ആരംഭിച്ച സം രഭം വളരെ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ട് പോകാനും, ഒന്ന് രണ്ട് പേര്‍ക്ക് ഉപജീവനം തരപ്പെടുത്തി കൊടുക്കാനുമാവുന്നുണ്ട് എന്നറിയിയ്ക്കുന്നതില് സന്തോഷമുണ്ട്. എനിക്ക് ഒറ്റയ്ക്ക് ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റാവുന്നതില്‍ (യാത്ര തന്നെ വില്ലന്‍) അധികം ഓര്‍ഡര്‍ കിട്ടുന്നുണ്ട്, അത് കോണ്ട് കഴിഞാശ്ഛ മുതല്‍ രണ്ട് തട്ടാന്മാരെ പണിയുള്ളപ്പോഴ് എത്താന്‍ തക്ക രീതിയില്‍ ഏര്‍പ്പാടാക്കിയട്ടുണ്ട്. ഇപ്പോ റെഡി മെയിഡ് ജുവ്വലറി മേയ്ക്കിങ് സാധനങ്ങള്‍ ഉപേക്ഷിച്ച്, സ്വയം ആയി ഡിസെഇന് ചെയ്ത് തട്ടാന്മാരെ കൊണ്ട് ചെമ്പില്‍ ഉണ്ടാക്കി, പിന്നീട് അത് ഒരു ഗ്രാം സ്വര്‍ണ്ണത്തില്‍ പ്ലേയിറ്റ് ചെയ്യിയ്ക്കുന്ന രീതിയിലേയ്ക്ക് മാറിയിരിയ്ക്കുന്ന്. അത് കാരണം, ഒരു വ്യ്കതി വാങുന്ന സാധനം മറ്റ് കടയില്‍ നിന്ന് കിട്ടുവാനുള്ള സാധ്യത കുറയുന്നു. കമ്മലുകള്ടെ മോള്‍ഡും മോഡലും ഒക്കെ തന്നെയും വളരെ ഉന്നത നിലവാരം പുലര്ത്തുന്നതായിട്ട് ഫീഡ് ബാക്കുണ്ട്. ഇമെയില്‍ വഴിയും, ബ്ലോഗ്ഗ് വഴി പരിചയപെട്ടവരും, ഒരു തവണ ആഭരണം വാങി മറ്റ് ദേശങ്ങളിലേയ്ക്ക് കൊണ്ട് പോയി, പിന്നീട് റീപ്പീറ്റഡ് ഓര്‍ഡര്‍ എത്തിച്ചവര്‍ക്കും എല്ലമ് തന്നെ നന്ദി ഇതിലൂടെ.
ഫോട്ടാഗ്രാഫിയാണു ഇനി പഠിയ്ക്കേണ്ടത്, എന്നാലും വെബ് ക്യാം സിന്ദാബാദ്!




















4 comments:
പുതിയവ. ഒന്ന് രണ്ട് പേര്‍ക്ക് ഉപജീവനം......
ആശംസകള്‍ :)
അതുല്യേച്ചി അതിന്റെ ഏകദേശ വില കൂടെ ഒന്നു സൂചിപ്പിക്കാമോ? എങ്കില്‍ നന്നായിരുന്നു :)
പിന്നെ ആ മോഡലുകളുടെ ഉത്സാഹം കൊള്ളാമല്ലോ അതുല്യേച്ചി :) :) :)
Thank you for your e-mail. You make some lovely jewelry! Lovely pictures too!
ellaam nannayirikkuunnu,,
Post a Comment