരോ ജമ്പ്‌ റിങ്ങ്സ്‌ നമുക്ക്‌ തുറന്ന് അതില്‍ മുത്ത്‌/അല്ലെങ്കില്‍ വെറേ ഒരു കണ്ണി കയറ്റി, പല തരത്തിലു തൂക്കങ്ങള്‍ ഉണ്ടാക്കം. ചെയിന്‍ നോസ്‌ പ്ലെയറിന്റേയും, തിന്‍ നോസ്‌ പ്ലെയറിന്റേയും ഒക്കെ ആവശ്യകത ഈ ജമ്പ്‌ റിംഗ്‌ അകറ്റാനും വീണ്ടും ഇണക്കാനും ഒക്കെ ആവശ്യം വരുന്നു.


മുത്തുകള്‍/മണികള്‍/കല്ലുകള്‍/മറ്റ്‌ കിണുക്കുകള്‍
ആവശ്യാനുസരണം ഇമ്പ്രോയടറി കടയിലെ ബട്ടണ്‍സ്‌/സീക്ക്വന്‍സ്‌ കളക്ഷനുകളില്‍ നിന്ന് ഹോളുള്ളവ (ഊട്ട/തുള) തിരഞ്ഞെടുക്കുക.

നല്ല മൂര്‍ച്ചയുള്ള ചെറിയ കത്രിക

24/22 ഗെയ്ജ്‌ വയറുകള്‍. ഇത്‌ സ്റ്റീല്‍ നിറത്തിലും, ചെമ്പിലും, സ്വര്‍ണ്ണ നിറത്തിലും കിട്ടും,
സോഴ്സ്‌ : ഇമ്പ്രോയടറി കട (പൂക്കള്‍ ഉണ്ടാക്കുന്നവ എന്ന് പറയുക.)ഹെഡ്‌ പിന്‍ - സോഴ്സ്‌ : ഇമ്പ്രോയടറി കട
കമ്മലുകള്‍ ഉണ്ടാക്കുവാന്‍ ഉപയോഗിയ്കുന്നവ എന്ന് പറയുക.
ഹെഡ്‌ പിന്‍ അത്യാവശ്യമായിട്ട്‌ വരുന്നത്‌, സാധാരണ ചിത്രം നമ്പ്ര് (10 ) കാണുന്ന പോലെ, മുത്ത്‌ ആദ്യമായിട്ട്‌ വയറില്‍ കയറ്റി ഉണ്ടാക്കുന്ന നീളത്തിലുള്ള കുണുക്കുകള്‍ക്ക്‌ ആണു. വെറുതെ വയറില്‍ ഉണ്ടാക്കാനും പറ്റും, എന്നാല്‍, ആദ്യം പഠിച്ച്‌ തുടങ്ങുന്നവര്‍ക്ക്‌, വയറില്‍ സ്റ്റോപ്പര്‍ ആയിട്ട്‌ കെട്ട്‌ ഇടുവാന്‍ ബുദ്ധിമുട്ടുണ്ടാകും. കൂടുതല്‍ ഭംഗി ഹെഡ്‌ പിന്‍ ഉപയോഗിച്ച്‌ ഉണ്ടാകുന്ന തൂക്കങ്ങള്‍ക്കാണു.


