Tuesday, November 11, 2008

വില്പനയ്ക്ക്

പ്രിയമുള്ളവരെ,
പണ്ട് സമയം കളയാന്‍, ദുബായില്‍ പ്രാവാസിച്ചിരുന്നപ്പോഴ്, തുടങ്ങിയ ഈ ഇമിറ്റേഷന്‍
ആഭരണങ്ങള്‍ വീട്ടില്‍ തന്നെ ഉണ്ടാക്കി നോക്കുന്ന ഹോബി, വീണ്ടും നാട്ടിലെത്തി വീണു കിട്ടുന്ന സമയത്ത് ചെയ്യുവാന്‍ തുടങ്ങി വരുന്നു. ഇതില്‍ നിന്ന് കിട്ടുന്ന വരുമാനം മുഴുവനും, പണിസാധനങ്ങളുടെ വില കഴിച്ച്, ഇവിടെ അടുത്ത് തന്നെ പത്തിരുപതോളം അനാഥപെണ്‍കുട്ടികളേ ഏറ്റെടുത്ത് നടത്തി വരുന്ന സ്ഥാപനത്തിലേയ്കാണു നീക്കി വച്ചിരിയ്ക്കുന്നത്. അത് പോലെ നീണ്ട അവധി വരുമ്പോഴ് അവര്‍ക്ക് തന്നെ താന്‍ ഉണ്ടാക്കാന്‍ ഉതകുന്ന ഒരു ട്രെയിനിങും റ്റൂള്‍ കിറ്റും കുറേശ്ശേ ആയി കൊടുത്ത് തുടങിയട്ടുണ്ട്.

ദുബായില്‍ ആര്‍ക്കെങ്കിലും ആവശ്യമുണ്ടെങ്കില്‍, അത് എത്തിയ്ക്കാന്‍, ഫ്ലാറ്റില്‍ തന്നെ കൊരിയര്‍ നടത്തുന്ന ഒരു വ്യക്തി സൊഉജന്യ്മായിട്ട് എക്കണോമിക്ക് കൊരിയര്‍ വഴി ഒരാഴ്ചയ്ക്കുള്ളില്‍ എത്തിയ്ക്കാന്‍ സന്നദ്ധനായിട്ടുണ്ട്. അല്ലെങ്കില്‍ ഞാനോ ശര്‍മാജിയോ വന്ന് പോകുമ്പോഴ് എത്തിയ്ക്കകയും ചെയ്യാം. ഇതില്‍ കൊടുത്തിരിയ്ക്കുന്ന എല്ലാ ആഭരണങ്ങള്‍ ഒക്കെ തന്നെയും ഒരു ഗ്രാം തങ്കത്തില്‍ പൊതിഞവയാണു. അത് കാരണം നിറം മങാതെ ദീര്‍ഘ കാലം ഇത് നമുക്ക് അണിയാന്‍ കഴിയും. മിക്കവയും ഏതാണ്ട് ഒരു 120-150 ദര്ഹത്തിനുള്ളില്‍ ഒതുങ്ങുന്നവയാണു. ഉപയോഗിച്ചിരിയ്ക്കുന്ന മുത്തുകള്‍ എല്ലാം തന്നെ വില കൂടിയ പേള്‍/കോറല്‍/ഗാര്‍നെറ്റ്/ക്രിസ്റ്റല്‍സ് എന്നിവയാണു. അത് കാരണമാണു അല്പം വില മുന്നിട്ട് നില്‍ക്കുന്നതും. നാട്ടില്‍ ആര്‍ക്കെങ്കിലും വേണമെങ്കില്‍ വേണ്ട സ്ഥലത്ത് എത്തിയ്ക്കുവാന്‍ ഏര്‍പ്പാടാക്കുന്നതായിരിയ്ക്കും. നാട്ടിലുള്ളവര്‍ക്ക് ഫോണ്‍ മുഖേന/ജീമെയില്‍ മുഖേന എന്നെ ബന്ധപെട്ട് കളര്‍ കോമ്പിനേഷന്‍ സെലെകറ്റ് ചെയ്യാം. മിക്കവയും പത്ത് ഇഞ്ച്/എട്ട് ഇഞ്ച് (ആകെ വട്ടം ചുറ്റി ഇരുപത്/പതിനാറ്)നീളത്തിലുള്ളവയാണു. പടത്തില്‍ ചിലത് മോഡല് മാത്രമാണു. ആവശ്യമുള്ളവര്‍ ബന്ധപെടുമല്ലോ. സഹകരണങള്‍ പ്രതീക്ഷിച്ച് കൊണ്ട്,
അതുല്യ

(1)
(2)
(3)

(4)


(5)

(6)


(7)

(8)


(9)

(10)


(11)

(12)