പടം എടുത്തത് - ഉവ്വ് ഉവ്വ് - ഞാന്‍ തന്നെ - പക്ഷേ ഈ ഞാന്‍ - നന്ദി സഖാവേ.
അടുത്ത സന്തോഷ വാര്‍ത്ത, ഒരു വലിയ തുകയ്ക്കുള്ള ഓര്‍ഡര്‍ സിങ്കപൂരിലേയ്ക്ക് കിട്ടിയട്ടുണ്ട്, മുകളില്‍ കൊടുത്ത എല്ലാത്തിന്റേയും കുറച്ച് എണ്ണം വീതവും, മറ്റു പല കസ്റ്റമെഇസ്ഡ് വെറേറ്റികളും, അതും ബ്ലോഗ്ഗ് പോസ്റ്റ് കണ്ട് ഇമെയില്‍ വഴി എത്തീത് - വൊഉ! വളരെ സന്തോഷമുണ്ട് എനിക്കിന്ന്, ബാങ്കില്‍ വന്ന് വീഴുന്ന സായിപ്പിന്റെ പെഇസയ്ക്ക് എന്തെങ്കിലുമൊക്കെ കുഞുങ്ങള്ക്കും മറ്റുള്ളവര്‍ക്കും ചെയ്യുന്നതിനേക്കാളും കൂടുതല്‍ സന്തോഷം, വളരെ ഡെഡിക്കേറ്റഡ് ആയിട്ട്, മെനക്കെട്ട് ഇരുന്ന്, ഇത് ചെയ്യണം, എന്തെങ്കിലും കിട്ടുമ്പോഴ് അവര്‍ക്കൊക്കെ എത്തിയ്ക്കണം എന്ന എന്റെ സ്വപ്നങ്ങള്‍ക്ക് ചിറക് വച്ച് കാണുമ്പോഴ്! സഹകരിച്ച എല്ലാര്ക്കും ഒരുപാട് നന്ദി.
13 comments:
എന്റെ സ്വപ്നങ്ങള്‍ക്ക് ചിറക് വച്ച് കാണുമ്പോഴ്! സഹകരിച്ച എല്ലാര്ക്കും ഒരുപാട് നന്ദി.
വളരെ നല്ല ആഭരണങ്ങൾ. ഇനി ഇതിന്റെ ഒരു പടി കൂടി മുന്നോട്ടു് കൊണ്ടു പോകു.
അഭിനന്ദനങ്ങൾ .. ഇനിയും ഒത്തിരി ഓർഡർ കിട്ടട്ടേ എന്നു ആശംസിക്കുന്നു..
കൊള്ളാമല്ലോ അതുല്യേച്ചീ... ആശംസകള്‍
ഇത്തവണ ചിത്രങ്ങള്‍ എല്ലാം ഗംഭീരമായിരിക്കുന്നു. ഇനിയും ഈ സംരംഭം ഒരുപാട് വളരട്ടെ. അഭിനന്ദനങ്ങള്‍, ആശംസകള്‍.
വളരെ ഭംഗിയുണ്ട് .
അതുല്യയുടെ ഈ നല്ല സംരംഭത്തിനു
ആശംസകള്‍ ! ചിത്രങ്ങള്‍ മനോഹരം...
നന്മകള് നേരുന്നു
ലേഡീസ് ഓണ്‍ലി ആണല്ലേ? സംഭവം ഉഗ്ഗ്രന്‍
വളരെ നല്ല ആഭരണങ്ങള്‍ :)
എങ്ങനാ വില ???
ചേച്ചി ഒരു വന്‍ സംഭവം തന്നെയാ....
സമ്മതിച്ചിരിക്കുന്നു..
നന്നായിരിക്കുന്നു അതുല്യചേച്ചീ......
ഇനിയും വിപുലീകരിക്കാന്‍ ദൈവം സഹായിക്കട്ടെ.
വേറൊരു സംരംഭം ഉണ്ടായിരുന്നല്ലോ, അതു തുടങ്ങിയോ?? അതോ വേണ്ടെന്ന് വെച്ചോ?( കട എടുത്തിട്ടിരിക്കുവല്ലേ):)
ഇതിങ്ങനെ വില്‍ക്കാനൊന്നും സമ്മതിക്കില്ല.
പരസ്യം ചെയ്യണം.
ഒരു ആഡ് ഫിലിം : 16 ലക്ഷം രൂപ (ആറിനും ചെയ്യാം)
അതിന്റെ ടീ വി എയറിങ് ചാര്‍ജ്ജ് : 75 ലക്ഷം (മിനിമം)
പ്രിന്റ് മീഡിയ : 50 ലക്ഷം
മോഡല്‍ ഷൂട്ട് & പ്രൊഡക്ഷന്‍ എക്സ്പന്‍സ് : 55 ആയിരം
എപ്പോള്‍ വരണം അഡ്വാന്‍സ് വാങ്ങാന്‍?
Gorgeous jewelry!
Post a Comment