സാധനങ്ങള്‍ ഹരം കയറി വാങ്ങുമ്പോ,കുറേശ്ശേ വാങ്ങുക. ദുബായില്‍ ഈ പറഞ്ഞതിനൊക്കെ കത്തി വിലയാണു. നല്ല സിറോസ്കി മുത്തിനു/കല്ലിനു 4 ദിര്‍ഹമാണു വില. 4 കേക്കുമ്പോ തുച്ഛമെന്ന് തോന്നിയാലും, ഗുണിച്ചപ്പോ അല്‍പം കൂടുതല്‍ ആയിട്ട്‌ തോന്നി. 4 എണ്ണം എങ്കിലും ഇല്ലാതെ നല്ല ഒരു തൂക്കം ആവില്ല. അത്‌ കൊണ്ട്‌ ആദ്യം പഠിയ്കാനായിട്ട്‌ വാങ്ങുന്നവര്‍ വില കുറഞ്ഞ മുത്തിലും കല്ലിലും പഠിയ്കുക (അനുഭവം ഗുരു!). ഒരിയ്കല്‍ കമ്പിയില്‍ വളച്ച് കെട്ടി കൊരുത്താല്‍, പിന്നെ ഭംഗി കുറവ് തോന്നി/തെറ്റീന്ന് ഒക്കെ വന്നാല്‍ കമ്പി പ്ലെയര്‍ കൊണ്ട് പൊട്ടിയ്കുമ്പോഴ്, മുത്ത്/കല്ല് ഒക്കെ ഒക്കെ പൊട്ടി പോകാന്‍ സാധ്യതയുണ്ട്. അതുമല്ല, ഇതിന്റെ പുറകിലെ അദ്ധ്വാനം, കണ്ണിന്റെ വേദന, കട്ടര്‍ ഇടയ്ക്‌ വിരലിലെ തൊലിയ്കിട്ട്‌ ഒരു തോണ്ടല്‍ എന്നിവയും, സമയ ചിലവും ഒക്കെ ആവുമ്പോ നീണ്ട് നിക്കുന്ന ഒരു ഹോബിയാവണമെങ്കില്‍, അല്പം മെനക്കടാനുള്ള തോന്നല്‍ തന്നെ വേണം ഇത് തുടരണമെങ്കില്‍. എനിക്ക്‌ തോന്നുന്നു ഒരുപക്ഷെ ഇതൊക്കെ കൊണ്ടാവും, കിണുക്ക കല്ല് കമ്മലുകള്‍ക്ക്‌ കൈ പൊള്ളുന്ന കാശ്‌ പറയുന്നത്‌ എല്ലായിടത്തും.

ഇനി കമ്മലുണ്ടാക്കുക, മാലയുണ്ടാക്കുക എന്നിവയില്‍ പ്രധാന്‍ ഘടകം വഹിയ്കുന്ന ഒന്നാണു ജ്വലറി മേക്കിംഗ്‌ ലൂപ്പ്‌.


നല്ല പ്രൊഫഷണല്‍ റ്റച്ചുള്ള കുണുക്കുകള്‍ക്ക്‌ ഈ ലുപ്പ്‌ വളരെ അവിഭാജ്യ ഘടകമാണു. എന്റെ മിക്ക കുണുക്കുകള്‍ക്കും ലൂപ്പ്‌ ഉപയോഗിച്ചിട്ടുണ്ട്‌. ജമ്പ്‌ റിങ്ങ്സ്‌ ഉപയോഗിയ്കാമെങ്കിലും, പേളുകള്‍ കൂട്ടിയോജിപ്പിയ്കുമ്പോള്‍, ലുപ്പിന്റെ അത്രേം ഭംഗി തരുന്ന വേറെ ഒരു പണിയില്ല. ലുപ്പ്‌ ഉണ്ടാക്കുക, കമ്മലുകള്‍ മാലകള്‍ കാണുമ്പോ, എന്തോ കമ്പികള്‍ ചേര്‍ത്ത്‌ കൂട്ടിയിണക്കിയിരിയ്കുന്നു എന്ന് തോന്നുമെങ്കിലും (എന്റേത്‌ ഒരു ബിഗിന്നറിന്റെ പെര്‍ഫക്ഷനെ വന്നുള്ളു, കാരണം, ജ്വുവല്ലറി മേക്കിംഗ്‌ 4/5 ക്ലാസ്സുകള്‍ എങ്കിലും അറ്റന്റ്‌ ചെയ്ത്‌ പഠിയ്കണ്ട ഒന്നാണു, അതില്‍ 1/2 ദിവസം മുഴുവനും ലൂപ്പ്‌ മേക്കിങ്ങിനാണു കൂടുതല്‍ പ്രധാനം കൊടുക്കുക) ഞാന്‍ ഗൂഗിള്‍ അമ്മച്ചീടെ കനിവില്‍ പഠിച്ചതാണു.

അതിന്റെ യൂറ്റൂബ്‌ ഇവിടെ.


ലൂപ്പ്‌ എന്ന് വച്ചാല്‍, പഴയ മുത്ത്‌/പവിഴം/മണി മാലയൊക്കെ നോക്കിയാല്‍ കാണാം. ഒരോ ലൂപ്പുകള്‍ ഉണ്ടാക്കി,ഒരോ മുത്ത്‌/പവിഴം കോര്‍ത്തി, പിന്നേയും ഒരു ലൂപ്പ്‌ ഉണ്ടാക്കി അത്‌ മുഴുവന്‍ ലൂപ്പ്‌ ആക്കുന്നതിനു മുമ്പ്‌ ആദ്യത്തേ ലൂപ്പ്‌ ഹുക്ക്‌ അതിലേയ്ക്‌ കയറ്റി രണ്ടാമത്തേ ലൂപ്പ്‌ മുഴുവന്‍ ആക്കും. ലൂപ്പിനു നമ്മള്‍ വളയ്കുന്ന ലൂപ്പ്‌ ആകൃതി എത്രയും ചെറുതാണോ അത്രയും, മാലയ്ക്‌ ഭംഗി വരും.(ചിത്രം നമ്പ് 1) അത്‌ കൊണ്ടാവും ഇത്‌ പോലെയുള്ള മാലകള്‍ക്ക്‌ ഒക്കെ പണിക്കൂലിയും കൂടുന്നതു. കമ്മലാവുമ്പോ ഒരു ലൂപ്പ്‌ മാത്രം ഉണ്ടാക്കുന്നത്‌ കൊണ്ട്‌, അത്രയും അദ്ധ്വാനിയ്കേണ്ടതില്ല.

ഈ കുണുക്ക് കൂടാതെ തന്നെ, വെറും സ്റ്റഡ് പോലെത്തേയും ഉണ്ടാക്കാം, അതിനായിട്ട് സ്റ്റഡ് ബേസ് തന്നെ കിട്ടും. കല്ലുകള്‍ ഫെഫിക്കോള്‍/ക്ക്വിക്ക് ഫിക്സ് എന്നിവയില്‍ ഒട്ടിയ്കുക എന്ന ജോലിയേ പിന്നീടുള്ളു. ഒരുപാട് വിത്യസ്തമായിട്ടുള്ള സ്റ്റഡുകള്‍ സ്വര്‍ണ്ണത്തിലുള്ളത് പോലെ ആര്‍ട്ടിഫിഷ്യലില്‍ ഉണ്ടാക്കുക അത്ര എളുപ്പമല്ല.

ഗൂഗിളില്‍ ഹോം ജുവല്‍റി മേക്കിങ്ങ്ന്ന് ഒക്കെ പറഞ്ഞാല്‍ ഒരുപാട്‌ ലിങ്കുകള്‍ കിട്ടും. ഈ വക ഹോബികളില്‍ താല്‍പര്യമുള്ളവര്‍ക്ക്‌ ഗൂഗിള്‍ തരുന്ന സൈറ്റുകള്‍ വളരെ ഉപയോഗ പ്രദമാവുമ്ന്ന് തോന്നുന്നു എനിക്ക്‌. ഇതിനെ പറ്റി ഒരു എത്തും പിടിയുമില്ലാതെ ഞാന്‍ ലൂപ്പിനായും, ഹുക്കിനായും ഒക്കെ കുറെ തിരഞ്ഞു, അത്‌ പോലെ ഇതിന്റെ ഒക്കെ ടൂളുകളും എന്താന്ന് ഒരു പിടിയും ഇല്ലായിരുന്നു. ചിലര്‍ക്കെങ്കിലും ഈ പോസ്റ്റ്‌ കൊണ്ട്‌ കഷ്ടപെടാണ്ടെ ഒരു എളുപ്പ വഴിയാവും എന്ന് കരുതിയാണു ഇത്രയും വിശദീകരിച്ച്‌ എഴുതിയത്‌. ഇതിനെ പറ്റി കൂടുതല്‍ അറിയുന്നവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഒന്ന് അവരും എളുപ്പവഴികള്‍ പങ്ക്‌ വയ്കു. കുടുംബശ്രീ/അയല്‍ക്കുട്ടം പോലെ എന്തെങ്കിലും സ്ത്രീകളുടെ കുട്ടായ്മ നാട്ടിലുണ്ടെങ്കില്‍ അവര്‍ക്ക്‌ ഇത്‌ പരിചയപെടുത്തി, ഈ വക തൊഴിലുകളിലൂടെ അധികം മുതല്‍ മുടക്കില്ലാതെ, അല്‍പം കൂടുതല്‍ ലാഭം ഉണ്ടാക്കാം എന്ന് എനിക്ക്‌ തോന്നുന്നു, കാരണം, മിഷിനറി, ഇനീഷ്യല്‍ കാപ്പിറ്റല്‍, കറന്റ്‌, എന്നിവ ഒരു അധിക ഭാരമിവിടെ ആവുന്നില്ല എന്ന കാരണം കൊണ്ട്‌.